അപരാജിതൻ- 51 5341

അങ്ങനെ ആദിശങ്കരൻ ഒന്നാം തിരുവിളയാടൽ നടത്തി തിമ്മയ്യനെ പഞ്ചറാക്കി,

രണ്ടാം തിരുവിളയാടലിന് മാവീരനെ കൊന്നു തുടക്കവും കുറിച്ചു.

ഇന്നത്തേക്ക് ഇത്രയും പോരെ മനുകുട്ടാ”

കഥയവസാനിപ്പിച്ചു ബാലു മനുവിനോട് ചോദിച്ചു.

“മതി ,,മതി,,,ബാലുച്ചേട്ടാ,,എന്റെ മസ്തിഷ്‌കം എരിഞ്ഞു പുകഞ്ഞു നില്ക്കാ ,,ഇനിയധികം കേൾക്കാൻ എനിക്കാവതില്ല,, ഞാനാ ഇപ്പൊ ഒരു പാവ എന്ന് തോന്നുന്നു ,,ആകെ മൊത്തം മായാ,,,മൊത്തം മായാ”

മനു ഒന്ന് തല കുലുക്കി.

അപ്പോളേക്കും സമയം സന്ധ്യയും ആയിരുന്നു.

ചിന്നു , കൊളുത്തിയ നിലവിളക്ക് കൈയിലേന്തി ഉമ്മറപ്പടിയിലേക്ക് വന്നു വിളക്ക് താഴെ വെച്ചു.

അതിൽ നിന്നും ഒരു തിരി എടുത്ത് പുറത്തേക് കൊണ്ട് പോയി തുളസിതറയിൽ തുളസിക്ക് മുന്നിലും വെച്ചു.

മനു എഴുന്നേറ്റു തൊഴുതു.

“സന്ധ്യയായല്ലോ,,,എന്നാ ഞാനെന്നാ ഇറങ്ങട്ടെ”

“ഭക്ഷണം കഴിച്ചിട്ട് പോകാ മനൂ” ചിന്നു പുറത്തു നിന്നും നടന്നു വരുന്ന വഴി മനുവോടു പറഞ്ഞു.

“എന്റെ ഏടത്തിയമ്മേ ,,,അതിനു കൂടെ നിന്നാൽ ഈ ഗുദാമിൽ നിന്നും പുറത്തു കടക്കാൻ ഞാൻ കഷ്ടപ്പെടും”

ഉമ്മറത്തു കസേരയിൽ ഇരിക്കുകയായിരുന്ന ബാലുവിന്റെ അരികിലായി ചിന്നു വന്നു നിലത്തിരുന്നു.

ബാലു തന്റെ ഇടം കൈ കൊണ്ട് ചിന്നുവിന്റെ നെറുകയിൽ തലോടി.

“എന്താ ഒരു സ്നേഹം ,,കൊച്ചുകള്ളൻ”

മനു വാ പൊത്തിചിരിച്ചു.

“ദേ ചെക്കാ ,,,,,” ചിന്നു അല്പം ദേഷ്യം കാണിച്ചു.

“ശോ,,ഈ ഏടത്തിയമ്മയുടെ കാര്യം ,,,ഞാൻ വെറുതെ പറഞ്ഞതാന്നെ,,എനിക്കറിയില്ലേ ,,നിങ്ങൾ തമ്മിൽ അഗാധമായ പ്രണയമാണെന്ന്”

അത് കേട്ട് ചിന്നു പുഞ്ചിരിച്ചു.

“ഞാനെന്ന ഇറങ്ങട്ടെട്ടോ”

മനു യാത്ര പറഞ്ഞു

അവിടെ നിന്നും ഇറങ്ങി

പോകും വഴി മെയിൻ റോഡിലേക്ക് പോകാൻ ഏലം കൊണ്ടുപോകുന്ന ജീപ്പ് കിട്ടി.

അതിൽ കയറി അവനെ മെയിൻ റോഡിലെത്തി, ബസ് പിടിച്ചു തിരികെ ഹോട്ടലിലേക്ക് യാത്രയായി.

ഹോട്ടലിലെത്തി കുളിച്ചു അടുത്തുള്ള കോവിലിൽ പോയി അവിടെ നിന്നും പ്രസാദവും കഴിച്ചു തിരികെ ഹോട്ടലിൽ  വന്നു വീട്ടുകാരെയൊക്കെ വിളിച്ച് ശേഷം അനുപമയെ വിളിച്ച് ഇതുവരെ കേട്ട അത്രയും കഥ പറഞ്ഞു  കൊടുത്ത്, കുറച്ചു നേരം ടി വിയും കണ്ടു ഉറങ്ങി.

@@@@@

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.