ഇടയിൽ വൈഗയും സംഭവങ്ങൾ വിശദീകരിച്ചു.
അൽപ്പം കഴിഞ്ഞപ്പോൾ ആദി എഴുന്നേറ്റു നരനെ നോക്കി.
“മണിയേട്ടാ ,,,ഒന്ന് വാ ,,,”
നരൻ , ആദിയുടെ ഒപ്പം പുറത്തേക്കു നടന്നു.
അവർ ജീപ്പിനരികിൽ എത്തി.
“എന്താടാ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത് ?”
“പറയാം ,,മണിയേട്ടാ ,,,”
“അവൻ ജീപ്പിനു പുറകിൽ സീറ്റിനടിയിൽ നിന്നും ഒരു തുണി കൊണ്ട് മൂടിയ എന്തോ ഒന്ന് പുറത്തേക്ക് എടുത്തു.
“എന്താ അപ്പു ഇത് ?’
“അവൻ പുഞ്ചിരിച്ചു കൊണ്ട് തുണി മാറ്റി
ആ കാഴ്ച കണ്ടു നരൻ നടുങ്ങിത്തരിച്ചു.
അറുത്തെടുത്ത മനുഷ്യകൈ.
“ഇതാ മാവീരൻ പൊലയാടി മോന്റെ കൈയാ ,,തല ഞാൻ തകർത്തു,,അതാ കൊണ്ട് വരാഞ്ഞത്,,”
നരൻ അൽപ്പം നേരം ആദിയെ ഒന്ന് നോക്കി.
ആദി ഒരു ഭാവഭേദവുമില്ലാതെ ആ കൈ എടുത്തു തുണിയിലാക്കി ജീപ്പിനിള്ളിലെ സീറ്റിനടിയിൽ വെച്ചു.
നരൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു .
“വേണോ ,,?”
“താ ,,,”
ആദിയും ഒരെണ്ണം എടുത്തു വലിച്ചു.
“ദേവർമഠത്തിലെ കുട്ടിക്കോ ?”
“അവിടെ ഹോസ്പിറ്റലിൽ അവളുടെ വീട്ടുകാർ വന്നിട്ടുണ്ട്”
“ഹ്മ്മ് ,,,നീയാണ് ഇത് ചെയ്തത് എന്നൊന്നും അവർക്ക് അറിയില്ല അല്ലെ”
“ഇല്ല മണിയേട്ടാ ,,ഇപ്പോ എന്തായാലും അറിയിക്കാൻ പ്ലാനില്ല”
“ഹ്മ്മ് ,,ദേവർമഠംകാർക്ക് നമ്മളെയൊക്കെ വലിയ ആദരവാണ്,, ‘അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, അവിടത്തെ കാരണവർ ഉണ്ടായിരുന്ന സമയത്ത് പലപ്പോഴും ഇല്ലത്ത് തിരുമുൽകാഴ്ചകളുമായി നമ്മുടെ മുത്തശ്ശനെഒക്കെ കാണാൻ വരുമായിരുന്നു എന്ന് ,, അവരെ ഈ ഘട്ടത്തിൽ സഹായിച്ചത് കൊണ്ട് നമ്മുടെ കാരണവ൯മാർക്ക് പ്രീതിയുണ്ടാകും,,”
“ശരിയായിരിക്കും മണിയേട്ടാ,,പക്ഷെ മനുഷ്യപറ്റില്ലാത്ത കൂട്ടരാണ് മണിയേട്ടാ ,,മുകളിലേക്കും നേരെയും മാത്രേ നോക്കൂ ,,തങ്ങളിൽ ഉയർന്നവരെയും തങ്ങൾക്ക് സമരായവരെയും,,,സവർണ്ണഭ്രാന്താ അവിടത്തെ കിളവിയ്ക്കും മക്കൾക്കും ,,അതിൽ മനുഷ്യരായവർ രണ്ടോ മൂന്നോ പേരേയുള്ളൂ ”
“ഹ്മ്മ് ,,ചന്ത കയ്യടക്കി അല്ലെ ”
Kidu aayittund bro❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
ഹർഷപ്പി ……. .സ്നേഹം ….
Super?
അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….
വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️
ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best
Too good actually
✅✅✅
Bakki ennu upadte cheyyum bro
Katta waiting
Super ???
Surprising that there are no comments yet.
Ennundo
ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.