അപരാജിതൻ- 51 5514

അപരാജിതൻ 51

സൂര്യസേന൯ വിളിച്ചു പറഞ്ഞതിന്റെ പിന്നാലെ ഒരു മണിക്കൂർ കൊണ്ട് പഞ്ചായത്ത് അധികൃതർ എവിടെ നിന്നൊക്കെയോ ജങ്കാർ ഡ്രൈവറെ തപ്പിപ്പിടിച്ചു കൊണ്ട് വന്നു.

ജങ്കാറിൽ വാഹനങ്ങൾ കയറ്റി സൂര്യസേനനും കൂട്ടരും അക്കരെ കടന്നു. നേരം ഒരുപാട്  കടന്നുപോയതിൽ സൂര്യസേനനും ആകെ വെപ്രാളത്തിലായിരുന്നു.

ഇടക്ക് ദേവർമഠംകാരും കൊട്ടാരത്തിൽ നിന്നും മുത്തശ്ശിയും അച്ഛനും അടക്കമെല്ലാവരും സൂര്യസേനനെ വിളിച്ചു കൊണ്ടിരുന്നത് സൂര്യസേനനെ ഒരുപാട് സമ്മർദ്ദപെടുത്തിയിരുന്നു.

അക്കരെ എത്തി അതിവേഗമവർ വാഹനങ്ങളുമായി കമ്മോർവാഡയിലെ മാവീരന്റെ ബംഗ്ളാവിലേക്ക് കുതിച്ചു.

ഇന്ദുവിനെ സുരക്ഷിതമായി തിരികെ വീണ്ടെടുക്കാൻ ആകുമെന്ന് യാതൊരുവിധ വിശ്വാസവും സൂര്യസേനന് ഉണ്ടായിരുന്നില്ല ,

കടത്ത് കാത്തു നിന്നതിനാൽ വിലപ്പെട്ട സമയം നഷ്ടമായതിൽ സൂര്യസേനൻ ഏറെ ഖിന്നനായിരുന്നു.

@@@@

മാവീരന്റെ ബംഗ്ളാവ് എത്താൻ രണ്ടു കിലോമീറ്റർ അകലമുള്ളപ്പോൾ

ആകാശത്തേക്ക്  കട്ടിപുകയുയരുന്നത് സൂര്യസേനൻ കാണുകയുണ്ടായി.

വിജനമായ പ്രദേശമായതിനാൽ കറുത്തപുകയുടെ കാരണവും സൂര്യന് മനസ്സിലായില്ല.

ബംഗ്ലാവിനു അരക്കിലോമീറ്റർ അകലെയെത്തിയപ്പോൾ കണ്ട ദൃശ്യം കണ്ടു സൂര്യസേനൻ നടുങ്ങിപ്പോയി.

ആകാശത്തോളം ഉയരത്തിലെന്ന പോലെ ആ വലിയ മാളിക ആളികത്തുകയായിരുന്നു.

മാവീരന്റെ മാളികയിൽ ശക്തിയായി തീ പിടിച്ചിരിക്കുന്നു.

അതിവേഗം പായുന്ന വാഹനങ്ങൾ മാളികയുടെ പുറത്തുള്ള കവാടത്തിനു മുന്നിലായി നിരന്നു നിന്നു.

എല്ലാവരും അതിശയത്തോടെ പുറത്തേക്ക് ഇറങ്ങി.

ഭീമാകാരമായ ആ മാളിക ആളികത്തുന്നു.

കത്തലിൽ  ഉയരത്തിലുള്ള  മരഉരുപ്പടികൾ മറ്റും താഴേക്ക്മറിഞ്ഞു വീഴുന്നുമുണ്ട്

സൂര്യസേനൻ ഇന്ദുവിനെ ഓർത്ത് തലയിൽ കൈ വെച്ചു ആളി കത്തുന്ന മാളികയെ നോക്കി.

ഒരാൾ പോലും അണക്കാനില്ലാതെ തീ ആ മാളികയെ പൂർണമായും വിഴുങ്ങുകയായിരുന്നു.

“തമ്പുരാനേ ,,,നോക്കിയാട്ടെ ” ഒരുവൻ ഉറക്കെ വിളിച്ചു പറഞ്ഞു.

Updated: May 8, 2023 — 11:40 pm

40 Comments

  1. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ!

  2. ബാക്കി ഇന്ന് വരുമോ ബ്രോ

  3. സൂര്യൻ

    പോരട്ട് അങ്ങനെ പോരട്ടെ ????

  4. Waiting for next part

  5. Super ????

  6. വിശാഖ്

    Oru rekshayumilla…. Supeeerrr…. Etra paranjalum mathiyakilla e kadhayodu thonunna ishtam….. Harsha thante asukham okke eluppam maratte ennu prarthikuva… Ellam nere akum mahadevan koode ondakum❤️

  7. Supper story bro

  8. ഓം നമഃശിവായ

    ഓം നമഃശിവായ…അടിപൊളി….ഇനിയും ടെൻഷൻ മാറിയിട്ടില്ല പാറു മരണപ്പെടുമോ ശങ്കരൻ കാക്കുമോ…ഓരോ പ്രദേശങ്ങളിലേയും സംഭവവികാസങ്ങൾ എത്ര മനോഹരമായി വിവരിച്ചിരിക്കുന്നു എത്രവിവരിച്ചെഴുതുന്നോ അത്രയും ഭംഗികൂടുന്നു (ഓടിച്ചിട്ടെഴുതിയ ഫീൽ വരത്തുമില്ല) മാവീരനെ കുറച്ചുകൂടി മരണഭയത്തിൽ വിറപ്പിക്കണമായിരുന്നു അത്രയും ക്രൂരനാണവൻ.അഞ്ഞൂറുവർത്തിലധികമായി തലമുറകളായി കാത്തിരുന്ന രക്ഷകനെ തിരിച്ചറിയാനുളള ഭാഗ്യം ഇല്ലാതായിപ്പോയല്ലോ ശിവാംശികൾക്ക് അവരതറിയുന്ന നിമിക്ഷം അത് ചിന്തകൾക്കും അപ്പുറമാണ്….ഓരോ സസ്പെൻസിനുമായി കാത്തിരിക്കുന്നു ഒത്തിരി ഇഷ്ടത്തോടെ …..

  9. Bro next part eppoya

  10. Very good. Can’t say any comments. Waiting for next part..

  11. കാലകേയൻ

    …… ക

  12. പൊളി ?
    അടുത്ത ഭാഗം ഇനി എന്നാ

  13. Pwoli aaind machaane
    Waiting for next part.
    Uden thanne undavumenn pradheekshikkunnu.

  14. അടിപൊളി ഒന്നും പറയാനില്ല… ദിവസവും നോക്കും അപ്പു വന്നോ എന്നു … ഇപ്പോൾ ഒരുപാട് ഹാപ്പി ആണ്.. ഇനി കട്ട wating

  15. Bakki enna ini pettannu tharane..katta v8ing

  16. നരേന്ദ്രൻ?❤️

    Thiruvilayadal ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. കമ്പിളിക്കണ്ടം ജോസ്

    polichadukkii…

  18. Harshetta
    Kidukki. Super
    Oru rakshayum illa.
    Vayichangu irunnu poyi

  19. ആദിശങ്കരൻ

    Speed കൂടിയോന്ന് ഒരു സംശയം… പിന്നെ വിവരണം കുറച്ചോ… വേണം വച്ച് കുറച്ചതാണോ അതോ അറിയാതെ പറ്റിയതോ….

    എന്തൊക്കെ ആയാലും.. Excitement ന്റെ കൊടുമുടിയിൽ ആണ്..ലേറ്റ് ആക്കല്ലേ…

Comments are closed.