അപരാജിതൻ- 51 5341

മരിച്ചു പോയവരുടെ ബോഡികൾ എല്ലാം സ്ട്രക്ച്ചറിലാക്കി ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു.

മാവീരന്റെ ബോഡിക്കൊപ്പം ഗുണശേഖരനും നടന്നു വരുമ്പോൾ  ദേവർമഠം കാരേയും അവർക്കൊപ്പം പരിക്ക് പറ്റിയ ഇന്ദുവിനെ കണ്ടു അയാൾ ഒന്ന് അമ്പരന്നു.

ഇന്ദുവിനരികിൽ സ്ട്രക്ച്ചർ എത്തിയനേരം രാമഭദ്ര൯ മാവീരന്റെ ദേഹം മൂടിയ ചോര പറ്റിയ വെള്ള തുണി മാറ്റി കാണിച്ചു.

മുഖം തകർന്ന മാവീരന്റെ ദേഹം കണ്ടു നടുങ്ങി വിറയലോടെ ഇന്ദു തളർന്നു രംഗരാജന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

ശ്യാമും രംഗരാജനും അവളെ താങ്ങി വേഗം കാറിനരികിലേക്ക് നടന്നു അവളെ കാറിൽ കയറ്റി.

എല്ലാവരും കാറിൽ കയറിയ സമയം

എസ് ഐ ഗുണശേഖരൻ കാറിനരികിൽ വന്നു കൈ കാണിച്ചു.

രംഗരാജൻ കാര്യം തിരക്കി.

“ഈ പെണ്ണിനെ എനിക്കൊന്നു ചോദ്യം ചെയ്യണം ,,,ആരാ മാവീരനെ കൊന്നത് എന്നെനിക്കറിയണം”

രംഗരാജൻ ഉടനെ കാറിൽ നിന്നും ഇറങ്ങി.

ഗുണശേഖരന്റെ കോളർ ചേർത്ത്  കോപത്തോടെ പിടിച്ചു

“നായിന്റെ മോനെ ,, എന്റെ കുട്ടിയെ, ആ പന്നി പിടിച്ചു കൊണ്ട് പോയത് പറയാൻ വന്ന എന്റെ പെങ്ങളോട് നീയെന്താടാ പറഞ്ഞത്?”

ഗുണശേഖരൻ ആ പിടിത്തത്തിൽ ഒന്ന് പകച്ചു.

അപ്പോളേക്കും രാജശേഖരൻ ഇറങ്ങി പിടിച്ചു മാറ്റി.

“നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ഗുണശേഖരാ,,ദേവർമഠത്തിലെ രംഗരാജനാ ഈ പറയുന്നേ,,,ചോദ്യം ചെയ്യൽ , അന്വേഷണം എന്നൊക്കെ  പറഞ്ഞു എന്റെ കൊച്ചിന്റെ പൊറകേ കൂടിയാൽ പുകച്ചു കളയും നിന്നെ ഞാൻ,, ഓർത്തിരുന്നോ നീ ,,,,,”രംഗരാജൻ കൈ ചൂണ്ടികൊണ്ടു കാറിൽ കയറി.

ശ്യാം കാർ എടുത്തു തിരികെ വൈശാലിയിലേക്ക് പുറപ്പെട്ടു.

@@@@

ചെന്നുവാടിയിലെ ഹോസ്‌പിറ്റലിൽ:

ആദി വൈഗയുമായി നേരെ അവിടെയെത്തിയിരുന്നു.

പെരുമാൾഅപ്പ തന്നെ കാണാതെ സുഖമില്ലാതെയായി എന്നറിഞ്ഞപ്പോൾ മുതൽ വൈഗയാകെ മനപ്രയാസത്തിലായിരുന്നു.

അവർ വേഗം തന്നെ പെരുമാളിനെ കിടത്തിയിരിക്കുന്ന റൂമിലേക്ക് എത്തി.

വൈഗ ഒരു കുഴപ്പവും കൂടാതെ അപ്പുവിന്റെ ഒപ്പം ഉണ്ടെന്നു അറിഞ്ഞപ്പോൾ തന്നെ പെരുമാളിന്റെ നെഞ്ച് വേദന പാടെ കുറഞ്ഞിരുന്നു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.