ശ്രീധർമ്മസേനൻ പറയുന്നത് കേട്ട് ലിഖിതാവ് ശാസനം പ്രത്യേകമായി കുമ്മായം തേച്ചു പിടിപ്പിച്ച തുണിയിൽ എഴുതി പിടിപ്പിച്ചു , താഴെ ശ്രീധർമ്മസേനൻ എന്നെഴുതിയതിന് കീഴെയായി സ്വർണ്ണം കൊണ്ട് പ്രജാപതിമുദ്ര പതിപ്പിച്ചു.
ശാസനം പറയുന്നത് കേട്ടപ്പോൾ തന്നെ പാർത്ഥസാരഥിയുടെ നല്ല പ്രാണൻ പോകുന്ന നിലയിലായി.
സിംഹത്തിന്റെ മടയിലേക്ക് മരണം ഇരന്നു വാങ്ങാനുള്ള കർമ്മമാണ്, മാനവേന്ദ്രന്റെ വാക്ക് കേട്ട് തമ്പുരാൻ ചെയ്യുന്നത് എന്ന് അയാൾക്ക് ഉറപ്പുണ്ടെങ്കിലും പറയാൻ ഭയന്നു.
“സാരഥി,,,ഉടനെ ശാസനം കൊട്ടാരം പ്രഘോഷകരേ ഏൽപ്പിക്കുക, ഇവർക്കൊപ്പം അവരും പോയി പെരുമ്പറ കൊട്ടി ശാസനം മുഴക്കി അത് ശിവശൈലത്തെ ആ കിളവൻമുഖ്യന് കൈ മാറി ശാസനം അവർ പാലിച്ചു എന്ന് ഉറപ്പു വരുത്തട്ടെ”
പാർത്ഥസാരഥി, ഭയന്ന് വിറയ്ക്കുന്ന കൈകളോടെ രാജശാസനം വാങ്ങി എല്ലാവരെയും വണങ്ങി അതിഥിമണ്ഡപത്തിൽ നിന്നും പാഞ്ഞു.
“വരൂ,,നമുക്ക് മാളികയിലേക്ക് പോകാം,,അവിടെ നിന്നും എല്ലാവരേയും കൂട്ടി ശിവശൈലത്തേക്ക് ഗമിക്കാം മിത്രങ്ങളെ”
മാനവേന്ദ്രവർമ്മൻ ഗജപതിസഹോദരന്മാരെയും കൂട്ടി അവിടെ നിന്നും തിരികെ മാളികയിലേക്ക് പോയി.
@@@@
അതെ സമയം
പാർത്ഥസാരഥി അത് കൊട്ടാരം പ്രഘോഷകരെ ഏൽപ്പിച്ചു അതിവേഗം മഹാശ്വേതാദേവിയുടെ അടുത്തേക്ക് ഓടി.
അയാൾ ഓടി വരുന്നത് കണ്ടു , പാരായണം ചെയ്തിരുന്ന ഭാഗവതം മടക്കി വെച്ച് വന്ദിച്ചു മഹാശ്വേതാ ദേവി എഴുന്നേറ്റു.
“എന്തെ സാരഥി?”
“ദേവമ്മെ ,,അനർത്ഥമാണ് ചെയ്തു കൂട്ടുന്നത് ”
“എന്തനർത്ഥം?”
സാരഥി നടന്നതെല്ലാം അവരോടു പറഞ്ഞു.
ശിരസിൽ കൈവെച്ച് ഭയത്തോടെ അവർ കസേരയിൽ ഇരുന്നുപോയി.
“എല്ലാം ആ മാനവേന്ദ്ര൯ തമ്പുരാന്റെ ഉപായങ്ങളാ ദേവമ്മെ,,പോകുന്നത് ശിവശൈലത്തേക്കാ,,അതും അവിടത്തെ സ്ത്രീകളെ കൊണ്ട്പോകാൻ,,എനിക്കൊന്നും അറിയില്ല ദേവമ്മെ ,,എനിക്കവനെ പേടിയാ,,കണ്ണിൽ, പക പുകഞ്ഞെരിഞ്ഞാളിക്കത്തുന്ന ആ അറിവഴകനെ,,അവനെന്നെ പറഞ്ഞിട്ടുണ്ട്, അവനെ പ്രകോപിപ്പിക്കുന്നത് കാലനെ കൊട്ടാരത്തിലേക്ക് വിളിക്കുന്ന പോലെയാണെന്ന്”
ഭയത്തോടെ സാരഥി അവരെ അറിയിച്ചു.
“നമ്മളിനി എന്താ ചെയ്യേണ്ടത് ദേവമ്മെ?”
“സാരഥി,,വരുന്നതുപോലെ നടക്കട്ടെ,,എല്ലാം നാരായണന്റെ ഇഷ്ടം പോലെ മാത്രം നടക്കട്ടെ,,അതായിപ്പോ എന്റെ മനസ്സിൽ ,,എല്ലാം നാരായണന് സമർപ്പിക്കുന്നു”
സാരഥി, ഉള്ളിൽ പെരുകുന്ന ആശങ്കയോടെ അവിടെ നിന്നും നടന്നു നീങ്ങി.
@@@@@
Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️
Any updates
As I mentioned in almost all the comments , this is probably the best in recent times not ever.
You can take this straight to Rajamouli.
Perunnal gift aayitt varum backi alle harshappi
Tomorrow insha allah