അപരാജിതൻ -38 5255

Views : 254201

“ഇല്ല ,,,ഉറക്കം വരുന്നേയില്ലായിരുന്നു ഞാൻ നോക്കികൊണ്ടിരിക്കുകയായിരുന്നു, എന്നെകൊണ്ടു കഴിയണില്ല അനു,,,എനിക്കതു കണ്ടു പിടിക്കാൻ കഴിയണില്ല ”

മനു വിഷമത്തോടെ പറഞ്ഞു

“ഒരുപാട് ഞാൻ പരിശ്രമിച്ചു പക്ഷെ എനിക്ക് മനസ്സിലാകണില്ല,,എനിക്ക് ആ ഓർമ്മകളൊക്കെ ഒരിക്കലും കിട്ടില്ലാന്നാ തോന്നണേ ” വിഷമത്തോടെ അവൻ പറഞ്ഞു.

“വിഷമിക്കല്ലേ ,,മനുവേട്ടാ , ഞാനില്ലേ ”

അവൾ പറഞ്ഞ വാക്കുകൾ അവന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ തന്നെ പതിച്ചു

“ഞാനില്ലേ ,,,,”

“എന്താ ,,എന്താ അനു പറഞ്ഞു വരണേ? ”

“എനിക്ക് മനസിലായി മനുവേട്ടാ ,,,മനുവേട്ടന് ഓർമ്മ തിരികെ കിട്ടാൻ നിൽക്കേണ്ടുന്നയിടം”

“എങ്ങനെ ?” അമ്പരപ്പോടെ അവൻ ചോദിച്ചു

“മഹാദേവൻ ന്റെ മനസ്സിൽ കാണിച്ചു തന്നു , അത്കണ്ടു കൊണ്ടാ ഞാനിപ്പോ  എഴുന്നേറ്റത് ”

മനു അത് കേട്ടപ്പോൾ സ്തബ്ധനായി

“എന്താ ,,എന്താ അനൂ ,,എവിടെയാ ആ സ്ഥലം”

“മനുവേട്ടാ ,,,ഞാൻ പറയാം ,,പക്ഷെ ഇന്ന് തന്നെ മനുവേട്ടൻ അവിടെ ചെല്ലണം ”

അവനൊന്നു ആലോചിച്ചു

പപ്പയും മമ്മയും സമ്മതിക്കുമോ എന്നറിയില്ല

“ഉറപ്പായും പോകും ,,” അവൻ ദൃഢനിശ്ചയത്തോടെ പറഞ്ഞു

“പറ അനൂ ,,,എവിടെയാ ,,എവിടെയാ മനതുവാനമാകിയാടുമിടം ”

ഒരു പുഞ്ചിരിയോടെ അവൾ അവന്റെ കാതിലോതി .

ആശ്ചര്യത്തോടെ മനു താൻ നിൽക്കേണ്ടുന്നയിടം എവിടെയെന്ന് മനസ്സിലാക്കി.

 

വാതിൽ മുട്ട് കേട്ടാണ് ദേവദാസ് വന്നു വാതിൽ തുറന്നത്.

മുന്നിൽ മനു നിൽക്കുന്നു

“എന്താ മോനെ ” പുറകെ വന്ന വസുന്ധര അവനോടു തിരക്കി

“പപ്പാ ,,മമ്മ ,,,എന്റെ ഓർമ്മ തിരികെ നേടാൻ എനിക്കൊരിടം വരെ പോകണം , ഇന്ന് തന്നെ പോകണം ”

അവൻ പറയുന്നത് കേട്ട് ഒരു പകപ്പോടെ ഇരുവരും പരസ്പരം നോക്കി.

“ഒറ്റയ്ക്ക് ഒരിടത്തും പോകണ്ട , അതുപോലെ കാറിലും ”

ദേവദാസ് തീരുമാനം പറഞ്ഞു

“പപ്പാ ,,, എങ്ങനെയെങ്കിലും ഇന്നെനിക്ക് അവിടെയെത്തണം , ട്രെയിനിലോ പ്ലെയിനിലോ എങ്ങനെ ആയാലും  എനിക്കവിടെ എത്തിയെ മതിയാകൂ  ”

“എവിടെയാ നിനക്ക് പോകേണ്ടത് ?”

ദേവദാസ് ചോദിച്ചു

അവൻ തനിക്ക് പോകേണ്ടുന്നയിടം ഇരുവരെയും അറിയിച്ചു.

അല്പം നേരം ആലോചിച്ചിട്ട് ദേവദാസ് അവനെയൊന്നു നോക്കി

Recent Stories

The Author

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️😕

  3. എല്ലാം ഇട്ടൊ🧐

  4. 😘❤❤❤super 🔥🔥🔥

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~💞അശ്വിൻ💞~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️🥰😘😘😘

  8. ഒററപ്പാലക്കാരൻ

    💞💞💞💞💞💞💞💞

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com