അപരാജിതൻ- 51 5514

അവർ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

“അത് നിജം ആക്കും നാരായണാ,,,നിജം ”

പാട്ടിയമ്മ സംശയമേതുമില്ലാതെ ഉറപ്പിച്ചു പറഞ്ഞു.

“ലോപമുദ്ര എന്നാ അവളുടെ പേര്”

“നാരായണാ ,,”

“എന്താ പാട്ടിയമ്മേ ”

“എനക്ക് അവളെ പാക്കണം,,,സീക്രമാ പാക്കണം”

“ഹ്മ്മ് ,,,ഞാൻ നാളെ കൊണ്ട് വരാം,,,ഉറപ്പായും കൊണ്ട് വരാം പാട്ടിയമ്മേ”

“അവൾ ,,,അവൾ ,,എന്നോടെ ലക്ഷ്മി ആക്കും,,,അവളെ എനക്ക് പാക്കണോം”

അവന്റെ കൈ പിടിച്ചു അവർ നിർബന്ധം പിടിച്ചു.

‘നാളെ ഉറപ്പായും ഞാൻ കൊണ്ട് വരാം,,,”

അവൻ അവർക്ക് ഉറപ്പ് നൽകി.

അൽപ്പം നേരം കൂടെ അവിടെ ചിലവഴിച്ചു അതിനു ശേഷം അവിടെ നിന്നും ഇറങ്ങി ശിവശൈലത്തേക്ക് തിരിച്ചു.

@@@@

പ്രജാപതി കൊട്ടാരത്തിൽ:

കൊട്ടാരത്തിന്റെ വിശാലമായ സഭാമണ്ഡപത്തിൽ അക്ഷമയോടെ മഹാശ്വേതാദേവി ഇരിക്കുകയായിരുന്നു.

കൂടെ കൊട്ടാരം മാനേജർ പാർത്ഥസാരഥിയും ഉണ്ടായിരുന്നു.

“എന്താ സാരഥി,,സൂര്യന്റെ ഒരറിവും ഇല്ലല്ലോ?”

“ഇല്ല ദേവമ്മെ,,,ഫോൺ വിളിച്ചിട്ടും എടുക്കുന്നില്ല”

“എന്തേലും പ്രശ്നങ്ങൾ സംഭവിച്ചു കാണുമോ അവിടെ, ആകെ മനസ്സിന് ഒരു സ്വസ്ഥതയുമില്ലാതെയായി”

“എണ്ണം പറഞ്ഞ യോദ്ധാക്കളുമായല്ലേ തമ്പുരാൻ പോയിരിക്കുന്നത്, എന്തായാലും അനിഷ്ടസംഭവങ്ങൾ ഒന്നും തന്നെയുണ്ടാകില്ല ദേവമ്മെ”

“ആ കുട്ടിക്ക് ഒന്നും വരാതെ കാക്കണേ നാരായണാ,,,അഹിതമായി വല്ലതും സംഭവിച്ചാൽ അത് പ്രജാപതി വംശത്തിനു മേലെ തീരാകളങ്കമായിത്തീരും,,, ഭുവനേശ്വരിയ്ക്ക് നാം വിളിച്ചു ഉറപ്പ് നല്കിയതാ,,ആ കുട്ടിക്ക് ഒന്നും വരാതെ പ്രജാപതിസിംഹാസനം തുണയാകുമെന്ന്”

“ദേവമ്മ വിഷമിക്കാതെ”

പാർത്ഥസാരഥി ആശ്വസിപ്പിക്കും നേരം

അവിടേക്ക്

ശ്രീധർമ്മസേനനും ഭാര്യ രൂപപ്രഭയും എത്തി.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.