അപരാജിതൻ- 51 5203

“അത്രക്കും ഹീനമായിയാണ് മാവീരനെ കൊന്നിട്ടിരിക്കുന്നത് ,,മുഖം തകർത്തു കണ്ണും മൂക്കുമില്ലാതെ തലച്ചോറ്  പൊളിഞ്ഞു,,,ഹോ ,,കാണാൻ കൂടെ സാധിക്കില്ല ,,,അത്രക്കും ഭയാനകമായി”

അത് കേട്ടതും ശ്രീധർമ്മന്റെ ഭാര്യ രൂപപ്രഭ കൂടുതൽ കേൾക്കാനാകാതെ കാതുകൾ പൊത്തി.

“തമ്പുരാനെ,,ഇവർക്കൊക്കെ പലയിടത്തും ശത്രുക്കളുണ്ട്,, അതും ഇവരേക്കാൾ കേമന്മാർ,,ചിലപ്പോൾ അങ്ങനെയാരെങ്കിലുമൊക്കെയാകാം എന്നാണ് അടിയ൯ ഉദ്ദേശിച്ചത്”

“ഹ്മ്മ് ,,,,,,,,” ശ്രീധർമ്മൻ മൂളി.

“എന്നാൽ പിന്നെ പരിശീലനത്തിനായി പോകാൻ അനുമതി നൽകിയാലും ”

നരഹരി ഗുപ്‍ത൯ എല്ലാവരെയും വണങ്ങി അവിടെ നിന്നും തിരികെപോയി.

“എന്താ സൂര്യാ ,,നീയിങ്ങനെയിരിക്കുന്നത്?”

“ഒന്നില്ലച്ഛാ ,,,മനുഷ്യരെ കൊന്നിട്ടിരിക്കുന്നത് കണ്ടിട്ട് ,,,ആകെയൊരു വല്ലായ്മ ”

“ഹ ഹഹ ,,,പ്രജാപതി ഇളയരാജാവിനു രക്തം കണ്ടിട്ട് വല്ലായ്മയോ,, ഇനിയങ്ങോട്ട് രക്തരൂഷിതമായ യുദ്ധമാണ്  നടക്കാൻ  പോകുന്നത് ,,അതും കലിശന്മാരുമായി,,അതിനു നേതൃത്വം നൽകേണ്ടവൻ നീയും ,,ഒരുപാട് പേരുടെ  ശിരസ്സ് അരിയേണ്ടവനാണ് നീയെന്നു മറക്കണ്ട ” മാനവേന്ദ്രവർമ്മൻ സൂര്യന് ഉപദേശം നൽകി.

മാനവേന്ദ്രവർമ്മനും അവിടെ നിന്നും തന്റെ മാളികയിലേക്ക് യാത്രയായി.

അൽപ്പം കഴിഞ്ഞപ്പോൾ ശ്രീധർമ്മസേനനും രൂപപ്രഭയും അവിടെ നിന്നും ഇറങ്ങി.

സൂര്യസേനൻ ഒറ്റയ്ക്ക്   ഓരോന്നും ആലോചിച്ച്  ആ സഭാമണ്ഡപത്തിൽതന്നെയിരുന്നു.

@@@@@

 

വൈശാലിയിൽ പ്രജാപതി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ:

ഇന്ദുവിന്റെ ‘അമ്മ മല്ലിക കിടക്കുന്ന റൂമിൽ:

ഇന്ദുവിന്‌ കുഴപ്പമൊന്നും ഇല്ലെന്നും അവളെ മല്ലികയുടെ അടുത്തേക്ക് കൊണ്ട് വരികയാണ് എന്നും രാമഭദ്രൻ വിളിച്ചു പറഞ്ഞിരുന്നതിനാൽ മല്ലികയുടെ ആധിയും ആശങ്കയും എല്ലാം മാറിയിരുന്നു.

എങ്കിലും ഇന്ദുവിനങ്ങനെ ഒരു ആപത്തു സംഭവിച്ചതിൽ ഏറെ വിഷമവും ആ അമ്മയ്ക്ക് ഉണ്ടായിരുന്നു.

അന്നേരം

മുറിയിലേക്ക് ഇന്ദുവുമായി എല്ലാവരും എത്തി.

ഇന്ദുവിനെ കണ്ടതോടെ മല്ലിക നിയന്ത്രണം വിട്ടു കരഞ്ഞു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.