അപരാജിതൻ- 51 5341

“ശിരസ്സിനു മുറിവ് പറ്റിയിട്ടുണ്ട് പപ്പാ ,,,അഡ്മിറ്റ് ആക്കിയ സമയം കോൺഷ്യസ് ആയിരുന്നില്ല ,,ഇപ്പോ ഉണർന്നു,, ആരെയും കാണാതെ കരയാ എന്നാ പറഞ്ഞത്” ശ്യാം പറഞ്ഞു.

“എന്റെ നാരായണാ ,,,,,,” കൈകൾ കൂപ്പി സത്യാനന്ദ സ്വാമികൾ ഉറക്കെ വിളിച്ചു.

നിമിത്തമായി നരംസിംഹത്തെ കണ്ടത് വെറുതെയല്ല ,,ശത്രുക്കൾ ഒന്നടങ്കം സംഹരിക്കപെട്ടിരിക്കുന്നു.

അദ്ദേഹം നാരായണനെ അവിശ്വസച്ചതിനു മാപ്പിരന്നു.

“തമ്പുരാനല്ലെങ്കിൽ പിന്നെയാരാ ഇവിടെ ഇങ്ങനെയൊക്കെ ചെയ്തത് ?” രാമഭദ്രൻ ചോദിച്ചു.

“സൂര്യസേനൻ മറുപടി പറയാനാകാതെ വലഞ്ഞു.

“നമുക്ക് വേഗം ഹോസ്പിറ്റലിലേക്ക് പോകാം ,,” ശ്യാം എല്ലാവരോടുമായി പറഞ്ഞു.

“തമ്പുരാനേ ,,ഇവിടെ വരെ വന്നതിനു നന്ദി ,,ഞങ്ങളെന്നാ മോളുടെ അടുത്തേക്ക് പോകട്ടെ ” രാമഭദ്രൻ സൂര്യനോട്  നന്ദി പറഞ്ഞു കൊണ്ട് എല്ലാവരുമായി കാറിൽ കയറി ശുകപുരത്ത് ഇന്ദുവിനെ കിടത്തിയ ഹോസ്പിറ്റലിലേക്ക് തിരിച്ചു.

@@@@

സൂര്യസേനൻ വീണ്ടും മാനം മുട്ടെ അഗ്നിനാളങ്ങൾ ഉയർത്തി കത്തിയെരിയുന്ന മാവീരന്റെ സാമ്രാജ്യത്തെ  ഒന്നുകൂടെ  ഭയത്തോടെ നോക്കി.

തന്നെയും വെല്ലുന്ന ആരോ ,,എവിടെയോ ഉണ്ട് എന്നൊരു ബോധ്യം സൂര്യസേനന്റെ മനസ്സിൽ അലയടിച്ചു.

“എന്നാലും ഇങ്ങനെ ഹീനമായി ഇത് ചെയ്തത് ആരാകുമോ ?” മറവോർമുഖ്യൻ നരഹരിഗുപ്തൻ സൂര്യസേനനോട്  സംശയരൂപേണ തിരക്കി.

അറിയില്ല എന്ന അർത്ഥത്തിൽ സൂര്യസേനൻ തലയാട്ടി.

“നമുക്കെന്നാൽ തിരിക്കാം ,,തമ്പുരാനെ , ഇനിയിവിടെ നിന്നിട്ട് കാര്യമൊന്നും ഇല്ലല്ലോ”

നരഹരി ഗുപ്തൻ പറഞ്ഞു.

“ഹ്മ്മ് ,,,” എന്നൊരു മൂളലോടെ സൂര്യസേനൻ വന്നു വാഹനത്തിൽ കയറി.

എല്ലാവരും അവിടെ നിന്നും തിരിച്ചു പ്രജാപതി കൊട്ടാരത്തിലേക്ക് തിരിച്ചു.

ഇടക്ക് പലവട്ടം സൂര്യൻ കാറിന്റെ റിയർ വ്യൂ മിററിൽ കാണുന്ന തീ വിഴുങ്ങിയ മാളികയുടെ പ്രതിബിംബം നോക്കികൊണ്ടേയിരുന്നു.

ഉള്ളിൽ വല്ലാത്ത ഒരു ഭയം സൂര്യസേനന്റെ മനസ്സിൽ നിഴലടിച്ചു തുടങ്ങിയിരുന്നു.

        @@@@@@  

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.