അപരാജിതൻ -53 5360

പ്രജാപതി രാജകൊട്ടാരം.

കൊട്ടാരത്തിനു മുന്നിലായി  നാല് കരുത്തുറ്റ സേവകർ ചുമക്കുന്ന പല്ലക്ക് വന്നിറങ്ങി.

പല്ലക്കിൽ നിന്നും പീഠാധിപതി തിരുവെങ്കിടാചലപതി ഇറങ്ങുകയുണ്ടായി.

അദ്ദേഹത്തെ കണ്ടതും കൊട്ടാരത്തിനു  പുറത്ത് നിൽക്കുന്ന പടയാളികൾ കുമ്പിട്ടുനമസ്കരിച്ചു.

അദ്ദേഹം പല്ലക്കിനോടൊപ്പം വന്ന നാല് ബ്രാഹ്മണശിഷ്യർക്കൊപ്പം രാജ സഭയിലേക്ക് നടന്നു.

രാജ സഭയിൽ,

ശ്രീധർമ്മസേന൯ മറ്റു പ്രധാന വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു.

അവർ, ദ്വിഗ്വിജയയാഗവും അതിനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങുകളെയും കുറിച്ചുള്ള ചർച്ചകൾക്കിടയിലായിരുന്നു.

അംശവടി കൈയ്യിലേന്തി രാജസഭയിൽ പ്രവേശിച്ച ബ്രാഹ്മണശ്രേഷ്ഠൻ തിരുവെങ്കിടാചലപതിയെ കണ്ടമാത്രയിൽ രാജസഭയിൽ ഉപവിഷ്ടരായവരെല്ലാം ഉടനടി കൂപ്പുകൈകളോടെ എഴുന്നേറ്റു നിന്നു.

ശ്രീധർമ്മസേനൻ സിംഹാസനത്തിൽ നിന്നും ഇറങ്ങി വെങ്കിടാചലപതിക്കു മുന്നിൽ വന്നുനിന്ന് മുട്ടുകുത്തി വിനയപുരസ്‌കരം നമസ്കരിച്ചു.

ആ നമസ്കാരം സ്വീകരിക്കുന്ന വേളയിൽ വെങ്കിടാചലപതി അഭിമാനവും അതിലപ്പുറം അഹന്തയും നിറഞ്ഞ മുഖഭാവത്തോടെ തന്റെ ശിഷ്യഗണങ്ങളെ നോക്കി.

നാട് ഭരിക്കുന്നവനെത്ര ഉന്നതനായ ക്ഷത്രിയവീരൻ ആണെങ്കിലും ശ്രേഷ്ഠനായ ബ്രാഹ്മണന് മുന്നിൽ പഞ്ചപുച്ഛമടക്കി ആജ്ഞകൾ ഏറ്റുവാങ്ങാനുള്ള സേവകഭാവത്തോടെ നിൽക്കണമെന്ന അലിഖിതനിയമം.

ശ്രീധർമ്മസേനൻ ആചാരമര്യാദകൾ അർപ്പിച്ചു തിരുവെങ്കിടാചലപതിയെ പ്രധാനഉപദേശകാസനത്തിൽ ഇരുത്തി.

സ്വയം സിംഹാസനത്തിൽ ഇരിക്കാതെ നിന്നുകൊണ്ട് വെങ്കിടാചലപാതിയോട് സംഭാഷണമാരംഭിച്ചു.

“ബ്രാഹ്മണികപീഠാധിപതിയായ അങ്ങേക്ക് ഈ സഭയിലേക്ക് സ്വാഗതം,,ഇത്രേടം വരെ ആഗതനാകാനുള്ള ഉദ്ദേശ്യം വ്യക്തമാക്കുവാൻ അപേക്ഷ”

തൊഴുകൈകളോടെ രാജാവ് ആഗമനോദ്ദേശ്യം തിരക്കിയപ്പോൾ വെങ്കിടാചലപതി ഇരിപ്പിടത്തിൽ അമർന്നിരുന്നു കാലിനു മേൽ കാൽ കയറ്റി വെച്ചു തന്റെ അപ്രമാദിത്വം വ്യക്തമാക്കി.

“വൈശാലി ഭരണം കൈയ്യാളുന്ന പ്രജാപതി വീരൻ ശ്രീധർമ്മസേനാ”

“അരുളിയാലും ,,തിരുമേനി”

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.