അപരാജിതൻ- 51 5203

അവൻ ചിരിച്ചു കൊണ്ട് അവരുടെ അരികിലേക്ക് നടന്നു.

അന്നേരം

“അപ്പുമാമാ ,,” എന്ന് വിളിച്ചു സുന്ദരി ഗൗരി കുട്ടി അവനരികിലേക്ക് ഓടിചെന്നു.

അവനവളെ എടുത്തുയർത്തി.

“എന്താ എല്ലാരും ഇങ്ങനെ എന്നെ വണങ്ങുന്നത്”

“അറിവഴകാ,, എല്ലാം ഞങ്ങൾ അറിഞ്ഞു ,,, ചന്ദ്രവല്ലിയിൽ ഞങ്ങൾ ഇത്രകാലവും അനുഭവിച്ചിരുന്ന ചൂഷണങ്ങൾ എല്ലാം നീ ഇല്ലാതെയാക്കിയില്ലേ,,ഇതിനൊക്കെ എങ്ങനെയാ നിന്നോട് നന്ദി പറയുക ,,,” വെട്ടേറ്റു വിശ്രമത്തിൽ കഴിയുന്ന ബാലവർ അണ്ണൻ അവനെ തൊഴുതു പറഞ്ഞു.

അവൻ എല്ലാവരെയും നോക്കി.

എല്ലാവരുടെ മുഖത്തും ആശ്വാസവും സമാധാനവും ഉണ്ടായിരുന്നുവെങ്കിൽ കൂടിയും സ്വാമി മുത്തശ്ശനാകെ ആശങ്കയിൽ ആണെന്ന് അവനു മനസിലായി.

ആ കൂട്ടത്തിൽ എങ്ങും ശൈലജയെയും കണ്ടില്ല.

“അപ്പുവേട്ടാ ,,” ശിവാനി തപ്പി തടഞ്ഞു മുന്നിലേക്ക് വന്നു.

“എന്താ മോളെ ?” അവനവളുടെ കൈയ്യിൽ പിടിച്ചു.

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

അവൾ കരഞ്ഞു കൊണ്ട് ആദിയുടെ കാലിൽ തൊടാൻ നോക്കി.

അവൻ അവളെ വേഗം പിടിച്ചുയർത്തി.

“എന്താ മോളെയിത്?”

“അപ്പുവേട്ടന്റെ ഒപ്പം ശങ്കരൻ പോയപ്പോ മുതലെ ഞാനാകെ പേടിയിലായിരുന്നു,,ഇതിപ്പോ ശങ്കരനെ ചെയ്ത പോലെ തന്നെ തിമ്മയ്യൻ മുതലാളിയെയും അപ്പുവേട്ടൻ ചെയ്തു എന്നറിഞ്ഞപ്പോ,,,ഒരുപാട് സന്തോഷമായി അപ്പുവേട്ടാ,,ഈ കണ്ണ്പൊട്ടിയുടെ സങ്കടം കാണാനും ആരെങ്കിലും ഉണ്ടല്ലോ എന്നൊരു,,,എന്നൊരു ” വാക്കുകൾ കിട്ടാതെ  അവൾ വിഷമിച്ചു.

“എന്താ മോളെയിത്,,ഞാനൊരു പരദേശിയാ,,, നിങ്ങളുടെ ആരുമല്ല ,,ഒരാൾ പോലുമല്ല ഞാൻ ,,പക്ഷെ എന്നെയും നിങ്ങളെയുമൊക്കെ കൂട്ടിയിണക്കുന്ന ഒരാളുണ്ട് ,,സാക്ഷാൽ മഹാദേവൻ,, അങ്ങേരുടെ മണ്ണാ ഈ ശിവശൈലം,,,അങ്ങേരോട് നിങ്ങളോളം ഭക്തി എനിക്കുണ്ടോ എന്നൊന്നും അറിയില്ല ,,ഒരു നാൾ ഏറ്റവും കൂടുതൽ എന്റെ ജീവിതത്തിൽ വെറുത്തതാ അങ്ങേരെ,,പക്ഷെ ഇപ്പോ ഹിമാലയത്തോളം സ്നേഹം എനിക്കുണ്ട് അങ്ങേരോട്,,അപ്പോ ഇവിടെയുള്ള കാലമത്രയും ഞാൻ അങ്ങേരുടെ തീരുമാനങ്ങൾ നടപ്പിലാകുവാനെ നോക്കൂ,,,”

അവനൊന്നു നിർത്തി.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.