അപരാജിതൻ -53 5394

“എന്താ ഇളയച്ഛ ഈ പറയുന്നത് , ശിവശൈലത്തെ ചണ്ഡാലരെയാണോ നമ്മൾ നൽകേണ്ടത് ?”

നടുക്കത്തോടെ ശ്രീധർമ്മൻ ചോദിച്ചു.

“അതിനെന്താ പ്രശ്നം, അവർ നമ്മുടെ അടിമകളല്ലേ,,നമ്മൾ പറയുന്നത് കണ്ണും പൂട്ടി തലകുനിച്ച് അനുസരിക്കേണ്ടവർ,,നീ അതിനെ കുറിച്ചൊന്നും കൂടുതൽ ചിന്തിക്കണ്ട,,നാം പറയുന്നത് അനുസരിക്കുക”

“എന്താ ഇളയച്ഛൻ പറയുന്നത്?”

“ഉടനെ തന്നെ പ്രജാപതി കിരീടാവകാശിയായ നിന്റെ കൈകളാൽ  പ്രജാപതി രാജമുദ്ര മുദ്രണം ചെയ്ത  രാജശാസനം  പുറപ്പെടുവിക്കുക, പ്രജാപതി രാജശാസനത്തെ എതിർവാക്ക് ചൊല്ലാതെ തലതാഴ്ത്തി അവർക്ക് അനുസരിച്ചേ പറ്റൂ, അതാണ് നിയമം, അവർക്ക് നാവടക്കി ചണ്ടാലപെണ്ണുങ്ങളെ നമ്മുടെ കാൽചുവട്ടിൽ സമർപ്പിക്കേണ്ടി വരും,,പിന്നെ കാര്യങ്ങൾ എളുപ്പമല്ലേ”

അന്നേരവും ശ്രീധർമ്മസേനന്റെയുള്ളിൽ ആശങ്കയുടലെടുത്തു.

“എന്നാലും ഇളയച്ഛ,,എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാലോ,, സ്ഥലം ഒഴിപ്പിക്കുന്ന പോലെയല്ലല്ലോ, സ്ത്രീകളെയൊക്കെ സമർപ്പിക്കാൻ ആവശ്യപെടുക എന്നത്,,അവിടെ ഉപദ്രവിക്കാൻ പോയ തിമ്മയ്യന്റെ ആളുകളെ കൊന്നുകീറിയിട്ട സംഭവമൊക്കെ ഓർമ്മയില്ലേ”

മറുപടിയായി മാനവേന്ദ്രവർമ്മൻ ഉറക്കെയുറക്കെ ചിരിച്ചു.

അയാൾക്കൊപ്പം ഗജപതി സഹോദരന്മാരും ചിരിച്ചു.

“എന്താ ശ്രീധർമ്മ ഈ പറയുന്നത്, ശിവശൈലത്തെ ചണ്ടാളർ നമുക്ക് അടിമകളെന്ന കാര്യം മറന്നു പോകരുത്, വെറുതെയല്ല നമ്മൾ പോകുന്നത് , നമുക്കൊപ്പം പടപരിവാരങ്ങളുമുണ്ട്, ഗജപതിമാരുടെയൊപ്പം കാരിരുമ്പിന്റെ കരുത്തുള്ള മല്ലന്മാർ നിരനിരയായുണ്ട്,,പോരാത്തതിന് കൊട്ടാരത്തിലുമില്ലേ പട”

അത് കേട്ടപ്പോൾ മൂത്ത ഗജപതി മാനവേന്ദ്രനെ വിലക്കി.

“മാനവേന്ദ്രാ,,ഞങ്ങളുടെ ആളുകൾ മാത്രം മതി ഈ ചെറിയ കാര്യത്തിന് , അതിനായി കൊട്ടാരത്തിലെ ഒരു സേവകരെയും ഉപയോഗപ്പെടുത്തണ്ട,,ഞങ്ങളിൽ ഒന്നിന് രണ്ടിന്റെ ബലമുണ്ട്, അത് തന്നെ ധാരാളം”

മാനവേന്ദ്രവർമ്മൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“കേട്ടല്ലോ ,,, ഇനി മറ്റു വല്ലതും വേണോ, ഗജപതിമാർ നമുക്ക് സാമന്തരാണ്, അവരെ നമുക്ക് ഈ ഘട്ടത്തിൽ സഹായിക്കണം , വേഗം രാജശാസനം തയ്യാറാക്കൂ”

“എല്ലാം ഇളയച്ഛൻ പറയും പോലെ,,”

ശ്രീധർമ്മസേനൻ ഉടനെ തന്നെ അംഗരക്ഷകനെ വിട്ട് പാർത്ഥസാരഥിയെയും ഒപ്പം കൊട്ടാരത്തിലെ എഴുത്തുകുത്തുകൾ  ചെയ്യുന്ന കൊട്ടാരം ലിഖിതാവിനെയും വിളിച്ചു വരുത്തി.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.