അപരാജിതൻ- 51 5341

“മഹാശയസ്വാമിയോട് പകയുള്ളവർ പ്രജാപതി തമ്പുരാക്കന്മാരല്ലേ,,അപ്പോ അവരാകുമോ”

“പ്രജാപതികളും കലിശന്മാരും തമ്മിലുള്ള അങ്കം വരാൻ പോകുകയല്ലേ,,ചിലപ്പോ അങ്ങനെ എന്തെങ്കിലും”

അമി സംശയം പ്രകടിപ്പിച്ചു.

അപ്പോഴേക്കും അവർക്കു ചായയുമായി സുഹാസിനി മുറിയിലേക്ക് വന്നു.

അമ്രപാലി ചായയൊക്കെ കുടിച്ചു കുളിക്കാനായി തന്റെ മുറിയിലേക്കും നടന്നു.

ചാരു തന്റെ ജോലികളിലും മുഴുകി.

@@@@@@@

പ്രജാപതി സാമ്രാജ്യത്തിന്റെ അധികാരപദവിയിൽ വരുന്ന ഠാണാവിൽ:

ഒരു വലിയ കാരാഗ്രഹത്തിനുള്ളിൽ അഞ്ചു ബുദ്ധഭിക്ഷു ബാലകന്മാരെയും ബന്ധനസ്ഥരാക്കിയിരിക്കുകയായിരുന്നു.

അവരുടെ മുഖത്ത് യാതൊരുവിധ ഭയാശങ്കകളുമില്ലായിരുന്നു.

പുറത്ത് രണ്ടു പടയാളികൾ കുന്തം പിടിച്ചു കാവൽ നിന്നിരുന്നു.

അന്നേരം

ദ്വിജോത്തമ ബ്രാഹ്മണിക പീഠ അധിപതി തിരു വെങ്കിടാചലപതി അവിടേക്ക് വരികയുണ്ടായി.

കാലിലണിഞ്ഞ ചന്ദന മെതിയടി നിലത്തു പതിക്കുന്ന ശബ്ദം അവിടെയാകെ മുഴങ്ങി.

ഉത്തരീയം ചുമലിൽ വീശികയറ്റി തിരുവെങ്കിടാചലപതി  കൈയ്യിൽ അധികാര ദണ്ഡും പിടിച്ചു കാരാഗൃഹത്തിനു മുന്നിൽ വന്നു നിന്നു.

പടയാളികൾ അയാളെ വന്ദിച്ചു.

എല്ലാവരെയും നോക്കി.

ശാന്തമായ മുഖത്തോടെയിരിക്കുന്ന അവരുടെ മുഖം അയാളിൽ സംശയമുണർത്തി.

“പറയു ,,,എന്തിന് അധമ ശ്രമണരായ നിങ്ങൾ ഈ മണ്ണിലേക്ക് വന്നു”

ആരും ഒന്നും മിണ്ടിയില്ല

പകരം പുഞ്ചിരിച്ചു തന്നെ അയാളെ അവർ നോക്കി.

“ശ്രേഷ്ഠബ്രാഹ്മണർ വസിക്കുന്ന ഈ മണ്ണിൽ എന്തിനായി നിങ്ങൾ വന്നു എന്നാണു ചോദിച്ചത്”

അവർ അപ്പോളും മറുപടി നൽകിയില്ല.

“അത്രയ്ക്കും ധിക്കാരമോ ” കോപത്തോടെ തിരു വെങ്കിടാചലപതി ശബ്ദമുയർത്തി.

“എന്തായാലും നിങ്ങളിനി പുറം ലോകം കാണണോ വേണ്ടയോ എന്ന് നാം തീരുമാനിക്കും ,,ഈ മണ്ണിൽ കാൽ കുത്തുന്ന ശ്രമണൻമാരെ തിരഞ്ഞു പിടിച്ചു നരബലി നൽകിയ പാരമ്പര്യമുള്ള നാടാണ് ഈ വൈശാലി,, ഒരു ശ്രമണനും ബ്രാഹ്മണശാസനങ്ങൾക്ക് മേൽ മറ്റൊരു ധർമ്മശാസനവും ഇവിടെ പ്രചരിപ്പിക്കാൻ നാം അനുവദിക്കില്ല…എന്തായാലും പ്രജാപതി വംശത്തിലെ കിരീടധാരണവും കാലകേയനോടൊത്തുള്ള യുദ്ധവും കഴിയട്ടെ ,,അതുവരെ നിങ്ങൾ ഈ തടവറയിൽ തന്നെ കഴിഞ്ഞാൽ മതി,,എന്നിട്ട് തീരുമാനിക്കാം ഈ മണ്ണിൽ പ്രവേശിച്ചതിനുള്ള ശിക്ഷാവിധി”

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.