അപരാജിതൻ- 51 5341

രംഗരാജൻ പറയുന്നത് കേട്ട് ആശ്ചര്യത്തോടെ സകലരും നോക്കി.

“രംഗരാജാ ,,,,നീയെന്താ പ്രജാപതിതമ്പുരാക്കന്മാരെ കുറിച്ചു ധരിച്ചിരിക്കുന്നത്,,കൊട്ടാരത്തിൽ നിന്നും ദേവമ്മ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു,,ആരെ കൊന്നായാലും എന്റെ പേരക്കുട്ടിയെ എനിക്ക് കൊണ്ട്തരുമെന്ന്  വാക്കും നൽകിയിരുന്നു,,,സൂര്യസേനൻ തമ്പുരാനും നൂറോളം പടയാളികളും അവിടേക്ക് പോയിട്ടുണ്ട് എന്ന് പറഞ്ഞു ,,, അത്രയ്ക്കും  ധീരതയുള്ളവനാ സൂര്യൻ തമ്പുരാൻ ,,എനിക്ക് ഉടനെ ദേവമ്മയെ വിളിച്ചു നന്ദി പറയണം ”

അവർ ഫോൺ എടുക്കാൻ തുനിഞ്ഞു.

അത് കേട്ട് സംശയത്തോടെ ഗോപി രംഗരാജനെ നോക്കി.

“മുത്തശ്ശിയെന്താ ഈ പറയുന്നത്,?”

ആ ചോദ്യം കേട്ട് എല്ലാവരും ശ്യാമിനെ നോക്കി.

“ഞാൻ തെറ്റായി വല്ലതും പറഞ്ഞോ ,,മോനെ ”

“മുത്തശ്ശി,,,പ്രജാപതികൾ അവിടെ വന്നത് തന്നെ ഒന്നരമണിക്കൂർ വൈകിയാണ്,,അവരവിടെ എത്തും മുന്നേ ചങ്കുറപ്പുള്ള ഒരുത്തൻ കയറി പണിതിട്ട് പോയതാ”

അവർ നടുക്കത്തോടെ ശ്യാമിനെ നോക്കി.

“ഇന്ദൂനെ അവിടെ കാണിക്കാൻ കൊണ്ടുപോയപ്പോൾ ആൾക്കൂട്ടത്തിൽ ആരോ പറയുന്നത്കേട്ടതാ,,ഏതോ ഒരുത്തൻ കാണിച്ച വേലയാണ് ഇതൊക്കെ,,മുത്തശ്ശി അവിടെ ഒന്ന് പോയി കാണണം ,,എന്താ അവിടെ കാണിച്ചു  വെച്ചിരിക്കുന്നത് എന്ന്”

അത് കേട്ടപ്പോൾ ഗോപിയുടെ ഉള്ളിലെ സംശയമെല്ലാം അസ്ഥാനത്തായി.

“എന്നാലും ഇങ്ങനെയൊക്കെ മനുഷ്യനെ കൊല്ലാൻ അറപ്പിലാത്ത മനുഷ്യർ ഉണ്ടാകുമോ ,,ഇത് മനുഷ്യനല്ല ,,അസുരനാണ്,,മനുഷ്യത്വമില്ലാത്ത ഏതോ അസുരൻ,,,ഹോ ,,മൂന്നു നാല് ദിവസത്തേക്ക് എനിക്കിനി ഭക്ഷണം ഇറങ്ങില്ല,,” ശ്യാം മനം പുരട്ടലോടെ പറഞ്ഞു.

“അസുരൻ തന്നെ ,,,ഇത് അസുരൻ തന്നെ ,,,” ഗോപി മനസ്സിൽ പറഞ്ഞു.

“ഗോപി,,,” രംഗരാജൻ വിളിച്ചു

“എന്താ രംഗേട്ടാ?”

“വേറെ കുഴപ്പമൊന്നും ഇല്ലായെങ്കിൽ മല്ലിയെ ഞാൻ ദേവർമഠത്തിലേക്ക് കൊണ്ട്പൊയ്ക്കോട്ടേ”

ഗോപി ഉടനെ മല്ലികയുടെ അടുത്തെത്തി.

“അമ്മയ്‌ക്ക് ഇപ്പോ എങ്ങനെയുണ്ട്?”

അവർ ഇന്ദുവിനെ തലോടി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.