അപരാജിതൻ -53 5360

“നാം ഠാണാവിൽ അഞ്ചു അർഹതബാലന്മാരെ പാർപ്പിച്ച വിഷയം താങ്കൾ അറിഞ്ഞു കാണുമല്ലോ”

“ഉവ്വ്,,തിരുമേനി,,നമ്മെ അങ്ങയുടെ ദൂതൻ അക്കാര്യം അറിയിച്ചിട്ടുണ്ട്,, അതിലെന്താണ് നടപടി വേണ്ടതെന്നു അറിയിച്ചാൽ വീണ്ടും വിധം നടപടി കൈക്കൊള്ളാം”

“അത് ,,യാഗവും കിരീടധാരണവും കഴിയട്ടെ,,അതിനു ശേഷം തീരുമാനിക്കാം,,അതുവരെ അവർ ഠാണാവിൽ തന്നെ ബന്ധനത്തിൽ പാർക്കട്ടെ”

“സർവ്വവും അങ്ങയുടെ തീരുമാനം പോലെ” ബഹുമാനത്തോടെ ശ്രീധർമ്മസേനൻ മറുപടി നൽകി.

“മറ്റെന്തെങ്കിലും നമ്മുടെ ഭാഗത്തു നിന്നും വേണ്ടതുണ്ടോ ?”

“ഉവ്വ് ,,”

“എന്താണെന്ന് കല്പിച്ചാലും”

“ശ്രീധർമ്മസേനാ,,താങ്കൾക്ക് അറിവുള്ളതാണ്,, കഴിഞ്ഞ കുറെ ദശാബ്ധങ്ങളായി വൈശാലിയിൽ ജീവിക്കുന്ന ആയിരത്തിലധികം ബ്രാഹ്മണകുടുംബങ്ങളിലേക്ക് പ്രതിമാസം ഒരു നിശ്ചിത തുക  ദക്ഷിണയായി കൊട്ടാരം നൽകി വരുന്നുണ്ട്,,അത് കാലാകാലം വർധിപ്പിക്കുന്നുമുണ്ട്”

ശ്രീധർമ്മൻ ഉടനെ കൊട്ടാരം മാനേജർ പാർത്ഥസാരഥിയെ വിളിച്ചു.

അയാൾ ഓടി വന്നു തൊഴുതു.

“തിരുമേനി,,സാമ്പത്തിക കാര്യങ്ങൾ സാരഥിയാണ് ശ്രദ്ധവെക്കുന്നത്,,

സാരഥി പറയു,,ഇതിനെ കുറിച്ച്”

“തമ്പുരാനെ,,സാധാരണയായി മൂന്നു വർഷം കൂടുമ്പോൾ ദക്ഷിണതുക ഉയർത്തുന്നതാണ് പതിവ്, ഒരു വര്ഷം മുൻപേ മൂവായിരത്തിൽ നിന്നും അയ്യായിരം ആക്കി ഉയർത്തിയിട്ടുണ്ട്, ഇപ്പോൾ പ്രതിമാസം ആയിരത്തി ഇരുന്നൂറു ബ്രാഹ്മണ ഭവനങ്ങളിലേക്ക് അയ്യായിരം കണക്കാക്കി അറുപതു ലക്ഷം ഉറുപ്പിക കൊട്ടാരം ചിലവഴിക്കുന്നുണ്ട്”

പാർത്ഥസാരഥി കണക്കു നോക്കി പറഞ്ഞു.

അതുകേട്ടു വെങ്കിടാചലപതി ശ്രീധർമ്മനെ നോക്കി.

“ശ്രീധർമ്മസേനാ,,അതിൽ വ്യത്യാസം വരുത്തണം,,നമ്മുടെ ആവശ്യങ്ങൾ ഇതൊക്കെയാണ്”

“അരുളിയാലും തിരുമേനി”

“നിലവിലെ ദക്ഷിണധനം അയ്യായിരത്തിൽ നിന്നും പതിനായിരമാക്കണം, മറ്റൊന്ന്  ഇപ്പോൾ നമ്മുടെ പീഠത്തിലേക്ക് പ്രതിമാസം നൽകുന്ന രണ്ടു ലക്ഷം ഉറുപ്പികയുടെ കാഴ്‌ചപ്പണം  അഞ്ചുലക്ഷമാക്കി ഉയർത്തണം, അതുപോലെ പ്രതിവർഷം നിലവിൽ പീഠത്തിന്റെ വികസനപ്രവർത്തങ്ങൾക്കായി നൽകുന്ന അൻപത് ലക്ഷം പണം മൂന്നു കോടിയാക്കിയുയർത്തണം,,അതിന് വേണ്ട നടപടികൾ നിങ്ങളുടെ ഭാഗത്തു നിന്നും ചെയ്യുക”

ശ്രീധർമ്മൻ ശിരസ് കുലുക്കി സർവ്വവും സമ്മതിച്ചു സാരഥിയെ നോക്കി.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.