അപരാജിതൻ- 51 5341

“സകലലോകർക്കും മുന്നേ നീ തെളിയിച്ചിരിക്കുന്നു സൂര്യാ,, പ്രജാപതിരക്തത്തിന്റെ ചൂടും ചൂരും,,ഒരാൾക്കും നിന്നെ  തോൽപ്പിക്കാൻ കഴിയില്ലെന്ന് നീ അരക്കിട്ടുറപ്പിച്ചിരിക്കുന്നു,,നമ്മുടെ  മകനെന്നല്ല  നിന്റെ  അച്ഛൻ എന്നറിയപ്പെടാൻ തന്നെയാണ് നമുക്ക് അഭിമാനം…എന്താ നിനക്കൊരു സന്തോഷമില്ലായ്മ സൂര്യാ”

“പ്രഭോ ” നരഹരിഗുപ്തൻ വിളിച്ചു.

“ഹ്മ്മ് ,,”

“ഇതൊന്നും ഞങ്ങളല്ല ചെയ്തത് ,,ഞങ്ങൾ അവിടെ ഏറെ വൈകിയാണ് എത്തിയത്,,കടത്തു കടക്കാൻ സൗകര്യങ്ങളൊന്നും ഉണ്ടായില്ല ,,ഞങ്ങൾ അവിടെ എത്തിയ നേരം ആരോ ഇതെല്ലാം ചെയ്തു വെച്ചിട്ടാണ് പോയിരിക്കുന്നത്”

അത് കേട്ട സകലരും ഞെട്ടി.

“എന്ത് ,,,എന്താ മറവോർ മുഖ്യൻ  പറഞ്ഞത് ,,അപ്പോൾ ഇതൊന്നും സൂര്യനല്ലേ ചെയ്തത്”

“അല്ല തിരുമനസ്സേ,,,എല്ലാം കഴിഞ്ഞപ്പോൾ ആണ് ഞങ്ങളെല്ലാവരും അവിടെയെത്തിയത്,,,അന്നേരം ദേവർമഠം കാരും അവിടെയെത്തിയിരുന്നു,,ആ കുട്ടിയെ ആരോ ആശുപതിയിലാക്കി എന്നാണ് അറിയാൻ കഴിഞ്ഞതും ,,അതിനാൽ ഞങ്ങൾ അവിടെ നിന്നും ഇങ്ങോട്ട് തിരിച്ചു..”

“ആരാ ഇത് ചെയ്തത് ?” മഹാശ്വേതാദേവി ചോദിച്ചു.

“അറിയില്ല വല്യതമ്പുരാട്ടി,,,ആരോ ”

“ഹ്മ്മ് ,,എന്തായാലും ആ കുട്ടിക്ക് കുഴപ്പങ്ങൾ ഒന്നും തന്നെയില്ലല്ലോ ,,അത് കേട്ടാൽ മതി,,ആരെങ്കിലും ആ കുട്ടിയെ ദോഷമൊന്നും കൂടാതെ രക്ഷിച്ചല്ലോ,,നാരായണ ”

മഹാശ്വേതാദേവി അവിടെ നിന്നും എഴുന്നറ്റു.

പുറത്തേക്ക് നടന്നു

അവർക്കു പുറകെ സാരഥിയും.

@@@@@

സഭാമണ്ഡപത്തിൽ

“എന്നാലും അത് ആരായിരിക്കും? ഇനിയാ ശിവശൈലത്തെ അവനാകുമോ,,,അറിവഴകൻ,,ഒറ്റയ്ക്ക് തിമ്മയ്യനെയും കൂട്ടരെയും ഒതുക്കിയവനല്ലേ അവൻ ,,” ശ്രീ ധർമ്മൻ സംശയം ചോദിച്ചു.

“പക്ഷെ ചന്തയിൽ അവനാരെയും കൊന്നിട്ടില്ലല്ലോ ,,ഇത് എനിക്ക് തോന്നുന്നത് ,,മുൻപ് തിമ്മയ്യന്റെ കൂട്ടക്കാരെ അറുത്തു മുറിച്ചു  ആരോ കൊന്നു കളഞ്ഞില്ലേ,,അവനായിരിക്കണം തമ്പുരാനേ”

നരഹരിഗുപ്തൻ അഭിപ്രായം പറഞ്ഞു.

“അതെന്താ ,,?” മാനവേന്ദ്രവർമ്മൻ ചോദിച്ചു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.