അപരാജിതൻ -53 5174

“സാരഥി,,തിരുമേനിയദ്ദേഹം അരുളിയതെല്ലാം വേഗം നിവർത്തിക്കുക,,”

സാരഥി ആശങ്കയോടെ ശ്രീധർമ്മസേനനെ നോക്കി,

“തമ്പുരാനേ,,ഇതെല്ലാം പ്രതിവർഷം നമ്മുടെ ചിലവുകളിൽ അമിതബാധ്യതയാക്കും,,ഈ കണക്കു പ്രകാരം മൂന്നര നാല് കോടിക്ക് മേലെ നമുക്ക് അധികചിലവുണ്ടാക്കും”

അത് കേട്ടതും ഈർഷ്യയോടെ തിരുവെങ്കിടാചലപതി ശ്രീധർമ്മനെ വിളിച്ചു.

“ശ്രീധർമ്മസേനാ,,,”

‘തിരുമേനി”

“ഇക്കാലമിത്രയും ഒരു പ്രജാപതി ഭരണാധികാരിയും പീഠാധിപതിയുടെ ആവശ്യങ്ങൾ നിവർത്തിക്കാതെയിരുന്നിട്ടില്ല എന്നോർക്കണം,,, പ്രജാപതിക്ഷതിയരുടെ കടമയിലൊന്നാണ് നാട്ടിലെ ബ്രാഹ്‌മണവര്യരുടെ ഉന്നമനവും സംതൃപ്തിയും, ബ്രഹ്മജ്ഞാനികളായ ബ്രാഹ്മണരെ മനസാ വാചാ കർമ്മണാ സംതൃപ്തരാക്കിയാൽ അവിടെ ശ്രീത്വമുണ്ടാകും, അല്ലാത്ത പക്ഷം ബ്രാഹ്മണശാപത്താൽ കുലവും നാടും സമ്പൽസമൃദ്ധിയില്ലാതെയാകും,,എന്ന് നിങ്ങൾക്ക് അറിവുള്ളതല്ലേ”

“എല്ലാമറിയാം,,തിരുമേനി,,അങ്ങ് കോപിഷ്ഠനാകരുതേ,,ഇന്ന് തന്നെ വേണ്ടുംവിധമുള്ള എല്ലാ ആവശ്യങ്ങൾക്കും  പരിഹാരമുണ്ടാക്കാം,,” ഭയത്തോടെ ശ്രീധർമ്മസേനൻ കൂപ്പുകൈയോടെ പറഞ്ഞു.

“സാരഥി,,കൂടുതൽ കണക്കുകൾ വിളമ്പരുത്,,ബ്രാഹ്മണക്ഷേമമാണ് പ്രജാപതിവംശത്തിന്റെ പ്രഥമലക്‌ഷ്യം,,എല്ലാ ആവശ്യങ്ങളും ഉടനെ പ്രവൃത്തിയിൽ വരുത്തുക,,പോകൂ ,,ഇത് നമ്മുടെ ആജ്ഞയാണ്”

“എല്ലാം അങ്ങ് പറയും പോലെ തമ്പുരാനെ ”

“ശ്രീധർമ്മസേനാ,,”

തിരുവെങ്കിടാചലപതിയുടെ വിളികേട്ടു ആദരപൂർവ്വം മുഖം തിരിച്ചു.

“മറ്റൊരു പ്രധാന വസ്തുത കൂടെയുണ്ട്, ശിവശൈലത്തെ ആ ചണ്ടാലകൂട്ടങ്ങളിപ്പോൾ സമൃദ്ധിയിലാണ് കഴിയുന്നത് എന്നറിയാൻ കഴിഞ്ഞു,,അധമരും നിന്ദ്യരും നികൃഷ്ടരും അശുദ്ധരുമായ ചണ്ടാളനായ്ക്കൾ ഒരിക്കലും സമൃദ്ധിയിൽ വാഴാൻ പാടില്ല, അവരെന്നും യാതനകൾ അനുഭവിച്ചു അടിമകളായി നരകിച്ചു ജീവിക്കണം, അങ്ങനെയെങ്കിൽ മാത്രമേ  ഒരു നാടിനും  ആ നാട് വാഴുന്ന രാജനും നാട്ടിലുള്ള ചതുർവർണ്ണജർക്കും യശസ്സും ശ്രേയസ്സും സമ്പൽസമൃദ്ധിയും ഉണ്ടാകുകയുള്ളൂ, അതിനാൽ അവരെ സമൃദ്ധിയിൽ സമാധനത്തോടെ ജീവിക്കാനനുവദിക്കാതെ എത്രയും വേഗം അവരെ ആ മണ്ണിൽ നിന്നും ഒഴിപ്പിച്ചു ഉടനെ തന്നെ വ്യവസായശാല ആരംഭിക്കുവാനുള്ള നടപടികൾ കൈകൊള്ളണം,,ഇതും ഏറെ മുഖ്യമായ കാര്യമാണ്, അതിനായി കിരീടധാരണം കഴിയും വരെ കാത്തുനിൽക്കരുത്, ദ്വിഗ്വിജയ മഹായാഗത്തിനു മുൻപോ അതിനൊപ്പമോ അവിടെ വാസ്തുപൂജ നടത്തിയിരിക്കണം”

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.