അപരാജിതൻ -53 5360

“അവർക്ക് വാമാചാരപ്രകാരമുള്ള പൂജകൾ കാലങ്ങളായി ചെയ്തു പോകുന്നുണ്ടെങ്കിൽ കൂടിയും കുടുംബജ്യോതിഷി പ്രശ്നമാർഗ്ഗത്തിൽ ഈ ഇരുപത്തിയൊന്നു മൂർത്തികളും സംതൃപ്തികുറവോടെ നിൽക്കുകയാണെന്നാണ്  അറിയാൻ കഴിഞ്ഞത്, ഇവർ ഉഗ്രഭാവത്തിലാകയാൽ അത് ബാധാദോഷമായി നമ്മുടെ കുടുംബത്തിലെ സകല വംശവഴികളെയും ബാധിക്കുവാൻ ഉള്ള സാധ്യതയുമുണ്ട്”

“ഓഹോ ,,അത് വിഷയമാണല്ലോ വിജയേന്ദ്രാ,,അപ്പോൾ പ്രതിവിധിയൊന്നുമില്ലേ”

“ഉണ്ട് ,,പ്രതിവിധിയുണ്ട്…” അങ്ങോട്ടേക്ക് വന്ന അജയേന്ദ്ര ഗജപതി മറുപടി പറഞ്ഞു.

മാനവേന്ദ്രവർമ്മൻ ആകാംക്ഷയോടെ  അയാളുടെ മുഖത്തേക്ക് നോക്കി.

“ഞങ്ങളൊരു പ്രഗത്ഭനായ വാമാചാരിയുടെ സഹായം തേടുകയുണ്ടായി, അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഇരുപത്തിയൊന്നു നാൾ നീണ്ട വലിയൊരു പൂജ ഞങ്ങളുടെ കൊട്ടാരനിലവറയ്ക്കുള്ളിൽ ചെയ്യണം, വളരെ ശ്രദ്ധയോടെയും സൂക്ഷ്മത പാലിച്ചും ചെയ്യേണ്ടുന്ന കർമ്മമാണ്‌,,അത് പൂർത്തിയാകണമെങ്കിൽ നിങ്ങളുടെ സഹായം നമുക്ക് കിട്ടണം,,അത് നിങ്ങൾക്ക് മാത്രേ സാധിക്കൂ”

അജയേന്ദ്ര ഗജപതി വിശദമാക്കി.

“എന്താണ് നമ്മൾ ചെയ്യേണ്ടത് ധനമോ സ്വർണ്ണമോ അതോ പടയാളികളെയോ വേണമോ..മടികൂടാതെ ചോദിക്കിൻ” മാനവേന്ദ്ര വർമ്മൻ ആവേശത്തോടെ പറഞ്ഞു.

അതുകേട്ടു ഇരട്ടകൾ പരസ്പരം നോക്കി ചിരിച്ചു.

“ഇതെല്ലാം ഗജപതികൾക്ക് ഇല്ലാത്തതാണോ മാനവേന്ദ്ര വർമ്മാ ,,പ്രിയ മിത്രമേ”

“പിന്നെയെന്താണ് വേണ്ടത് ?” മാനവേന്ദ്ര വർമ്മൻ തിരക്കി.

“ഈ പൂജാകർമ്മങ്ങളിൽ ഏറ്റവും അത്യാവശ്യമായി വേണ്ട  ഹോമദ്രവ്യം,,അതും ഏറ്റവും ഉപയുക്തമായത് ” വിജയേന്ദ്ര ഗജപതി പറയുന്നത് കേട്ടു സംശയത്തോടെ മാനവേന്ദ്രവർമ്മൻ നെറ്റിചുളിച്ചു.

“എന്താണത് ?”

“ഞങ്ങൾക്ക് അത്യാവശ്യമായി വേണ്ടത്, ഇരുപത്തിയൊന്ന് സ്ത്രീകളെയാണ്” അജയേന്ദ്ര ഗജപതി പറഞ്ഞു.

“സ്ത്രീകളോ,,അതെന്താ നിങ്ങളുടെ നാട്ടിൽ സ്ത്രീകളൊന്നുമില്ലേ ?..അതിനായി ഇവിടെ വരെ വരാനായി”

മാനവേന്ദ്രൻ ചോദിച്ചു.

“വെറും സ്ത്രീകളായിരുന്നുവെങ്കിൽ ഇരുപത്തിയൊന്നല്ല ആയിരമായിരം ഞങ്ങൾക്ക് സാധിക്കും,,പക്ഷെ ഇവിടെ  ഈ ഇരുപത്തിയൊന്നു നാൾ പൂജയ്ക്ക് വേണ്ട ഇരുപത്തിയൊന്നു സ്ത്രീകളും,, ചണ്ഡാലസ്ത്രീകളാകണം,,വർണ്ണമില്ലാത്ത കറുത്തതോ നിറമില്ലാത്തതോ ആയ ചണ്ഡാലയുവതികൾ ,,

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.