അപരാജിതൻ -38 5251

“അവൻ മനതുവാനമാകിയാടുമിടത്തു  നിന്ന് ആ അറിവിനെ കണ്ടു

കാണാതെയെവിടെ പോകാൻ,

അവനറിയില്ല ആ അറിവും അവനും ഒന്ന് തന്നെയെന്ന്,,

അത് അറിയുന്ന നേരത്തോളം

അവ൯ വെറുമൊരു പാവൈ

ആട്ടമാടും പാവ

ആ പാവയുടെ ചരട് ,,,,”

ചുടല അവിടെയിരുന്നു കൊണ്ട് ചിദംബരം  നില കൊള്ളുന്ന ദിശയിലേക്ക് നോക്കി.

ചിദംബര ക്ഷേത്ര ഗോപുരം അല്പം ദൃശ്യമായിരുന്നു.

 

“ഹ ഹ ഹ ,,,,,, എല്ലാം ഉന്നോടെ കൈയ്യിലെ താനേ ,,,പെരിയ അറിവേ “” ചുടലയുറക്കെ അട്ടഹസിച്ചു കൊണ്ട് പറഞ്ഞു .

 

ഇന്ത ഉലകത്തിലെ എല്ലാമേ  അറിവാലെ ഒളിർക്കിൻട്രാർകൾ .

അന്ത അറിവും ആന്മാവും വടിവിൽ ഒൻട്രു താൻ ,,

അതിനാലെ,,,,

അറിവവരും അറിവും നിജമാകെ ഒൻട്രെ താൻ

അന്തയറിവിനൈയറിവോനവനവനന്തയറിവ് താൻ

അത് താൻ പെരിയ അറിവ് .

 

(ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

അതാണ് വലിയ അറിവും)

 

ചുടല ഇരിക്കുന്നതിന് മുൻപിൽ കിടക്കുന്ന ഉണങ്ങിയ മരത്തടിയിലേക്ക് ദൃഷ്ടി പതിപ്പിച്ചു ഉരുവിടാൻ ആരംഭിച്ചു.

 

മൂന്നോൻ അഗ്നി

മുക്കണ്ണിൽ അഗ്നി

അറിവാകുവോം അഗ്നി

ആത്മാവാകുവോ൦  അഗ്നി

എല്ലാമേ അഗ്നി

അന്ത അഗ്നി  നീ താൻ “

ചുടല ഉറക്കെ ശിരസിളക്കി മുടിയാട്ടി ചിരിച്ചു.

ആ ചിരി ആ തില്ലൈവനമാകെ പ്രതിധ്വനിച്ചു.

“അഗ്നി,,,അന്ത അഗ്നിയും നീ താൻ ,,,,”

 

ചുടലയുടെ ദൃഷ്ടി പതിച്ച മരത്തടിയിൽ നിന്നും പുകയുയരാൻ തുടങ്ങി.

പുകഞ്ഞു പുകഞ്ഞു ആ മരത്തടിയിൽ തീ പടർന്നു,

ചുടല മന്ദഹാസത്തോടെ ആ അഗ്നിയെ നോക്കി.

ആ തീയ്ക്കരികിലായി തീ കാഞ്ഞു  കണ്ണുകളടച്ചു കിടന്നു

@@@@@

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.