അപരാജിതൻ- 51 5341

“എന്നടായിത്,,സാരായമാ..”ചുടല പാത്രത്തിൽ കൈയിട്ട് അത് കുമ്പിളിൽ എടുത്തു കുടിക്കാൻ നോക്കി.

“ഹ ,,കളയൂ…” ആദി ശക്തിയിൽ ചുടലയുടെ കൈയ്യിൽ ആഞ്ഞടിച്ചു.

കൈകുമ്പിളിലെ ഫോർമാലിൻ നിലത്തു വീണു.

“വിഷമാണ് ,,മാംസം അഴുകാതെ വെക്കുവാൻ ഉള്ളതാ”

ചുടല കൈ വാസനിച്ചു നോക്കി.

“ഹ്ഹ്ഹ് …….” ചുടല ദുർഗന്ധം കാരണം ഈർഷ്യ വെളിവാക്കി.

പാത്രത്തിൽ ഫോർമാലിൻ നിറച്ചതിൽ മാവീരന്റെ അറുത്തെടുത്ത കൈ ഇട്ടു വെച്ചു ബോക്സ്  അടച്ചു.

“എതുക്കെടാ ഇന്ത മാതിരി ?” ചുടല ചോദിച്ചു.

“ഒരു കാര്യമുണ്ട് ,,,അതിനാ”

അപ്പോളേക്കും കുളി കഴിഞ്ഞു ലോപമുദ്ര അവിടേക്ക് വന്നു.

“വന്നല്ലോ ,,,എന്റെ ഉടപ്പിറന്നോൾ വന്നല്ലോ..”

ലോപ അത് കേട്ട് ചിരിച്ചു.

“എന്നാ അപ്പു ഇത് ?” ലോപ ചോദിച്ചു.

ആദി അത് തുറന്നു കൈ എടുത്ത് കാണിച്ചു.

ലോപ അതിശയത്തോടെ ആദിയെ നോക്കി.

“എന്റെ രണ്ടാം തിരുവിളയാട്ടത്തിന്റെ തുടക്കമാ,,ഈ കൈ,,,തിമ്മയ്യന്റെ അനിയൻ മാവീരന്റെ കൈ”

ആദി കൈ വെച്ചു ബോക്സ് അടച്ചു.

പിന്നെ കൈയിൽ കരുതിയ വർണ്ണകടലാസ് എടുത്തു ബോക്സ് നല്ല പോലെ പൊതിഞ്ഞു.

എന്നിട്ട് ബോക്സ് എടുത്തു ശ്മശാന ഭൂമിയിൽ ഉള്ള ശിവലിംഗത്തിനു സമീപം കൊണ്ട് വെച്ചു തിരികെ വന്നു.

ഇന്നിവിടെയിരിക്കട്ടെ നാളെ കാലേ ഞാൻ വന്നു എടുത്തോളാ൦ ”

ആദി കുറച്ചു നേരം അവിടെയിരിന്നു നടന്ന കാര്യങ്ങളൊക്കെ അവരോടു പറഞ്ഞു.

അതിനു ശേഷം യാത്ര പറഞ്ഞു എഴുന്നേറ്റു.

അവിടെ നിന്നും നടക്കും നേരം ലോപയെ ഒന്ന് നോക്കി.

“അതെ,,,ന്റെ ഉടപ്പിറന്നോളെ ”

ലോപ മുഖമുയർത്തി.

“മിഥിലയിൽ നമ്മുടെ അച്ഛന്റെ കുടുംബവീട്ടിൽ അച്ഛന്റെ അമ്മയുണ്ട്,,നമ്മുടെ പാട്ടിയമ്മ,, ധനലക്ഷ്മി ദേവിയെന്നാ പേര്,,കിടപ്പിലാ,,ഇന്ന് വരും വഴി അവിടെ ഞാൻ കയറിയിരുന്നു,, ഉടപ്പിറന്നോളൂടെ കാര്യവും ഞാൻ പറഞ്ഞു,,നമ്മുടെ ലക്ഷ്മിയമ്മയെ കാണാൻ പാട്ടിയമ്മയ്ക്ക് ഭാഗ്യമുണ്ടായില്ല,,പക്ഷെ അച്ഛന്റെ മോൾ ആയി അഞ്ചുവട്ടം അമ്മയുടെ വയറിൽ പിറവികൊണ്ട് മണ്ണ് തൊടാതെ പോയ ഈ പേരക്കുട്ടിയെ കാണാൻ പാട്ടിയമ്മയ്ക്ക് ഒരുപാട് മോഹമുണ്ട്,,നമുക്ക് അവിടെ വരെ  പോകണം,,എന്റെ കൂടെ വരില്ലേ”

ലോപ മറുപടിയായി പുഞ്ചിരിച്ചു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.