അപരാജിതൻ- 51 5341

വീണത് കുലകുത്തിയൊഴുകുന്ന ഏതോ ഒരു നദിയിൽ.
വീഴ്ചയുടെ ആയതിലവൻ വെള്ളത്തിലാഴ്ന്നു.
ഒഴുകുന്ന വെള്ളത്തിൽ നില തെറ്റിയവൻ വെള്ളത്തിനൊപ്പം പാഞ്ഞു.
വെള്ളത്തിൽ ഒഴുകിയ ഒരു വലിയ മരത്തിൽ എങ്ങനെയോ പിടിച്ചുകയറിയ ആദി, ഇരുട്ടിൽ വെള്ളത്തിൽ ഒഴുകി തിരിഞ്ഞു.
എവിടെയോ ഏതോ ഒരു കരയിൽ ആ മരം തടഞ്ഞു നിന്നു.
തളർന്നു പോയ അവൻ മരത്തിൽ പിടിച്ചു കരയിലേക്കു കയറി.
ഇരുട്ടിൽ ദിശയറിയാതെ നടന്നു.
പാറക്കെട്ടുകൾക്കിടയിലൂടെയാണ് നടക്കുന്നത് എന്ന് മനസിലായി.
എവിടെയോ
ഒരു കുഞ്ഞു വെളിച്ചം അവൻ കണ്ടു.
ആ വെളിച്ചം നോക്കി അവൻ മുന്നോട്ട് നടന്നു.
ആ  കൊടുംപാറക്കെട്ടുകൾക്കിടയിൽ ഒരു ചെറിയ ഗുഹ അവൻ കണ്ടു.
ആ ഗുഹയിൽ നിന്നാണ് മുനിഞ്ഞു കത്തുന്ന പന്തത്തിൽ നിന്നുമുള്ള വെളിച്ചം.
അവൻ ഗുഹയിലേക്ക് കയറി.
ആ ഗുഹയിൽ നിന്നും ഒരു സംഗീതം
തന്ത്രികൾ പൊഴിക്കുന്ന നാദം
അത്തരമൊരു സംഗീതം അറിവിൽ കേട്ടിട്ടില്ല.അവനാ പന്തം കൈയിൽ എടുത്തു അതുമായി ഗുഹയ്ക്ക് ഉള്ളിലൂടെ നടന്നു.
അൽപ്പം ദൂരം നടന്നപ്പോൾ നാദം കൂടുതൽ അടുത്തടുത്ത് വരുന്നപോലെ.
അവൻ പന്തം നീട്ടി നോക്കിയപ്പോൾ മുടി കൊണ്ടകെട്ടിയ ഒരു യുവതി അവിടെ പുറം തിരിഞ്ഞു ഇരിക്കുന്നത് കണ്ടു,അവളുടെ പുറം പൂർണ്ണമായും നഗ്നമായിരുന്നു.
ആ യുവതി വലത്തേ  അരികിലുള്ള മയിലിന്റെ രൂപത്തിലുള്ള മരം കൊണ്ടുള്ള, തുകൽ കെട്ടിയ കമ്പികൾ വലിച്ചു കെട്ടിയ ഉപകരണത്തിൽ വിരലോടിക്കുന്നത് അവൻ കാണുകയുണ്ടായി.

അവനതിൽ സൂക്ഷിച്ചു നോക്കി.
“യാഴ് ,,,
ആ യുവതി മീട്ടുന്നത് യാഴായിരുന്നു.

കാതിൽ ഇരമ്പി കേൾക്കുന്നത് താരാട്ടു പോലെയൊരു യാഴ്നാദമായിരുന്നു.

അവൻ അരണ്ട പ്രകാശമുള്ള ഈ പന്തവുമായി അവൾക്ക് ഇടതു വശത്തുകൂടെ മെല്ലെ നടന്നു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.