“ഉവ്വ് ,,അറിയിക്കേണ്ടി വന്നു,,ആ ശപ്പൻ വീട്ടിലുണ്ടല്ലോ ആ എരണം കെട്ട ശപ്പുണ്ണി ,, കളളകഴുവേറി,,അവൻ വിവരമറിഞ്ഞ പാടെ അമ്മയെ അറിയിച്ചു,, അതോടെ അമ്മയാകെ കരച്ചിലായി,,പിന്നെ ആ കുരുത്തം കെട്ടവൻ തന്നെ ഇങ്ങോട്ട് കൊണ്ട് വന്നു,,,’അമ്മ റൂമിലുണ്ട് ”
“മണിയേട്ടാ ഞാനെന്നാ മച്ചാനെ ഒന്ന് കാണട്ടെ,,”
“ഹ്മ്മ് വാ ,,,”
നരൻ അപ്പുവിന്റെ കൈ പിടിച്ചു റൂമിലേക്ക് കൊണ്ട് പോയി.
പെരുമാളിനെ കൈയിൽ ഡ്രിപ്പ് കൊടുത്തു കിടത്തിയിരിക്കുകയായിരുന്നു.
പെരുമാളിനു അരികിൽ നളിനിയും മകനും യമുനയും വല്യമ്മയും എല്ലാവരും ഉണ്ടായിരുന്നു.
പെരുമാൾ അങ്ങനെ അവശനായി കിടക്കുന്നത് കണ്ടപ്പോൾ തന്നെ ആദിക്ക് ചങ്കു പിടഞ്ഞു.
അവനെ കണ്ടപ്പോൾ തന്നെ ഇടറുന്ന ശബ്ദത്തോടെ “സിന്നമച്ചാ ,,” എന്ന് പെരുമാൾ നീട്ടിവിളിച്ചു.
ആ തളർന്ന വിളി കൂടെ കേട്ടപ്പോൾ അവന്റെ കണ്ണുകൾ നനവാർന്നു ചുണ്ടുകൾ വിതുമ്പി.
അവൻ വേഗമോടി പെരുമാളിന്റെ അരികിലേക്ക് വന്നു.
അരികിലെ ചെയറിൽ ഇരുന്നിരുന്ന വല്യമ്മ അവനിരിക്കാനായി എഴുന്നേക്കാൻ തുനിഞ്ഞപ്പോൾ തന്നെ അവനത് വിലക്കി ബെഡിൽ പെരുമാൾ മച്ചാനു കൂടെയിരുന്നു.
അവനു സങ്കടം കൊണ്ട് ഉള്ളു പൊട്ടുന്ന പോലെ തോന്നി.
പെരുമാളിനെ നോക്കിയപ്പോൾ അവന്റെ കണ്ണുകൾ കൂടുതലായി നിറഞ്ഞൊഴുകി.
“മച്ചാന് ,,,,ഇപ്പൊ ,,,,,,” മുഴുമിപ്പിക്കാനാകാതെ അവൻ കൈ കൊണ്ട് കണ്ണുകൾ പൊത്തി,
അവൻ വിതുമ്പുന്നത് കണ്ടു വിഷമത്തോടെ
“സിന്നമച്ചാ,,,, ” എന്ന് വിളിച്ചു പെരുമാൾ അവന്റെ കൈയിൽ പിടിച്ചു വിളിച്ചു.
ആദി സംസാരിക്കാനാകാതെ പെരുമാളിന്റെ കവിളിലും നെഞ്ചിലും തടവി.
“സത്ത് പോമേ എന്റ് നെനച്ചേ,,സിന്നമച്ചാ,,” വിഷമത്തോടെ പെരുമാൾ പറഞ്ഞു,
“അയ്യോ ,,അങ്ങനെയൊന്നും പറയല്ലേ ,,,” ആദി വിഷമത്തോടെ അയാളുടെ കവിളിൽ തൊട്ടു പറഞ്ഞു.
“എൻ വൈഗാ ,,,അവളെ നീങ്കെ കാപ്പാത്തിര്പ്പാരെ ,,,എപ്പടി നാൻ നണ്ട്രി സൊല്ലണോം സിന്നമച്ചാ ,,,”
പെരുമാൾ ആദിയുടെ കൈയിൽ മുറുകെ പിടിച്ചു നെഞ്ചോടു ചേർത്തു.
Kidu aayittund bro❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
ഹർഷപ്പി ……. .സ്നേഹം ….
Super?
അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….
വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️
ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best
Too good actually
✅✅✅
Bakki ennu upadte cheyyum bro
Katta waiting
Super ???
Surprising that there are no comments yet.
Ennundo
ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.