അപരാജിതൻ -38 5250

“ഉള്ളിലേക്ക് വാ ”

ദേവദാസ് ഇരുവരെയും കൊണ്ട് ഹാളിലേക്ക് കയറി

അവരുടെ അടുത്തേക്ക് അനുപമയുടെ ചേട്ടൻ  വിമലും ഓടി വന്നു സ്വീകരിച്ചു.

“നല്ല അലയൻസാണ് വന്നിരിക്കുന്നത് ” ദേവദാസ് മക്കളോടായി പറഞ്ഞു.

 

“അല്ല അനുവേന്ത്യേ ” ദേവദാസ് ശോഭയോട് ചോദിച്ചു.

ശോഭ അനുവിനെ വിളിച്ചു

അവൾ ഉള്ളിൽ നിന്നും ഹാളിലേക്ക് വന്നു

“എന്താ ഈ കുട്ടിക്ക് ഒരു സന്തോഷമില്ലാത്ത പോലെ , ഞാൻ വന്നപ്പോഴേ ശ്രദ്ധിച്ചിരുന്നു”

“ദാസേട്ടാ ,,,അത് അവൾക്കറിയില്ലായിരുന്നു ആലോചന വരുന്നത് , ഞാൻ പറഞ്ഞിരുന്നില്ല, പറഞ്ഞാ അവൾ സമ്മതിക്കില്ല, ഇന്ന് രാവിലെയാ ഞാൻ പറഞ്ഞത് ,,അതിന്റെ ഒരു പിണക്കത്തിലാ ”

“ഓ ,,അതായിരുന്നോ ,,, നല്ല പയ്യനല്ലേ , മോളെ,നല്ല കുടുംബവും,, പിന്നെന്താ ” ദേവദാസ് പറഞ്ഞു

മനു അതുകേട്ടു അനുപമയുടെ മുഖത്തേക്ക് നോക്കി

അവളും അവനെയൊന്നു നോക്കി

അവളുടെ മുഖത്തു പ്രസന്നത തീർത്തുമില്ലായിരുന്നു.

 

“എന്നാലും ഓസ്‌ട്രേലിയയ്ക്ക് പോകേണ്ടി വരും ,,സാരമില്ല ,,അവളുടെ ഭാവിക്കു കൂടെ അതല്ലേ നല്ലത്, മോളെ നിനക്ക് ചെക്കനെ ഇഷ്ടമായില്ലേ ,,,” ദേവദാസ് അനുപമയോട് തിരക്കി

അവൾ മറുപടിയൊന്നും പറയാതെ മുഖം കുനിച്ചു നിന്നു

“മറുപടി പറ അനു ,,,” വിമൽ ഒരു ചിരിയോടെ അവളോട് പറഞ്ഞു.

അവൾ ഒന്നും മിണ്ടിയില്ല

മനുവും എന്ത് പറയണമെന്നറിയാതെ അവളെ നോക്കി

അവന്റെ ധൈര്യമൊക്കെ ചോർന്നു പോയിരുന്നു.

“മോളിങ്ങു വന്നേ ” ദേവദാസ് അനുപമയെ വിളിച്ചു

അവൾ അദ്ദേഹത്തിനരികിലേക്ക് ചെന്നു

“ഇവിടെയിരിക്ക് ” അവളെ കൈയിൽ പിടിച്ചു ദേവദാസിനരികിൽ തന്നെയിരുത്തി.

“ഞങ്ങൾക്കൊക്കെ ഇഷ്ടായിട്ടുണ്ട് , എന്ന് വെച്ച് ഞങ്ങളുടെ ഇഷ്ടം മാത്രം നോക്കിയല്ല , മോൾടെ ലൈഫാണ് , മോൾടെ ഇഷ്ടം  കൂടെ നോക്കിയിട്ടെയുള്ളൂ ”

അവൾ ദേവദാസിനെ നോക്കി

അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു

“അയ്യോ ,,എന്താ ,,എന്താ മോൾക്ക് ,,,”

അവൾ വിഷമം സഹിക്കാനാകാതെ വിതുമ്പി കരയാൻ തുടങ്ങി,

എല്ലാരും അത് കണ്ടു അമ്പരന്നു പോയി

“അനൂ ,,,എന്തിനാ കരയണെ ” ശോഭ അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു

അവൾ മറുപടിയൊന്നും പറഞ്ഞില്ല

അപ്പോളേക്കും വസുന്ധര കൂടെ അവളുടെ അരികിലേക്ക് വന്നു

“മോളെ ,,,എന്തിനാ കരയണെ ?”

“എനിക്ക് ,,എനിക്കിപ്പോ കല്യാണം വേണ്ടാന്റി ” അവൾ വിതുമ്പലോടെ പറഞ്ഞു

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.