“നിന്നെ പ്രാണേനേക്കാൾ അധികം സ്നേഹിക്കുന്നവനാ നിന്റയീ അനിയൻ,,നിനക്കും അതുപോലെ തന്നെ,,അപ്പൊ അതിനു പോലും വില നൽകാതെ ഇവന്റെ പ്രായത്തെ പോലും നോക്കാതെ ഇവനെ ഒന്നും ചെയ്യാൻ ആകാത്തരീതിയിൽ കൈയ്യൊടിച്ചു കളഞ്ഞ ആ നായയെ അതിനു പ്രതികാരമായി തന്നെയാ ഞാനങ്ങ് തീർത്തത്,,ഇല്ലെങ്കിൽ പിന്നെ നിങ്ങളെ എന്റെ കൂടപ്പിറപ്പുകളായി എന്റെ ഹൃദയത്തിൽ ചേർത്ത് വെക്കുന്നതിനു എന്ത് വിലയാ മോളെയുണ്ടാകുക,,,ഈ മണ്ണിലെ ഒരാളും വിഷമിക്കരുത് ,,അത് മാത്രമാ എന്റെ ഏറ്റവും വലിയ ചിന്തയും,,,”
ഗ്രാമീണർ എല്ലാവരും ആദരപൂർവ്വം അറിവഴകനെ നോക്കി.
“അപ്പൊ ,,നാളെ മുതൽ നിങ്ങൾക്ക് എന്തൊക്കെയാ ചന്തയിൽ കൊണ്ട് പോയി വിൽക്കേണ്ടത് അതൊക്കെ കൊണ്ട് പോയി വിറ്റോ ,,ആ ചന്ത എന്റെയല്ല ,,,നിങ്ങളുടെയാണ്,,ചന്ദ്രവല്ലിയുടെ അധികാരികൾ നിങ്ങൾ ഓരോരുത്തരുമാണ്,, ഞാനൊരു നിമിത്തമായി എന്നെയുള്ളൂ അതിനിടയിൽ,,പ്രാണനിൽ കൊതിയുള്ള ഒരുവനും ഇനി ചന്തയിൽ കയറി കളിക്കില്ല,,ഞാനതിനു സമ്മതിക്കുകയും ഇല്ല,,” ഉറച്ച ശബ്ദത്തോടെ ആദി പറഞ്ഞു.
“അപ്പൂ,,,,,,,,”
ആ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.
വൈദ്യർ മുത്തശ്ശനായിരുന്നു.
അറിവഴകാ എന്ന് വിളിക്കാറുള്ള മുത്തശ്ശൻ ഇപ്പോ അപ്പൂ എന്ന് വിളിക്കുന്നത് കേട്ട് അവന്റെ മനസ് നിറഞ്ഞു.
കണ്ണുകൾ ആർദ്രമായി
അപ്പൂ എന്ന് വിളിക്കുന്നത് സ്വന്തം മുത്തശ്ശനാണ്, അചല മുത്തശ്ശിയുടെ സഹോദരൻ..
“എന്താ ,,എന്താ മുത്തശ്ശാ ” ഇടറുന്ന ശബ്ദത്തോടെ അവൻ ചോദിച്ചു.
“നീയാരാ മോനെ”
വൈദ്യർ മുത്തശ്ശൻ അവനരികിലേക്ക് വന്നവൻ്റെ കൈകളിൽ മുറുകെ പിടിച്ചു ചോദിച്ചു.
മറുപടി പറയാനാകാതെ അവൻ വിഷമിച്ചു.
ഭ്രഷ്ടയാക്കപ്പെട്ട അചലയുടെ കൊച്ചുമകനാണെന്ന് ഒരിക്കലൂം പറയാനും സാധിക്കില്ല.
“ഞാൻ ,,ഞാൻ ,,,ഞാനാരെന്നു മുത്തശ്ശന് അറിയില്ലേ?” അവൻ മറുചോദ്യം ചോദിച്ചു.
“നീ ,,നീ ,,,,ശങ്കരനാ ,,,എന്റെ ശിവനാ,, മോനെ ,,,”
Kidu aayittund bro❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
ഹർഷപ്പി ……. .സ്നേഹം ….
Super?
അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….
വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️
ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best
Too good actually
✅✅✅
Bakki ennu upadte cheyyum bro
Katta waiting
Super ???
Surprising that there are no comments yet.
Ennundo
ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.