അപരാജിതൻ- 51 5514

ആദി ശിവശൈലത്തേക്ക് , ശാംഭവിയുടെ സമീപത്തൂടെ പോകും വഴി.

ആദിക്ക് ദേഹമാകെ ചൂട് കൂടി ചുട്ടുനീറ്റൽ പോലെ അനുഭവം ഉണ്ടായതു കൊണ്ട് വേഗമവൻ  ജീപ്പ് സഡൻ ബ്രെക്കിട്ടു നിർത്തി.

അസഹനീയമായ വിധം ദേഹതാപം കൂടുന്നു.

എന്നാൽ പുറത്തു അന്തരീക്ഷത്തിനു യാതൊരുവിധ താപവും ഇല്ലായിരുന്നു.

അനുനിമിഷവും താപം വർധിച്ചുകൊണ്ടേയിരിക്കുന്നു.

ദേഹത്തു ചർമ്മത്തിൽ ചുവപ്പ് നിറം വ്യാപിക്കുന്നു.

അവൻ വേഗം ശാംഭവിയിലേക്ക് ഓടി.

അവിടെ നദിയുടെ നടുക്ക് ഉയർന്നു നിൽക്കുന്ന മഹാരുദ്ര വിഗ്രഹത്തെ നോക്കി.

അവൻ വസ്ത്രം വേഗം അഴിച്ചു വെച്ച് നഗ്നനായി  നദിയിലേക്ക് ചാടി.

നദിയിൽ മുങ്ങിയപ്പോൾ ദേഹത്തിനു താപം കുറയുന്ന പോലെ അവനു തോന്നി.

അവൻ ഏറെ നേരം ശാംഭവി നദിയിൽ മുങ്ങികിടന്നു.

അരമണിക്കൂർ കൊണ്ട് ദേഹത്തെ താപം പൂർണ്ണമായും ഇല്ലാതെയായി.

ആദി ശാംഭവിയിൽ നിന്നും കരയിലേക്ക് കയറി.

“എന്നാലും ഇതെന്താണാവോ ഇങ്ങനെയൊരു ചൂട്?” അവൻ സ്വയം ചോദിച്ചു.

കുറെ നേരം വസ്ത്രമൊന്നും ധരിക്കാതെ കരയിൽ നിന്നു.

ദേഹത്തെ ചുവപ്പ് നിറമെല്ലാം പാടെയില്ലാതെയായിരുന്നു.

കുഴപ്പമൊന്നും ഇല്ല എന്നുറപ്പ് വരുത്തി അവൻ വസ്ത്രം ധരിച്ചു.

മഹാരുദ്രനെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഇനി ഇത് പാട്ടിയമ്മ പറഞ്ഞ പോലെ നാരായണന്റെ മായയാകുമോ,, മായയാകുമോ എന്തോ,,അതും ഈ എന്നോട് ,,ഹ്മ്മ് ,,പിന്നെ ഇന്ന് നടന്നത് എല്ലാം തമ്പുരാന് അറിയാമല്ലോ ,,ഞാൻ പ്രത്യകമായി ഒന്നും പറയേണ്ടല്ലോ ,,രാവിലെ ഇറങ്ങിയതാ,,ഇനി വീട്ടിൽ പോയി ഒന്ന് കിടക്കണം,,ഇപ്പോ കുളിയും ഒത്തു”

അവൻ അല്പം വെള്ളം എടുത്തു മുഖവും കഴുകി.

“എന്നാ തമ്പുരാനെ ,,,പിന്നെ കാണാം ,,നാളെയും പണികളുണ്ട്,,അതൊക്കെ ഒന്ന് പ്ലാൻ ചെയ്യണം”

ആദി മഹാരുദ്രനോട് വിട പറഞ്ഞു തിരികെ ജീപ്പിനരികിലേക്ക് നടന്നു.

ജീപ്പിൽ കയറി ശിവശൈലത്തേക്ക് തിരിച്ചു.

@@@@@@

ആദി ശിവശൈലത്ത് എത്തിയ നേരം:

ജീപ്പിൽ നിന്നും ഇറങ്ങി അവൻ നടക്കുമ്പോൾ

ഗ്രാമത്തിലുള്ളവരെല്ലാം പുറത്തു അവനെ നോക്കി നിൽക്കുന്നത് കണ്ടു.

എല്ലാവരും അവനെ നോക്കി കരങ്ങൾ തൊഴുതു പിടിച്ചിരിക്കുന്നു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.