അപരാജിതൻ -53 5513

ആ ഇരുപത്തിയൊന്നു പേരെയും ഇരുപത്തിയൊന്നു നാളുകളിൽ പൂജയുടെ ഭാഗമായി മത്സ്യവും മാംസവും മദ്യവും നൽകി അവരുമായി  പൂജാഹോമാദികളുടെ യജമാന്മാരായ  ഞങ്ങൾ ഇരുവരും മൈഥുനത്തിലേർപ്പെട്ടു അവരെ കഴുത്തറുത്ത് ബലി നൽകി അവരുടെ ശിരസ് ഹോമാഗ്നിയിൽ ഹോമിക്കണം , അങ്ങനെ ഇരുപത്തിയൊന്നു നാൾ ഇരുപത്തിയൊന്നു സ്ത്രീകളെ ഇരുപത്തിയൊന്ന് കാരണവർമൂർത്തികൾക്കായി ബലി നൽകി തൃപ്തിപ്പെടുത്തിയാൽ പിന്നെ അടുത്ത ഇരുപത്തിയൊന്നു വർഷത്തേക്ക് അവർ തൃപ്‌തരായി ഭവിക്കും, കുടുംബത്തിനും സകലവിധ കാവലും യശസ്സും ഐശ്വര്യവും അവർ നൽകും”

വിജയേന്ദ്രൻ ഒന്ന് നിർത്തി.

“ഞങ്ങളുടെ കർമ്മങ്ങൾക്ക് ഉപയുക്തരായ ചണ്ഡാലയുവതികളിപ്പോൾ ആ ശിവശൈലത്തു മാത്രമേയുള്ളൂ,,അതും നിങ്ങളുടെ അടിമകളായ ചണ്ഡാലയുവതികൾ, അവരിൽ ഇരുപത്തിയൊന്നു പേരെയാണ് ഞങ്ങൾക്ക് വേണ്ടത്,,അതാണ് നിങ്ങൾക്ക് ഞങ്ങൾക്കായി ചെയ്യാവുന്ന സഹായം, ശിവശൈലത്തെ  ഇരുപത്തിയൊന്ന് ചണ്ഡാലയുവതികളെ നമുക്ക് അനുവദിച്ചു നൽകണം”

മാനവേന്ദ്രവർമ്മൻ അൽപ്പം നേരം കണ്ണടച്ചിരുന്നു.

പിന്നെ സാവധാനത്തിൽ അയാൾ ചിരിയാരംഭിച്ചു.

ആ ചിരി ശബ്ദമുയർന്ന് ആ വിശാലമായ അറയാകെ പ്രതിധ്വനിച്ചു.

“ഹ ഹ ഹ ,,,ഈ നിസാരമായ കാര്യത്തിന് വേണ്ടിയാണോ,,,വരൂ ഇരുവരും നമുക്കൊപ്പം ,,ഇപ്പോൾ തന്നെ നമുക്ക് ശ്രീധർമ്മനെ കാണാം ,,ഇന്ന് തന്നെ അതിനുള്ള വഴികളുണ്ടാക്കാം,,അത് പോരെ ”

അത് കേട്ടപ്പോൾ ഇരട്ടഗജപതിമാർക്ക് ഏറെ സന്തോഷമായി.

അവർ ഇരുവരും മാനവേന്ദ്രവർമ്മനെ കെട്ടിപുണർന്നു.

“അവിടത്തെ സകല പെണ്ണുങ്ങളെയും നിങ്ങൾക്ക് നൽകാം,,ഇരുപത്തിയൊന്നു മാത്രമായിയാക്കണ്ട,,ശിവശൈലത്തെ നിറമില്ലാത്ത ചണ്ടാലത്തിമാരെ അനുഭവിക്കുന്നത് പോലും വല്ലാത്തൊരു സുഖം നൽകും ,,വരൂ,,,ഉടനെ നമുക്ക് ശ്രീധർമ്മനെ കാണാം”

മാനവേന്ദ്രവർമ്മൻ, ഇരുവരെയും കൂട്ടി മാളികയിൽ നിന്നും കൊട്ടാരത്തിലേക്ക് യാത്രയായി.

@@@@@

കൊട്ടാരത്തിൽ രാജസഭയവസാനിച്ചിരുന്നു.

സന്ദർശകർക്കുള്ള അതിഥിമണ്ഡപത്തിൽ ഗജപതി സഹോദരന്മാരെയും കൂട്ടി മാനവേന്ദ്രവർമ്മൻ വന്നു.

കൂട്ടുകാരെ യഥാവിധി ഉപവിഷ്ടരാക്കിയതിനു ശേഷം ശ്രീധർമ്മസേനന്റെ അംഗരക്ഷകനെയരികിൽ വിളിച്ചു.

ഉടനെ കാണണമെന്ന് അറിയിക്കാൻ കൽപ്പിച്ചു.

അപ്രകാരം, അംഗരക്ഷകൻ അത് പോയി ശ്രീധർമ്മസേനനെയറിയിച്ചപ്പോൾ ഉടനെ തന്നെ അദ്ദേഹം അതിഥിമണ്ഡപത്തിലേക്ക് ആഗതനായി.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.