അപരാജിതൻ -53 5513

ഇരുവരെയും കണ്ടപാടെ ആശ്ലേഷിച്ചു സ്വാഗതം അരുളി ഉള്ളിലേക്കു ക്ഷണിച്ചു.

അയാളുടെ നെറ്റിയിലെ കുത്തിക്കെട്ടു കണ്ടപ്പോൾ അവർ കാര്യം തിരക്കിയപ്പോൾ അതെല്ലാം പറയാം എന്ന് പറഞ്ഞു കൊണ്ട് ഇരുവരെയും കൈപിടിച്ചു ഉളിലേക്ക് നയിച്ചു.

******

ഒറീസയിലെ കലിംഗദേശത്ത് പുരാതനകാലം മുതലെയുള്ള ക്ഷത്രിയവംശജരായ ഖണ്ടായത്ത് കുടുംബത്തിൽ പെട്ടവരാണ് മാളികയിൽ വന്നിരിക്കുന്ന ഇരട്ടകളായ ഗജപതി ഖണ്ടായത്ത്മാർ.

വിജയേന്ദ്ര ഗജപതിയും അജയേന്ദ്ര ഗജപതിയും.

മാനവേന്ദ്രന്റെ സമകാലീനരാണ് ഇരുവരും, ബാല്യകാലസ്നേഹിതന്മാർ.

മാധവപുരത്ത് മാനവേന്ദ്രവർമ്മനെങ്ങനെയാണോ അതുപോലെ തന്നെയാണ് കലിംഗദേശത്ത് ഗജപതി ഖണ്ടായത്തുമാരും. അവർ ഇരട്ടകളും ഒരുമിച്ചു ഒരേ സ്ത്രീകളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അപ്രകാരം പത്തു വിവാഹങ്ങൾ ഇരുവരും ചെയ്തിട്ടുണ്ട്. അത് കൂടാതെ വിഷയസുഖത്തിനു അനവധി യുവതികളെയും പ്രത്യേകം പാർപ്പിച്ചിട്ടുമുണ്ട്.

ഇന്നവർ അവിടെയെത്തിയത് ഒരു പ്രത്യേക ആവശ്യത്തിനായിരുന്നു.

കുശലാന്വേഷണങ്ങൾ നടത്തുന്ന വേളയിൽ മാനവേന്ദ്രവർമ്മൻ നെറ്റിയിലെ മുറിവ് കാൽ വഴുതി വീണത് കൊണ്ടാണെന്നുമാത്രം മിത്രങ്ങളോട് പറഞ്ഞു, അല്ലാതെ പെണ്ണൊരുത്തി തള്ളി വീഴ്ത്തി മുറിപ്പെടുത്തിയതെന്നു കേട്ടാൽ അത് അപമാനമെന്ന് അയാൾക്ക് നന്നായിയറിയാമായിരുന്നു.

മാളികയിൽ നിരന്നു നിൽക്കുന്ന മാനവേന്ദ്രവർമ്മന്റെ ദാസികളെ കണ്ടപ്പോൾ തന്നെ ഇരട്ട ഖണ്ടായതുമാർ മുഖത്തോട് മുഖം നോക്കി ചിരിച്ചു.

“മിത്രമേ മാനവേന്ദ്രാ,,ഒന്നിനും ഒരു കുറവുമില്ല അല്ലെ” ഒന്നാം ഗജപതി ചോദിച്ചു.

“ഇതിനു കുറവ് വന്നാൽ പിന്നെ ജീവിതമുണ്ടോ വിജയേന്ദ്രാ,,നിങ്ങൾ ഇരുവരും നമ്മെ പോലെ തന്നെയല്ലേ”

അത് കേട്ട് ഇരുവരും ഉറക്കെചിരിച്ചു.

“മിത്രമേ,,സംസാരനിടയിൽ വിസ്മരിച്ചു,,ഇവരെ നോക്കൂ” കൂടെ വന്ന മൂന്നു യുവസുന്ദരിമാരെ ചൂണ്ടി ഗജപതിമാർ പറഞ്ഞു.

അതുവരെ ഇടയ്ക്കിടെ ഇടം കണ്ണിട്ടു നോക്കികൊണ്ടിരുന്ന രീതി മാറ്റി മുഴുവനായി മാനവേന്ദ്രവർമ്മൻ ആ മൂന്നു യുവസുന്ദരിമാരെയും നോക്കി.

മൂവ്വരും ഒന്നിനൊന്നു മെച്ചം സൗന്ദര്യത്തിലും ആകാരവടിവിലും ദേഹകൊഴുപ്പിലും.

മാനവേന്ദ്രവർമ്മൻ തങ്ങളെ നോക്കുന്നത് കണ്ടപ്പോൾ അവർ മൂവരും മന്ദഹാസം തൂകി ചരിഞ്ഞും തിരിഞ്ഞും ദേഹവടിവ് നന്നായി കാണിച്ചു കൊടുത്തു.

“ഇവർ ഉർവശി രംഭ മേനക ,,ഞങ്ങളിങ്ങനെയാണ് ഇവർക്ക് പേരിട്ടിരിക്കുന്നത് മിത്രമേ” രണ്ടാം ഗജപതി പറഞ്ഞപ്പോൾ

“ദേവലോക അപ്സരസുമാരെ പോലെ തന്നെയുണ്ട്” എന്ന് മാനവേന്ദ്രവർമ്മൻ മറുപടി നൽകി.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.