അപരാജിതൻ -38 5250

“അയാൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എത്ര പണമായാലും ചെലവഴിക്കണം , അതിനൊരു മടിയും കാണിക്കണ്ട ,,,, ” ദേവദാസ് അവന്റെ ശിരസ്സിൽ തലോടി .

“അനു ,,,മോളെ ,,,”

“എന്താ അങ്കിളേ ?’ സന്തോഷത്തോടെ അവൾ വിളി കേട്ടു.

“ദേ ,,ഞാൻ സമ്മതിച്ചിട്ടുണ്ട് ,,കേട്ടല്ലോ , ”

അവൾ പുഞ്ചിരിച്ചു

“പക്ഷെ ഒരു കണ്ടീഷനുണ്ട് ?”

“എന്താ പപ്പാ ?”

“അവിടെ ചെന്നാലും ഓരോ മണിക്കൂർ ഇടവിട്ട് നീ ഓരോ മിസ്ഡ് കോൾ തരണം , അതുപോലെ വിളിക്കുമ്പോൾ ഫോൺ എടുക്കണം , ഇല്ലേ എനിക്കാകെ പേടിയാകും ”

“ഒക്കെ പപ്പ പറയുന്ന പോലെ അനുസരിക്കാം  പപ്പാ ….”

“ആ ,,,എന്നാ കുഴപ്പമില്ല ,,വസു ,,,,”

അദ്ദേഹം വസുന്ധരയെ വിളിച്ചു

“എന്തോ ദാസേട്ടാ ”

“എന്നാലേ ,,,പിള്ളേരുടെ ആഗ്രഹമല്ലേ ,,പോയി വരട്ടെ,,ല്ലെ ,,,”

“അതെ ദാസേട്ടാ ,,,അവൻ സ്വപ്നം കണ്ടു ചിദംബരത്തു പോയി ഓർമ്മയൊക്കെ കിട്ടിയതല്ലെ ,,അപ്പോ എന്തെങ്കിലും ഒരു പുണ്യം കാണും ,,നമ്മളായി മുടക്കേണ്ട,,,”

“മോനെ ,,,”

“എന്താ മമ്മാ ,,”

“നീ സൂക്ഷിക്കണം കേട്ടോ ,,നടന്നു പോയാൽ മതി വണ്ടിയിലൊന്നും കേറണ്ട ,”

“ഇല്ല മമ്മാ ,,,മാക്സിമം ബസ്സിൽ ,,അല്ലാതെ ഒരു വണ്ടിയിലും കയറില്ല ,, ”

“അനുമോളെ ..” വസുന്ധര വിളിച്ചു

“എന്താൻറി”

“എന്നാലൂം ഇവന്റെ  ഞങ്ങളറിയാത്ത പല കാര്യവും  മോൾക്ക് അറിയായിരുന്നൂല്ലേ ,,”

“ഒക്കെ മനുവേട്ടൻ പറഞ്ഞതാ ,,,”

“ഹ്മ്മ് ,,,,എന്തായാലും ആ നല്ല മനുഷ്യൻ ഇവനെ രക്ഷിച്ചല്ലോ… അതേയുള്ളു ഒരു സമാധാനം ,,മോനെ അയാൾക്ക് ഒരുകുഴപ്പവും ഉണ്ടാകാതിരിക്കാൻ ഞാൻ പ്രാർത്ഥിച്ചോളാ ….”

വസുന്ധര പറഞ്ഞു

അല്പം നേരം കൂടെ അവിടെ ചിലവഴിച്ചിട്ട് അവർ അവിടെനിന്നും തിരികെ പുറപ്പെട്ടു.

@@@@@

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.