അപരാജിതൻ- 51 5341

“അപ്പാ ,,,,അപ്പോൾ വരും ,,,ല്ലേ കണ്മണീ,,,” ആദി ലോപയുടെ കവിളിൽ ഒരു നുള്ളു കൊടുത്തു.

നോവ് കൊണ്ട് “ആ ,,,” എന്ന് ലോപ ശബ്ദമുണ്ടാക്കിയപ്പോൾ അവൻ ഉടനെ അവളുടെ കവിളിൽ ഒരു മുത്തം നൽകി.

അത് കണ്ടു എല്ലാവരും ചിരിച്ചു.

എല്ലാവരോടും യാത്ര പറഞ്ഞു ആദി ശിവശൈലത്തേക്ക് തിരിച്ചു.

@@@@@@

മുത്യാരമ്മയുടെ മാളികയിൽ:

മുറിയിൽ ഒറ്റയ്ക്കിരിക്കാൻ ഭയമായതിനാൽ അമ്രപാലി, ചാരുലതയുടെ മുറിയിൽ അവളുടെ കട്ടിലിൽ കിടക്കുകയായിരുന്നു.

അവൾക്ക് വയറുനോവുള്ളതിനാൽ, ചാരു അമിയുടെ വയറിൽ , ചൂട് വെള്ളത്തിൽ മുക്കിയ തോർത്ത് കൊണ്ട് ചൂട് പിടിച്ചുകൊടുക്കുകയായിരുന്നു.

“നോവ് കുറവുണ്ടോ അമിയേച്ചി?”

“ഹ്മ്മ് ,,,”

“എന്താല്ലേ,,,അമിയേച്ചിയുടെ സ്വപ്നത്തിലെ ചെക്കൻ ഒന്നിവിടെ വരെ വന്നേയുള്ളു,,ഉടനെ അമിയേച്ചിക്ക് മാസകുളിയായി,,,വല്ലാത്ത അത്ഭുതം തന്നെ”

“ചാരൂ …എനിക്ക് ദേഷ്യപ്പെടാൻ വയ്യ ,,”

“ഹ്മ്മ് ,,,ഇനി പറയില്ലട്ടോ ,,ഞാനൊരു തമാശ പറഞ്ഞതാ അമിയേച്ചി”

അമി ഒന്നും മിണ്ടിയില്ല.

ചാരു അമിയുടെ പാവാടകുടുക്ക് അല്പം കൂടെയഴിച്ചുതാഴ്ത്തി അടിവയറ്റിൽ കൂടെ ചൂട് പിടിച്ചു.

“എന്ത് ഭംഗിയാ അമിയേച്ചിയുടെ വയറുകാണാൻ, ഈ വയറിനു ഭംഗി കൂട്ടുന്നത് അമിയേച്ചിയുടെ പൊക്കിളാ, എന്ത് രസമാ,,” തമാശയായി ചാരു അമിയുടെ വയറിലും പൊക്കിളിനുമേലെയും തലോടി.

“ചാരൂ ,,,,,,,വേണ്ടാ,,,” അമി അവളെ വിലക്കി.

“മുത്യാരമ്മ പോയിട്ട് ഇത്ര നേരമായിട്ടും വന്നേയില്ലല്ലോ”

“ഓപ്പറേഷൻ ഉള്ളതല്ലേ ,,,അതായിരിക്കും” അമി മറുപടി പറഞ്ഞു.

“അമിയേച്ചി ,,,”

“എന്താ പെണ്ണെ?”

“ഞാനൊരു കാര്യം ചോദിച്ചാൽ സങ്കടമാകോ”

“ഇല്ല ,,,നീ ചോദിച്ചോ”

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.