അപരാജിതൻ -53 5394

“മിത്രമേ,,,ഇവിടത്തെ ദ്വിഗ്വിജയ മഹായാഗവും കിരീടധാരണവും പിന്നെ കലിശന്മാരുമായിയുള്ള മത്സരവുമെല്ലാം  നമുക്ക് നന്നായിയറിയാം,,,

അതിനു നമ്മുടെ ഭാഗത്തു നിന്നും എല്ലാ വിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു, മത്സരത്തിന് മുന്നേ എണ്ണം പറഞ്ഞ മെയ്ക്കരുത്തുള്ള നൂറു പോത്തുപൂട്ട് കാടന്മാരെ ഇവിടെയെത്തിക്കുന്നതാണ്. മറവോർപ്പോരാളികൾക്ക് തുല്യം പറയുന്ന ആയോധനമികവ് അവർക്കുമുണ്ട്, കാലകേയൻ ആയിരം പേരെ കൊണ്ടുവന്നാലും ഈ കാടന്മാർ നൂറുപേർ തന്നെ ധാരാളം,,”

ഗജപതിമാർ തങ്ങളുടെ എല്ലാവിധത്തിലുമുള്ള സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു.

അത് കേട്ടപ്പോൾ മാനവേന്ദ്രന് കൂടുതൽ സന്തോഷമായി.

“മിത്രങ്ങളെ,,നിങ്ങളെ നാം നമ്മുടെ അനന്തിരവൻ ഇവിടത്തെ കിരീടാവകാശി ശ്രീധർമ്മസേനനെ പരിചയപ്പെടുത്തുന്നതാണ്, നിങ്ങളുടെ സഹായവാഗ്ദാനങ്ങൾ അവനെ ഒരുപാട് ആനന്ദിപ്പിക്കും,,തീർച്ച”

“പിന്നെ ,,മാനവേന്ദ്ര,,മിത്രമേ”

“പറയു,,,അജയേന്ദ്ര ഗജപതി,,എന്തെ പാതിയിൽ നിർത്തിയത്?”

“ഞങ്ങൾ ഇവിടെ വന്നതിനു മറ്റൊരു ഉദ്ദേശ്യവും ഇല്ലാതില്ല”

“പറയു ,,എന്താണെങ്കിലും പറയു,,നമ്മോടു പറയുവാൻ എന്തിനാണ് മടിക്കുന്നത്”

“അത് മിത്രമേ ,,നിങ്ങളുടെ ഒരു സഹായം നമുക്ക് വേണം,, അത് നിങ്ങൾക്ക് മാത്രമേ ചെയ്തു തരാൻ സാധിക്കൂ”

“താൻ പറയടോ,,നിങ്ങളെ സഹായിക്കാൻ പ്രജാപതികൾ എന്നും ഒരുക്കമല്ലേ”

വിജയേന്ദ്ര ഗജപതി ചഷകം പീഠത്തിൽ വെച്ച് എഴുന്നേറ്റു.

നടന്നു ജാലകത്തിനരികിൽ ചെന്ന് നിന്ന് പുറത്തേക്ക് നോക്കി.

വിശാലമായ കൊട്ടാരപരിസരം നോക്കിനിന്നു.

മാനവേന്ദ്ര വർമ്മൻ എഴുന്നേറ്റ് അയാൾക്കരികിലേക്ക് നടന്നു.

“പറയു,,വിജയേന്ദ്രാ..”

“മിത്രമേ ,,നമ്മുടെ കുലത്തിൽ, നൂറ്റാണ്ടുകളായി പൂർവ്വികർ നിലവറയിൽ വെച്ചാരാധിക്കുന്ന ചില ഉഗ്രമൂർത്തികളുണ്ട്,,ഉഗ്രമൂർത്തികൾ എന്ന് പറഞ്ഞാൽ നമ്മുടെ കുടുംബത്തിൽ കഴിഞ്ഞ ഇരുപത്തി തലമുറകളിൽ ജീവിച്ചിരുന്ന ശക്തരായ കാരണവന്മാരുടെ ആത്മാക്കളെ അധമമൂർത്തികളായ മറുതയോടും അറുകൊലയോടും വേതാളത്തിനോടും  വിലയിപ്പിച്ചു തേജസ്സും തീക്ഷ്ണതയും ഏറ്റി പ്രതിഷ്ഠിച്ചിരിക്കുന്ന ഇരുപത്തിയൊന്ന് ഉഗ്ര കാരണവ൪മൂർത്തികളാണ് അവർ”

അയാൾ പറയുന്നത് കേട്ട് മാനവേന്ദ്രവർമ്മൻ ശിരസ്സ് കുലുക്കി.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.