അപരാജിതൻ -53 5360

മൈത്രെയിയെ കണ്ടപാടെ അയാൾ മുത്യാരമ്മയെ നോക്കി തലചൊറിഞ്ഞു.

ഉദ്ദേശ്യം മനസിലായപ്പോൾ അവർ കണ്ണ് കൊണ്ടൊരു ആംഗ്യം മൈത്രേയിയെ കാണിച്ചു.

“ചെല്ല് സാറേ,,വന്ന ഉദ്ദേശ്യം നടക്കാതെ പോകണ്ട,,” അവർ പറഞ്ഞു.

മൈത്രേയി അയാൾക്കരികിൽ ചെന്നയാളുടെ കൈ പിടിച്ചു മുകളിലത്തെ നിലയിലേക്ക് കയറി.

അവർ പടികൾ കയറുമ്പോളാണ് മേളിൽ നിന്നും ചാരുലത ഇറങ്ങിവന്നുകൊണ്ടിരുന്നത്.

അയാളെ കണ്ടപാടെ ഭയത്തോടെ അവൾ കോണിപ്പടിയുടെ അരികിലേക്ക് ഒതുങ്ങിനിന്നു.

അവളുടെ അരികിലെത്തിയപ്പോൾ ഗുണശേഖരൻ അവളെ ആപാദചൂഢം ചൂഴ്ന്നു നോക്കി.

“നീ ,,,നീയാ ,,,ശിവശൈലത്തെ പെണ്ണല്ലേ ,,,കുലോത്തമൻ കൊണ്ടുവന്നു പാർപ്പിച്ചത്?”

അവൾ മറുപടി  പറയാതെ നിന്നു.

അവളുടെ ആ പെരുമാറ്റം അയാളെ ഒത്തിരി ചൊടിപ്പിച്ചു.

“നിന്നോടല്ലെടി,,കൂത്തിച്ചി ഞാൻ ചോദിച്ചത് ,,” ദേഷ്യത്തോടെ അയാൾ അവളുടെ കവിളുകൾക്ക് ഇരുവശത്തും  കൈചേർത്ത് മുറുക്കെ പിടിച്ചു വാ ശക്തിയിൽ അമർത്തി ഞെക്കി തുറപ്പിച്ചു.

അവൾ അതെ നില്പിൽ ഭിത്തിയിലേക്ക് ചേർന്ന് നിന്ന്പോയിരുന്നു.

“ഹ്മ്മ് നാക്കുണ്ട്,,,കൊള്ളാമല്ലോടി പെണ്ണെ,,,,ആര് കണ്ടാലും നിന്നെ മോഹിക്കും” ഗുണശേഖര൯ ചാരുലതയുടെ  മാറിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

അവൾക്കാകെ ഈർഷ്യ തോന്നി.

“അതെ ,,,കുലോത്തമനു അപകടത്തിൽ അവയവം പോയത് അറിയാല്ലോ ,,അതുകൊണ്ടു മൂപ്പർക്ക് ഇനി നിന്നെ കിട്ടിയിട്ടും കാര്യമില്ല ,,അപ്പൊ ഇടക്ക് ഞാൻ വരുമ്പോ ,,എനിക്ക് കിടന്നു തന്നാ മതി,,കേട്ടോടി.,,തേവിടിച്ചി” അയാൾ അവളുടെ ഇടുപ്പിൽ കൈ ചേർത്ത് മുറുക്കി തന്നിലേക്ക് ചേർത്ത് നിർത്തി പറഞ്ഞു.

അവൾ പേടിയോടെ അയാളെ തള്ളി മാറ്റി എങ്ങനെയോ താഴേക്ക് ഓടി.

“എന്തിനാ അവളെ ഉപദ്രവിക്കുന്നത് ?” മൈത്രെയി അയാളുടെ കവിളിൽ തടവി ചോദിച്ചു.

“ഹ്മ്മ്,,നിന്നോടൊപ്പം അവളെയും ഞാൻ കിടത്തും നോക്കിക്കോ,,അവളുടെ ഒടലിന്റെ ചൂടെനിക്ക് കിട്ടണം”

“ഓ ,,,എന്ത് കിട്ടിയിട്ട് എന്താ സാറേ,, ഒന്നിനെ നേരെചൊവ്വേ പെരുമാറാൻ  സാറിനു ആവതില്ലല്ലോ ,,എനിക്കറിയാത്തതാണോ”

അവളുടെ വാക്കുകൾ കേട്ടയാളുടെ ശിരസ്സ് താഴ്ന്നു.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.