അപരാജിതൻ- 51 5341

“അല്ല കണ്ണാ ഇപ്പോഴാ ഓർമ്മ വന്നത് ,ഈ മാവീരന്റെ ചേട്ടൻ തിമ്മയ്യനെയല്ലേ അറിവഴകനേട്ടൻ അടിച്ചു പഞ്ചറാക്കിയത്,,ഇനി ആയേട്ടൻ എങ്ങാനും ആകുമോ ഈ മാവീരനെ തല്ലിക്കൊന്നത് ,,,ഏയ് ,,ആവില്ലല്ലേ,,”

ചോദ്യവും ഉത്തരവും അവൾ തന്നെ പറഞ്ഞു.

“ശോ,,,സഹസ്രനാമം ഞാൻ കംപ്ലീറ്റ് ആക്കിയില്ല,,,എന്നാ അത് കംപ്ലീറ്റ് ആക്കട്ടെട്ടോ ,,ഇല്ലേ എന്നോട് പിണങ്ങില്ലേ,,,”

പാർവ്വതി കണ്ണന്റെ ലോഹവിഗ്രഹം തലയിണയ്ക്ക് അരികിൽ വെച്ച് കണ്ണുകൾ അടച്ചു ജപം തുടർന്നു.

@@@@@

ശ്‌മശാന ഭൂമിയിൽ:

ജീപ്പ് നിർത്തി ആദി പുറത്തേക്കിറങ്ങി ഒരു നീളത്തിലുള്ള പ്ളാസ്റ്റിക്ക് പെട്ടിയും ഒരു പ്ലാസ്റ്റിക്ക് ക്യാനും പിന്നെ മഹാവീരന്റെ അറുത്തെടുത്ത കൈയുമായി നേരെ പ്രവേശനകവാടം താണ്ടി ചുടലയിരിക്കുന്നയിടത്തേക്ക് നടന്നു.

അവിടെ ചുടലയും കാളിചരൺമാമനും വൃദ്ധനും ഇരിക്കുന്നുണ്ടായിരുന്നു.

ലോപമുദ്ര താഴെയുള്ള ശാംഭവിയിൽ നീരാടുവാൻ പോയതായിരുന്നു.

ആദി എല്ലാം ഏറ്റി അവർക്ക് അരികിലേക്ക് നടന്നു.

ആദിയെ കണ്ടമാത്രയിൽ ചുടല മുടിയിളക്കി ഉറക്കെചിരിച്ചു കൊണ്ട് പാടി..

“ഇവൻ തീരാത്ത വിളയാട്ടു പുള്ളൈ

തീരാത്ത വിളയാട്ട് പുള്ളൈ

തിരു വിളയാട്ടമാടിടും പുള്ളൈ,,

തെരു കൂത്ത് ആടിടും പുള്ളൈ”

 ചിരിച്ചു കൊണ്ട് ആദി അവിടെയിരുന്നു.

“മാമന്മാരെ സുഖമല്ലേ,,,അല്ല എവിടെ നിങ്ങളുടെ മകൾ,,എന്റെ ഉടപ്പിറന്നോൾ,,,ലോപ ദീദി,,ലോപക്കാ,,,തമ്പി വന്നിരിക്കുന്നു…”ആദി ഉറക്കെ അലറി വിളിച്ചു.

“ഡേയ് ,,സുമ്മായിരിയെടാ നൻപാ ,,സക്തി സ്നാനം സെയ്യ്കിരാർകൾ”

“ഓ ,,,എന്നാ മെല്ലെ വരട്ടെ,,,”

“ഡേയ് ,,ഡേയ് ,,,എന്നടാ അവനോട് കൈയ്യെ പിഴ്ങ്കിട്ടെയാടാ ,,അപ്പാവി”

“ഹ ഹ ഹ ,,,അത് ഞാൻ പിഴുങ്കി ഇങ്ങോട്ട് കൊണ്ട് വന്നു”

“എതുക്കെടാ ,,,?”

“നീ പാരെടാ ,,,”

ആദി നീളമുള്ള പ്ലാസ്റ്റിക് ബോക്സ് തുറന്നു.

അതിലേക്ക് ക്യാനിൽ നിറച്ചിരുന്ന ഫോര്മാലി൯ ദ്രാവകം ഒഴിച്ചു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.