അപരാജിതൻ -38 5255

Views : 254218

രണ്ടു ദിവസം കഴിഞ്ഞ്

ചൊവ്വാഴ്‌ച  വൈകുന്നേരം

മനു വീട്ടിൽ നിന്നും പുറപ്പെട്ടു .ട്രെയിനിൽ ആയിരുന്നു യാത്ര പോയത് .

പോകും മുൻപ് ക്ഷേത്ര ദർശനമൊക്കെ നടത്തിയിരുന്നു.

ബാലുവിൻറെ പേരിലും വഴിപാടുകൾ നടത്തി.

 

പിറ്റേന്ന് ഉച്ചയോടെ  മനു ഈസ്റ്റ് ജങ്ഷൻ സ്റ്റേഷനിൽ എത്തി.

അവിടെ നിന്നും ലോക്കൽ ട്രെയിൻ കൈലാഷ്പുരി റെയിൽവേ സ്റ്റേഷനിലേക്കുണ്ട്.

അരമണിക്കൂർ കഴിഞ്ഞപ്പോൾ കൈലാഷ്പുരിയിലേക്കുള്ള ലോക്കൽ ട്രെയിൻ വന്നു.

മനു അതിൽ കയറിയിരുന്നു.

ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി.

ഒരു മണിക്കൂർ കൊണ്ട് അവൻ കൈലാഷ്പുരിയിലെത്തി ചേർന്നു.

ബാലുച്ചേട്ടൻ തന്നെ മരണത്തിൽ നിന്നും രക്ഷിച്ച സ്ഥലം.

അവനവിടെ നിന്നും ഇറങ്ങി.

നടക്കും വഴി ഡോക്ടർ ബൊമ്മലു നായിഡുവിനെ കണ്ടയിടത്ത് എത്തി.

ഒരു പുഞ്ചിരിയോടെ അവൻ പുറത്തേക്ക് നടന്നു.

വല്ലാത്തൊരു കാറ്റായിരുന്നു അന്നേരം.

ദേഹം കുളിർപ്പിക്കുന്ന കാറ്റ്

ആ കാറ്റിൽ അവന്റെ പാറി പറന്ന മുടിയവൻ കോതിയിതുക്കി.

സമയം രണ്ടര മണി ആയിട്ടുണ്ട്

നല്ലപോലെ വിശക്കുന്നുമുണ്ട്

അവൻ പുറത്തേക്കിറങ്ങി അല്പം നടന്ന് ഒരു ദാബ കടയിൽ എത്തി

അവിടെ കയറി നാനും പനീറും കഴിച്ചു

വിശപ്പടക്കിയതിനു ശേഷം അവിടെ നിന്നും പുറത്തേക്ക് നടന്നു.

സർക്കാർ ബസ് സ്റ്റാൻഡ് അവിടെ സമീപമുണ്ടായിരുന്നു.

അവൻ അങ്ങോട്ടേക്ക് ചെന്ന് ദണ്ഡുപാളയം പോകുന്ന ഒരു പച്ച ബസിൽ കയറി

ടിക്കറ്റ് എടുത്തു

നിരവധി സഞ്ചാരികളും അതിലുണ്ടായിരുന്നു

പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഡ്രൈവർ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു

വണ്ടി സ്റ്റാൻഡിനു പുറത്തേക്ക് നീങ്ങി.

അവിടെ നിന്നും നേരെ ദണ്ഡുപാലയത്തിലേക്ക്.

 

ഒരു മണിക്കൂർ സമയം എടുത്തു മലയും കുന്നും കയറി ബസ് ദണ്ഡുപാളയത്ത്  ബസ്റ്റാന്റിൽ എത്തിചേർന്നു.

ഇറങ്ങാനുള്ളവർ എല്ലാവരും ഇറങ്ങി

മനു തന്റെ ബാഗും കൊണ്ട് പുറത്തേക്ക് നടന്നു

പോകും വഴിയാണ് അവനു സമീപമുള്ള അറിവഴകൻ കോവിലിനെ ഓർമ്മ വന്നത്.

അവൻ അങ്ങോട്ടേക്ക് നടന്നു

അവിടെ ഉള്ളിൽ കയറി തൊഴുതു പ്രാർത്ഥിച്ചു.

അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചു സ്ഥിരം നിൽക്കാറുണ്ടായിരുന്ന ഹോട്ടലിലേക്ക് യാത്ര തിരിച്ചു.

Recent Stories

The Author

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️😕

  3. എല്ലാം ഇട്ടൊ🧐

  4. 😘❤❤❤super 🔥🔥🔥

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~💞അശ്വിൻ💞~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️🥰😘😘😘

  8. ഒററപ്പാലക്കാരൻ

    💞💞💞💞💞💞💞💞

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com