അപരാജിതൻ- 51 5341

സൂര്യസേനൻ നോക്കിയപ്പോൾ ഗേറ്റിൽ ഒരു മനുഷ്യനെ കെട്ടിനിർത്തിയിരിക്കുന്നു.

വിളിച്ചു പറഞ്ഞവൻ ഗേറ്റ് ന്റെ ചെറിയ വാതിലിലൂടെ ഉള്ളിലേക്ക് കയറി കെട്ടി നിർത്തിയവന്റെ മുന്നിൽ എത്തിയപ്പോൾ  അലറിനിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടി.

“അയ്യോ ,,,തമ്പുരാനേ ,,,” അയാൾക്ക് എന്ത് പറയണം എന്നറിയാതെ തപ്പിതടഞ്ഞു കൈ ചൂണ്ടി കാണിച്ചു എങ്ങനെയൊക്കെയോ പറഞ്ഞു.

“മാവീരനാ ,,,,,,,”

അത് കേട്ട് സൂര്യസേനൻ ഉടനെ ഉള്ളിൽ കയറി മാവീരന് മുന്നിലേക്ക് ചെന്നു.

ഒരു കൈ അറുത്ത് മുഖം തകർന്നു തലയോട്ടി പൊളിഞ്ഞു മുഖമില്ലാതെ  അരുംകൊല ചെയ്യപ്പെട്ടു കിടക്കുന്ന മാവീരനെ കണ്ടു  സൂര്യൻ നടുങ്ങി വിറച്ചു മുഖം തിരിച്ചു.

അത്രയ്ക്കും ഭീകരമായ ദൃശ്യം കണ്ടപ്പോൾ തന്നെ സൂര്യന് മനം ചൊരുക്കുന്ന പോലെ തോന്നി.

ഒരു മൂലയിൽ മാവീരന്റെ എണ്ണമില്ലാത്ത അത്രയും അനുയായികളെ കൊന്നു കിടത്തിയിരിക്കുന്നു.

മുറ്റമാകെ ചോരമയം.

പലയിടത്തും ചോര കുളം പോലെ തളം കെട്ടികിടക്കുന്നു.

ഗേറ്റിനരികിൽ നിൽക്കാൻ സാധിക്കാത്ത അത്രയും ചൂടും ഉണ്ടായിരിക്കുന്നു.

സൂര്യസേനൻ ഭയത്തോടെ പുറത്തേക്ക് ഇറങ്ങി.

ആളികത്തുന്ന മാളികയിലേക്ക് ഒരിക്കൽ കൂടെ നോക്കി.

ദേവർമഠത്തിലെ കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നറിയാതെ സൂര്യസേനൻ പരവേശത്തിലായി.

താൻ കൊട്ടാരത്തിൽ ഉള്ളവരോട് എന്ത് സമാധാനം പറയും എന്ന ഭയം സൂര്യസേനനെ അലട്ടി.

തന്നെ വിശ്വസിച്ചാണ് എല്ലാവരും ഇരിക്കുന്നത് , തനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല എന്ന് വന്നാൽ  എന്ന ചിന്തയും സൂര്യസേനൻറെ മനസ്സിനെ പ്രക്ഷുബ്ദപ്പെടുത്തി.

ആ സമയമാണ്

ദേവർമഠത്തിലുള്ളവർ അവിടെയെത്തിയത്.

മാളിക കത്തുന്നത് കണ്ടു അവർ വിചാരിച്ചത് സൂര്യസേനൻ തമ്പുരാൻ മാവീരന്റെ മാളികയ്ക്ക് തീ കൊളുത്തിയതാകും എന്നാണു കരുതിയത്.

കാറിൽ നിന്നും ഇറങ്ങിയ പാടെ അവർ ഓടി പുറത്തു നിൽക്കുന്ന സൂര്യസേനന് അരികിൽ എത്തി.

“തമ്പുരാനെ ,,,,,” എന്ന് വിളിച്ചു കൈകൾ കൂപ്പി കരഞ്ഞു കൊണ്ട് രംഗരാജൻ സൂര്യസേനന് മുന്നിലായി വന്നു.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.