അപരാജിതൻ -53 5360

ശിവശൈലത്ത്:

പകൽ പലഹാരം കഴിച്ചതിന് ശേഷം ഗൗരിമോളെ ഉറക്കി കസ്തൂരി പുറത്തെ വേലകൾ ചെയ്യുന്ന സമയം.

ഗൗരിമോൾ ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു നിർത്താതെ കരയുണ്ടായി.

കസ്തൂരി വേഗം ഉള്ളിൽ ചെന്ന് മോളെ എടുത്തു കരച്ചിൽ അടക്കാൻ നോക്കിയെങ്കിലും അവൾ കൂടുതൽ വാശിയോടെ കരയുകയായിരുന്നു.

അപ്പോളേക്കും ശിവാനിയും ശംഭുവും ശങ്കരനുമെല്ലാം അവിടേക്ക് വന്നു.

അവൾ സ്വപ്നമെന്തോ കണ്ടു പേടിച്ചതാണെന്ന് മനസിലായി.

പലവട്ടം അവളോട് കാര്യം ചോദിച്ചപ്പോൾ എങ്ങലോടെ അവൾ ആന്റിയെ കാണണമെന്നു പറഞ്ഞു ശാഠ്യം പിടിച്ചു കരഞ്ഞു.

അവളുടെ കരച്ചിലടക്കാൻ ആർക്കുമായില്ല.

അപ്പോളാണ് വൈദ്യർമുത്തശ്ശനും സ്വാമിമുത്തശ്ശനും അവിടേക്ക് വന്നത്.

മോളിങ്ങനെ കരയുന്ന കാര്യം ചോദിച്ചപ്പോൾ അവൾക്ക് പാർവ്വതിയെ കാണാനുള്ള വാശിയാണെന്നു കസ്തൂരി അറിയിച്ചു.

“മോളെ,,കുഞ്ഞ് കരച്ചിലടക്കുന്നില്ലല്ലോ,,എന്നാ ഒന്ന് കൊണ്ട് പോയി കാണിച്ചാലോ”

വൈദ്യർ മുത്തശ്ശൻ ചോദിച്ചു.

“എങ്ങെനയാ വൈദ്യരെ, അന്ന് പോയപ്പോ ഉണ്ടായ പുകിൽ തനിക്കൊർമ്മയില്ലേ, നമ്മളെ കണ്ടാൽ ഓടിച്ചു വിടും,,അന്നെന്തോരം പുലഭ്യമാ അറിവഴക൯ മഠത്തിലമ്മയെ പറഞ്ഞത്” സ്വാമി മുത്തശ്ശൻ പറഞ്ഞു.

“അത് ശരിയാണല്ലോ,,അപ്പോ ഇനി എന്താ ചെയ്ക?”വൈദ്യർ മുത്തശ്ശൻ സ്വയം ചോദിച്ചു.

“സാരമില്ല മുത്തശ്ശാ ,,ഞാൻ നടന്നു പോയി വരാം,,അല്ലാതെ ഇവൾ കരച്ചില് അടക്കുമെന്നു തോന്നുന്നില്ല,,ചെന്നാലും “അങ്ങോട്ട് കയറ്റുമോ എന്നറിയില്ല, അതാ പേടി”

കസ്തൂരി നിവൃത്തിയില്ലാതെ പറഞ്ഞു.

“വഴിയുണ്ട് മോളെ ,,നമ്മുടെ അവ്വയാർക്കുള്ള കുറച്ചു മരുന്നുകൾ ഞാൻ തന്നുവിടാം, മരുന്ന് കൊടുക്കാ൯ വന്നതാണെന്ന് പറയാമല്ലോ” വൈദ്യർ മുത്തശ്ശൻ ഉപായം പറഞ്ഞു.

“ശംഭു,,മോനെ ”

“എന്താ മുത്തശ്ശാ”

“ചെറിയ വണ്ടിയുണ്ടല്ലോ, അതിൽ നമ്മുടെ കുഞ്ഞൻ കാളയെ കെട്ടിയാൽ അതിൽ നിങ്ങൾക്ക് മൂവർക്കും പോകാമല്ലോ , മോന് തെളിക്കാൻ അറിയാല്ലോ കുഞ്ഞൻ കാളയെ,,അല്ലെങ്കിൽ അവിടെ വരെ ഈ വെയിലത്ത് കുഞ്ഞുമായി നടക്കാൻ ബുദ്ധിമുട്ടാകും” സ്വാമി മുത്തശ്ശൻ വഴിയുണ്ടാക്കി.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.