ശ്രീധർമ്മനെ കണ്ടു ഗജപതിസഹോദരൻമാർ എഴുന്നേറ്റു വണങ്ങി.
അവരെ പുഞ്ചിരിയോടെ തൊഴുത്, ശ്രീധർമ്മസേനൻ മാനവേന്ദ്രവർമ്മനരികിലെത്തി.
“എന്തെ ഇളയച്ഛ,,കാണണമെന്ന് അറിയിച്ചു”
“ശ്രീധർമ്മ,,ഇവർ കലിംഗദേശത്തെ പ്രഗത്ഭ ഖണ്ടായത്ത് ക്ഷത്രിയ കുടുംബത്തിലെ അംഗങ്ങളാണ്, വിജയേന്ദ്ര ഗജപതിയും അജയേന്ദ്രഗജപതിയും, നമ്മുടെ ബാല്യകാലം മുതലേയുള്ള ആത്മസുഹൃത്തുക്കളുമാണ്,,നിനക്കിവരെ പരിചയമുണ്ടോ”
“ഇല്ല ഇളയച്ഛ,,പക്ഷെ ഗജപതി ഖണ്ടായത്തുമാരെ കുറിച്ച് കേട്ടറിവുണ്ട്”
അത് കേട്ടപ്പോൾ ഗജപതിമാരുടെ മുഖം പ്രസന്നമായി.
“ഇവർ നമ്മോട് എന്നും ആദരവ് പുലർത്തുന്നവരാണ് ശ്രീധർമ്മ,,മുന്നോട്ടുള്ള അങ്കത്തിൽ ശക്തരായ നൂറു പോത്ത്പൂട്ട് കാടന്മാരെയാണ് നമ്മുടെ സഹായത്തിനായി നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്, മറവോർപ്പോരാളികളെ പോലെ തന്നെ ശക്തരായ പോരാളികളാണവർ, നമ്മുടെ മത്സരങ്ങളിൽ നമുക്കേറെ സഹായമാകും”
അത് കേട്ടപ്പോൾ തന്നെ സന്തോഷത്തോടെ അവരെ നോക്കി കൈകൾ കൂപ്പി ശ്രീധർമ്മൻ നന്ദിയർപ്പിച്ചു.
“പിന്നെ,,ശ്രീധർമ്മ,,ഇന്നിവരിവിടെ വന്നത് ഒരു പ്രത്യേക ലക്‌ഷ്യമുള്ളിൽ വെച്ചിട്ടാണ്, നമുക്ക് ചെയ്തുകൊടുക്കാവുന്ന ഒരു ചെറുസഹായം ഇവർക്കാവശ്യമുണ്ട്, നാമത് സാധിച്ചു നൽകാമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്”
“എന്ത് സഹായമാണ് വേണ്ടത്, കൊട്ടാരത്തിനെ കൊണ്ട് കഴിയുന്ന എന്തും നിങ്ങൾക്ക് നൽകാൻ നാമൊരുക്കമാണ്,,അതിലൊരു ശങ്കയും വേണ്ടാ”
ശ്രീധർമ്മൻ അവർക്കുറപ്പ് നൽകി.
“ശ്രീധർമ്മാ,,ഇവരുടെ കുടുംബകാരണവന്മാരുമായി ബന്ധപ്പെട്ട ബാധാദോഷങ്ങൾ അകറ്റുവാൻ ഇവരൊരു ശക്തിയേറിയ പൂജാകർമ്മങ്ങൾക്ക് വട്ടം കൂട്ടുകയാണ്, അതിന്റെ ആവശ്യത്തിന്, ഇവർക്ക് ഇരുപത്തിയൊന്ന് സ്ത്രീകളെ വേണം”
അത് കേട്ടപ്പോൾ അമ്പരപ്പോടെ ശ്രീധർമ്മസേനൻ , മാനവേന്ദ്രനെ നോക്കി.
“സ്ത്രീകളെയോ”
“അതെ ,,അധമജാതികളായ നിറമില്ലാത്ത അസ്സൽ ചണ്ടാലയുവതികകളെ,,അവരില്ലയെങ്കിൽ പിന്നെ പൂജ വിഫലമാകും,,കാരണം അവർ യജ്ഞത്തിൽ ആഹുതി നൽകേണ്ടുന്ന യജ്ഞദ്രവ്യങ്ങളാണ്”
മാനവേന്ദ്രൻ വിശദീകരിച്ചു.
“നരബലിയോ! അതും ഇരുപത്തിയൊന്ന് യുവതികളെയോ” സ്തബ്ധനായി ശ്രീധർമ്മൻ ചോദിച്ചു.
“ചണ്ടാലസ്ത്രീകളല്ലേ,അവരെയൊക്കെ കുലസ്ത്രീഗണത്തിൽ കൂട്ടുമോ ,,ഇവർക്ക് വേണ്ട പെണ്ണുങ്ങൾ ശിവശൈലത്തുണ്ട് , അതിനു നമ്മൾ സഹായിക്കണം”
Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️
Any updates
As I mentioned in almost all the comments , this is probably the best in recent times not ever.
You can take this straight to Rajamouli.
Perunnal gift aayitt varum backi alle harshappi
Tomorrow insha allah