അപരാജിതൻ- 51 5203

അന്നേരം നളിനിയും വന്നു ആദിയെ കെട്ടിപിടിച്ചു വിതുമ്പി.

“എന്തായിത് നിങ്ങളിങ്ങനെ സങ്കടപ്പെട്ടാലോ ,,എന്തായാലും കുഞ്ഞിക്ക് ഒരു കുഴപ്പവും ഇല്ലാതെ അവൻ കൊണ്ട് വന്നില്ലേ ” എല്ലാം കണ്ടു ശബ്ദം ഉയർത്തി നരൻ പറഞ്ഞു.

“അല്ലെ കുഞ്ഞി ”

“ആമാ മാമാ ,,,എല്ലാരുമേ എതുക് ഇന്ത മാതിരി അഴുകുരേ൯ മാമാ ,,നാൻ ഇങ്കെ ഇറുക്കയില്ലെയാ ”

അവളും എല്ലാവരെയും ആശ്വസിപ്പിച്ചു.

കുറച്ചു സമയം കൊണ്ട് എല്ലാവരും സാധാരണ നിലയിലായി.

“സിന്നമച്ചാ ,,,,” പെരുമാൾ അപ്പുവിനെ വിളിച്ചു.

“എന്തോ ,,,”

“നാൻ ഒരു സന്ദേഹം കേക്കട്ടുമാ?”

“സംശയമല്ലേ ,,ചോദിച്ചോ മച്ചാനെ”

“നീങ്ക എതുക്ക് എന്നെ പാത്തു അഴുകിട്ടാരെ?” തന്നെ കണ്ടു അപ്പു കരഞ്ഞതിന്റെ കാരണം പെരുമാൾ ചോദിച്ചു.

“പിന്നെ ഈ കിടപ്പ് കണ്ടാൽ എനിക്ക് സങ്കടമാകില്ലേ ,,,എനിക്കാകെയുള്ള എന്റെ പാവം മച്ചാനല്ലേ”

ആദി പെരുമാളിന്റെ കവിളിൽ തടവി പറഞ്ഞു.

“അപ്പടിയാ ,,,,,,!!!” പെരുമാളിന്റെ ശബ്ദം ഉയർന്നു.

“മച്ചാൻ എന്നും നന്നായി കാണണം,,ആരോഗ്യത്തോടെ ഇരുന്നു കാണണം,, “ആ അപ്പടി താൻ,,,നിങ്ങൾക്ക് വല്ലതും  പറ്റിയാൽ എനിക്ക് സഹിക്കാൻ പറ്റില്ല,,,മച്ചാനെ,,”

“അപ്പടിയാ ,,,!!!: വീണ്ടും പെരുമാൾ ചോദിച്ചു.

“അപ്പടി താൻ ,,,,”

അപ്പുവിന്റെ വായിൽ നിന്നും ഉതിരുന്ന അത്തരം വാക്കുകൾ കേട്ടപ്പോൾ തന്നെ പെരുമാൾ ഇത്തിരി ഉത്സാഹത്തിലായി.

“സിന്നമച്ചാ ”

“എന്താ മച്ചാ ?”

“ഉങ്കളുക്ക് ഇന്ത മണി മച്ചാൻ മുഖ്യമാ നാൻ മുഖ്യമാ?”

സുഖമില്ലാത്ത അവസ്ഥയിലും പെരുമാൾ തന്റെ പ്രൗഢി അറിയുവാൻ അപ്പുവിനോട് ചോദിച്ചു.

“എന്തൊരു ചോദ്യമാണ്, എനിക്ക് ഏറ്റവും മുഖ്യം എന്റെ പെരുമാൾ മച്ചാനാ,,അത് കഴിഞ്ഞേയുള്ളൂ, ഈ മിഥിലയിൽ വേറെയാരും,,,എന്തിന് പറയാൻ,, എന്റെ നളിനിയക്ക പോലും എനിക്ക് നിങ്ങളെകഴിഞ്ഞേയുള്ളൂ”

അത് കേട്ടപ്പോൾ പെരുമാളിനു സന്തോഷവും അതില്കൂടുതൽ സങ്കടം തിങ്ങി.

“എൻ സിന്നമച്ചാ ,,,അത് എതുക്ക് ,,,?”

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.