അപരാജിതൻ -53 5513

“അങ്ങയുടെ നിർദേശങ്ങൾ ഒരു കുറവുകളൂം ഇല്ലാതെ പാലിക്കപ്പെടുമെന്നു ഈ നാടിന്റെ രാജപദവിയലങ്കരിക്കുന്ന ശ്രീധർമ്മസേന പ്രജാപതിയെന്ന നാം അങ്ങേക്ക് ഉറപ്പു നൽകുന്നു”

ശ്രീധർമ്മസേനൻ തിവെങ്കിടാചലപതിക്ക് സത്യം ചെയ്തു നൽകി.

“സാരഥി”

“തമ്പുരാനെ”

“എല്ലാം കേട്ടുവല്ലോ,,വേണ്ട നടപടികൾ ചെയ്യുക, സൂര്യനുമായി സംസാരിച്ചുടനെ തന്നെ കൺസ്‌ട്രക്‌ഷൻ കമ്പനി അധികൃതരുമായി സമ്പർക്കം നടത്തി എത്രയും വേഗം ശിവശൈലത്തെ കൺസ്‌ട്രക്ഷൻ കാര്യങ്ങൾ ചെയ്യാൻ നോക്കുക,,ഒപ്പം വാസ്തുപൂജയും”

അത് കേട്ട് ആശങ്കയോടെ സാരഥി

“തമ്പുരാനെ,,അവരെ ഒഴിപ്പിക്കേണ്ടി വരില്ലേ,,ഇപ്പോഴത്തെ അവസ്ഥയിൽ”

അവിടെ അറിവഴകൻ ഉള്ളത് സാരഥിയെ ഏറെ ഭയപ്പെടുത്തിയിരുന്നു.

അങ്ങനെ ഒരു സംഭവമുണ്ടായാൽ അറിവഴകൻ പ്രജാപതികളെ ഉന്മൂലനം നടത്തുമെന്ന് സാരഥി മനസ്സിൽ ആലോചിച്ചപ്പോൾ തന്നെ അയാളുടെ ദേഹം വിറകൊണ്ടു.

“സാരഥി ,,,താൻ മാനേജറാണ്, അല്ലാതെ തമ്പുരാനല്ല, പറയുന്നത് വാ പൂട്ടി അനുസരിക്കുക,,പോകൂ”

ശ്രീധർമ്മസേനൻ, ശബ്ദമുയർത്തി.

“വേണ്ടതെല്ലാം ചെയ്യാം അങ്ങുന്നേ,,”

പാർത്ഥസാരഥി ഇരുവരെയും ഒപ്പം രാജസഭാ അംഗങ്ങളേയും വണങ്ങി പുറത്തേക്ക് ഇറങ്ങി.

 

“ശ്രീധർമ്മസേനാ”

‘അരുളിയാലും തിരുമേനി”

“ദ്വിഗ്വിജയ മഹായാഗത്തിന് നേതൃത്വം വഹിക്കുവാൻ നാമും പീഠസഹപ്രമാണിമാരും ആഗതരാകുന്നതായിരിക്കും, എല്ലാ വിധ മംഗളങ്ങളും നേരുന്നു”

തിരുവെങ്കിടാചലപതി സന്തോഷത്തോടെ ശ്രീധർമ്മനെ അറിയിച്ചു.

ശ്രീധർമ്മൻ അതുകേട്ടു നന്ദിപൂർവ്വം വണങ്ങി.

“എവിടെ സൂര്യസേന പ്രജാപതി ?” തിരുവെങ്കിടാചലപാതി ചോദിച്ചു.

“സൂര്യ൯ യാഗത്തിന് മുന്നോടിയായി വൈശാലിക്ക് പുറത്തുള്ള കാരണവ൯മാരുടെ ഭവനങ്ങളിൽ അനുഗ്രഹം തേടുവാൻ പോയിരിക്കുകയാണ്, തിരുമേനി,,അവൻ വന്നതിനു ശേഷം അവിടേക്ക് പറഞ്ഞയക്കുന്നതാണ്, അങ്ങയുടെയും മറ്റു ആചാര്യന്മാരുടെയും അനുഗ്രഹത്തിനായി”

തിരുവെങ്കിടാചലപതി സന്തോഷത്തോടെ പുഞ്ചിരിച്ചു.

ശ്രീധർമ്മൻ , അദ്ദേഹത്തെ കാൽ തൊട്ടു നമസ്കരിച്ചു.

ആഗമനോദ്ദേശ്യം  സഫലമായതിനാൽ തിരുവെങ്കിടാചലപതി രാജസഭയിൽ നിന്നും തിരികെ ഗമിച്ചു.

@@@@@@

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.