അപരാജിതൻ- 51 5514

പാർവ്വതിയുടെ ദേഹം ചുട്ടുപഴുക്കുവാൻ തുടങ്ങി.

ആ ചൂട് അവനെ കൂടെ പൊള്ളിക്കുന്ന അവസ്ഥയിലായി.

പാർവ്വതിയുടെ ഉദരത്തിൽ നിന്നും ഒരു കുഞ്ഞ് കരയുന്ന ശബ്ദം അവിടെയാകെ മുഴങ്ങി,

ആ ശബ്ദം കൂടുതൽ തീക്ഷണമായി വന്നു.

അതിന്റെ തീക്ഷണത താങ്ങാനാകാതെ ആദി ഇരുകാതുകളും ഇറുക്കിയടച്ചു.

അതെ നിമിഷം

അതിതീക്ഷണമായ പ്രകാശത്തോടെ , അത്യുഗ്രമായ ശബ്ദത്തിൽ പാർവതിയുടെ ഉടൽ പൊട്ടിത്തെറിച്ചു.

ആ അതിതീക്ഷ്ണപ്രകാശം താങ്ങാനാകാതെ കണ്ണുകളടച്ചു

“പാറൂ ,,,,,,,,,,,,,,,,” എന്നവൻ ഉറക്കെയലറി.

അന്നേരം

അവന്റെ കാതിൽ ഒരു അലയായി ആ വാക്കുകൾ മുഴങ്ങി.

“”അങ്കെ നീ പാർപ്പത്,,,

അങ്കെ നീ കേട്പത്,,,,

അങ്കെ  നീ അനുഭവിപ്പത്

എല്ലാമേ  ഒരു മായൈ,,

മായൈ സില നേരോം മായൈ മട്ടും  ആകിടോം

മായൈ സില നേരോം നിജമും ആകിടോം

അത് താൻ നാരായണരുടെ മായൈ,,,

അവർ പെരിയ മായാവിനോദർ

നാരായണർ ഒന്നേ ഒരു പാവൈ ആക്കിടുവാർ,,

അവനോടെ വിളയാട്ടുക്ക്”

പാട്ടിയമ്മയുടെ ക്ഷീണത്തോടെ വിറയാർന്ന സ്വരം.

ഒരു ഞെട്ടലോടെ ആദി ഉറക്കമുണർന്നു.

എങ്ങും ശാന്തം

കാറ്റുമില്ല കോളുമില്ല താൻ വീട്ടിൽ തന്നെ.

അവൻ  കട്ടിലിൽ എഴുന്നേറ്റിരുന്നു.

വൈശാലി എന്ന ദേശം ഒരു മായാലോകമാണ് എന്നത് പാട്ടിയമ്മ പറഞ്ഞതിന്റെ പൊരുൾ അവനു മനസ്സിലായി.

എങ്കിലും പാർവ്വതിയെ ഗർഭവതിയായി യാഴ് മീട്ടി താരാട്ടു മൂളിയിരിക്കുന്ന അവസ്ഥയിൽ കണ്ടത് എത്രയാലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല.

“മായയല്ലേ ,,വെറും ഇല്ല്യൂഷൻ ,,,ഇല്ലാത്തത് പലതും തോന്നും അങ്ങേരു തോന്നിപ്പിക്കും,,എന്റെ നാരായണാ,,ഇങ്ങനെ ഇനി കാണിപ്പിക്കല്ലേ,, എന്നെയിങ്ങനെ ഒരു പാവയാക്കല്ലേ,,,ഇതൊന്നും താങ്ങാനുള്ള ശക്തിയെനിക്കില്ല,,,ഞാനെന്റെ തിരുവിളയാടലുകൾ എങ്ങനെയെങ്കിലും ഒന്ന് ആടിതീർത്തോട്ടെ,,,രണ്ടാമത്തെ തുടങ്ങിയിട്ടേയുള്ളൂ,,അതിനിയും ബാക്കിയാ”

അവൻ കൈകൾ കൂപ്പി നാരായണനോട് അഭ്യർത്ഥിച്ചു.

@@@@@@

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.