അപരാജിതൻ -38 5251

“എന്താ ഏട്ടാ ,,,ആർ യു ഓകെ ?” അവൾ മനുവിന്റെ പുറത്തു തലോടി ചോദിച്ചു.

അവൻ മീനാക്ഷിയെ നോക്കി

“എന്താ,,വയ്യായ്ക പോലെ ”

“ഹ്മ്മ്,,,,നത്തിങ് ,,,,”

“എന്നോട് പറ ,,”

അവന്റെ ദേഹമൊക്കെ വിറയ്‌ക്കുകയായിരുന്നു.

അവൾ മനുവിന്റെ നെറ്റിയിൽ കൈ വെച്ച് നോക്കി

“പനിയൊന്നുമില്ലല്ലോ ”

“എനിക്ക് ,,,എനിക്കാകെ ,,, മീനൂട്ടി ,,,”

“ഏട്ടാ ,എന്താ ”

“എനിക്ക് ,,എനിക്കവളെ ,,ഒത്തിരി ഇഷ്ടായിരുന്നു, അനുപമയെ,,,ഈശ്വരാ ഇനിയെന്താ ഇപ്പൊ ചെയ്ക” സങ്കടത്തോടെ മനു പറഞ്ഞു.

അവൾ വേഗമെഴുന്നേറ്റു

“ആർ യു സീരിയസ് ?,എന്നിട്ടെന്താ എന്നോടിതൊന്നും പറയാതെയിരുന്നത്?”

മീനു ചോദിച്ചു.

മനു തലയിൽ കൈ വെച്ച് എന്തെ ചെയ്യണമെന്നറിയാതെയിരുന്നു.

“അവളും ചെറുപ്പമല്ലേ,,സമയമാകുമ്പോ പറയാമെന്നു കരുതിപ്പോയി, ഇതിന്റെയിടയിൽ കല്യാണമൊക്കെ വരുമെന്ന് ആരറിഞ്ഞു, അവളും എന്നോട് പറഞ്ഞില്ല”

അവൾ വേഗം ടി വി സ്റ്റാൻഡിൽ വെച്ചിരുന്ന റ്റു വീലർ ചാവി എടുത്തു

“ഏട്ടൻ വാ ,,,,”

അവന്റെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു വേഗം പുറത്തേക്കിറങ്ങി.

റ്റു വീലർ എടുത്തു പുറകിൽ മനുവിനെയും ഇരുത്തി വേഗം പുറപ്പെട്ടു.

@@@@@

അവർ അനുപമയുടെ വീട്ടിൽ എത്തിയ നേരം അവളെ കാണാൻ വന്നവർ ഭക്ഷണമൊക്കെ കഴിഞ്ഞു ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അവർ കാറിൽ കയറുന്ന നേരത്താണ് പുറത്ത് റ്റു വീലർ നിർത്തി മനുവും മീനാക്ഷിയും ഇറങ്ങിയത്.

“ആ വന്നല്ലോ ,,” എന്ന് പറഞ്ഞു കൊണ്ട് ദേവദാസ് അവരെ ചെറുക്കൻ വീട്ടുകാർക്ക് പരിചയപ്പെടുത്തി.

“ഇതാണ് അനുപമയെ കെട്ടാൻ പോകുന്ന ചെറുക്കൻ ” ചെറുക്കനെ ചൂണ്ടി കാണിച്ചു കൊടുത്തു.

ചെറുക്കൻ ചിരിച്ചു കൊണ്ട് ഹായ് പറഞ്ഞു

“എന്നാ പിന്നെ അങ്ങനെയാകട്ടെ , ഞാൻ എത്തിയിട്ട് ഒരു തീയതിയറിയിക്കാം ഇവിടെ നിന്നും നിങ്ങൾക്ക് അങ്ങോട്ടൊരു വരവ് വേണമല്ലോ ” ചെറുക്കന്റെ അമ്മാവൻ കാരണവർ പറഞ്ഞു.

“ആയിക്കോട്ടെ ,,ഒക്കെ നിങ്ങൾ തീരുമാനിച്ചാൽ മതി ” ദേവദാസ് ഒരു ചിരിയോടെ പറഞ്ഞു

മനു ഭയത്തോടെ പിന്നിലേക്ക് നോക്കി അവന്റെ കണ്ണുകൾ അനുപമയെ തേടി.

അവൾ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.

അവർ കാറിലേക്ക് കയറി.

കാർ പുറപ്പെട്ടു

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.