അപരാജിതൻ- 51 5341

“ഇനിയെന്ത് കുഴപ്പം മോനെ,, ഇവളെയെനിക്ക് തിരിച്ചു കിട്ടിയില്ലേ”

ഗോപി അവരെ പരിശോധിച്ചു.

“രംഗെട്ട,,എന്തായാലും ഡിസ്ചാർജ് ചെയ്യാം ,,എന്തെങ്കിലും പ്രശ്നം തോന്നിയാൽ ഇങ്ങോട്ട് കൊണ്ട് വന്നാൽ മതി”

രംഗരാജൻ അത് സമ്മതിച്ചു.

ഒരു മണിക്കൂർ കൊണ്ട് എല്ലാവരും ദേവർമഠത്തിലെത്തി.

മാലിനി കരഞ്ഞു കൊണ്ട് മല്ലികയുടെയും ഇന്ദുവിന്റേയും അടുത്തെത്തി.

അവരെ കെട്ടിപിടിച്ചു കരഞ്ഞു.

അവർക്ക് അത്യാഹിതം സംഭവിച്ചതറിഞ്ഞു സങ്കടത്തോടെ പ്രാർത്ഥനയുമായി പാർവ്വതി മുറിയിൽ കിടന്നു കരയുകയായിരുന്നു എന്നറിഞ്ഞപ്പോൾ അവർക്കും സങ്കടമായി.

അവർ ഉടനെ തന്നെ പാർവ്വതിയുടെ മുറിയിലെത്തി.

അവൾ , അവളുടെ പ്രിയപ്പെട്ട കണ്ണന്റെ വിഗ്രഹം മാറോടു ചേർത്തു പിടിച്ചു സഹസ്രനാമം ചൊല്ലി പ്രാർത്ഥിക്കുകയായിരുന്നു.

ഇന്ദു, പാർവതിയുടെ അടുത്തിരുന്നു അവളെ തൊട്ടു വിളിച്ചു.

കണ്ണ് തുറന്നപ്പോൾ അവരെ ഇരുവരെയും കണ്ട മാത്രയിൽ കരഞ്ഞു കൊണ്ട് അവൾ ഇന്ദുവിനെ കെട്ടിപിടിച്ചു.

“ഞങ്ങൾക്ക് ഒന്നൂല്ല പാറുട്ടി,,ഒരു കുഴപ്പവുമില്ല,,”

“അപ്പൊ ഇതോ ?’ നെറ്റിയിലെ കുത്തികെട്ട് കണ്ടു പാർവതി ചോദിച്ചു.

“അവനെന്നെ കുപ്പി കൊണ്ടടിച്ചതാ?”

“അയ്യോ ,,,”

“ഇനി അടിക്കാൻ അവനില്ല,,അവനെയും അവന്റെ കൂട്ടാളികളെയും ആരോ കൊന്നു മാളികയ്ക്ക് തീയും കൊടുത്തു  ശുദ്ധികലശം നടത്തി പാറൂട്ടി ”

പുഞ്ചിരിയോടെ ഇന്ദുലേഖ പറഞ്ഞു.

“ആര് ????”

“ആവോ ,,,”

“ആരാണോ എന്തോ എന്നെ ഹോസ്പിറ്റലിലും എത്തിച്ചു,,കൂടെയൊരു പെണ്ണും ഉണ്ടായിരുന്നെന്നാ അറിഞ്ഞത്,,വേറെ  ഒന്നും അറിവില്ല”

പാർവ്വതി കണ്ണന്റെ വിഗ്രഹകവിളിൽ ഒരു മുത്തം നൽകി.

“എന്റെ ഇന്ദൂട്ടിയെ കാത്തതിന് ”

എന്നും പറഞ്ഞു.

“എനിക്ക് തല വേദനിക്കുന്നുണ്ട്,,ഞാനെന്ന പോയി കിടക്കട്ടെട്ടോ”

ഇന്ദു പാർവ്വതിയോട് യാത്ര ചൊല്ലി അമ്മയെയും കൂട്ടി മുറിയിലേക്ക് നടന്നു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.