അപരാജിതൻ- 51 5341

“ആമാ,,,മായയോടെ ഒലകം താൻ,,”

“അതെ,,എന്റെ മുത്തശ്ശന്റെ കൂടെ ജീവിച്ചത് കൊണ്ട് പാട്ടിയമ്മയ്ക്ക് ഒരുപാട് അറിവ് ഉണ്ടെന്നു എനിക്ക് നന്നായി ,അറിയാം ,,ഇതൊന്നും മനസിലാക്കാനുള്ള അറിവെനിക്കില്ല,,നന്നായി പറഞ്ഞു താ ,,ചുന്ദരിപാട്ടികുട്ടി”

അവനവരെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു.

അവരൊന്നു പുഞ്ചിരിച്ചു.

ക്ഷീണിതമായ ശബ്ദത്തോടെ അവനു മറുപടി നൽകി.

 

“നാരായണാ,,

അങ്കെ നീ പാർപ്പത്,,,

അങ്കെ നീ കേട്പത്,,,,

അങ്കെ  നീ അനുഭവിപ്പത്

എല്ലാമേ  ഒരു മായൈ,,

മായൈ സില നേരോം മായൈ മട്ടും  ആകിടോം

മായൈ സില നേരോം നിജമും ആകിടോം,,,”

“ശരിയാ പാട്ടിയമ്മേ,,ഞാനവിടെ പലതും കണ്ടിട്ടുണ്ട്,, പലപ്പോഴും മായകാഴ്‌ച പോലെ,,അതിനു കാരണം എന്താ പാട്ടിയമ്മേ”

“അത് താൻ നാരായണരുടെ മായൈ,,,

അവർ പെരിയ മായാവിനോദർ ”

നാരായണർ ഒന്നേ ഒരു പാവൈ ആക്കിടുവാർ,,

അവനോടെ വിളയാട്ടുക്ക്”

“ഓ ,,അങ്ങനെയാണോ,, അതായതു നാരായണൻ എന്നെയൊരു പാവയാക്കി എന്നെ മായയിൽ നിർത്തും എന്നല്ലേ”

“ആമാ ,,,”

പാട്ടിയമ്മ ഒന്ന് ചുമച്ചു.

അപ്പോൾ അവൻ നെഞ്ച് തടവി കൊടുത്തു.

“പാട്ടിയമ്മെ,,,എനിക്ക് ഒരു കാര്യം പറയാനുണ്ട്, എന്റെ ഭദ്രമ്മയോട് പറഞ്ഞിരുന്നു”

“എന്നാ ?”

“പാട്ടിയമ്മേ,,,ഒരു നാൽപ്പതു വർഷം മുന്നേ അവിടെ ഒരു പെൺകുട്ടി ജീവിച്ചിരുന്നു,,രംഗനായകി, ഒരു സാധു ബ്രാഹ്മണരുടെ മകൾ..അവൾ എങ്ങനെയോ മരിച്ചു”

അത് കേട്ട് അവർ ആകാംക്ഷയോടെ അവനെ നോക്കി.

ആ മകൾ അഞ്ചുവട്ടം പുനർജനിച്ചു, ഭൂമി തൊടാതെ മരിച്ചു.

പിന്നെ ജനിച്ചത് ബംഗാളിലാണ്, ഇപ്പോ അവളൊരു നാടോടിയാണ്..

അവൾ അഞ്ചുവട്ടം ജനിച്ചത് എന്റെ അമ്മയുടെ വയറ്റിലാണ്, ചീനു അച്ഛന്റെ മകളായി,,അവൾ ഇപ്പോ വൈശാലിയിലുണ്ട്,,എന്റെ കൂടെ പാട്ടിയമ്മേ”

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.