അപരാജിതൻ -38 5250

“അങ്കിളേ,,, ആദ്യം ആ ഏട്ടനെ കുറിച്ച് അറിയണം , എന്തെങ്കിലും വയ്യായ്കയിൽ ആണെങ്കിൽ സഹായം ചെയ്യണം , അതുപോലെ പാതി നിർത്തിയ എവിടെയോ ജീവിച്ചിരുന്ന രണ്ടു പേരുടെ കഥയുണ്ട് , അത് ഞങ്ങൾക്ക് അറിയണം, അതുകൊണ്ടാ അങ്കിളേ റിക്വസ്റ്റ് ചെയ്യുന്നത് , മനുവേട്ടൻ അവിടെ പോയാൽ മാത്രമേ അതിനു  സാധിക്കുള്ളു,,മനുവേട്ടന് കാർ ഒന്നും കൊടുത്തു വിടേണ്ട , ട്രെയിനിൽ പോയിക്കോളും , അവിടെ ചെന്നാൽ അവിടത്തെ പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിച്ച് മനുവേട്ട൯ ബാലുവേട്ടനെ കണ്ടു പിടിച്ചോളും, ഞങ്ങളുടെ രണ്ടു പേരുടെയും ഉള്ളിലുള്ള ആധി കൊണ്ടാണ് അങ്കിളേ ഈ ചോദിക്കുന്നത്”

 

“എന്നാലും നീ ഇങ്ങനയൊക്കെ ചെയ്യാൻ പോയല്ലോ മനു ,,,” വിഷമത്തോടെ വസുന്ധര മനുവിനോട് ചോദിച്ചു.

“മമ്മാ ,,,സോറി മമ്മാ,,,,, അത് അന്നങ്ങനെ പറ്റിപ്പോയതാ ”

 

“ദാസേട്ടാ ,,ഓർമ്മയുണ്ടോ അന്നൊരിക്കൽ ഇവനവിടെ നിന്നും നമ്മളെ വിളിച്ചതും കരഞ്ഞതുമൊക്കെ ,,ഇപ്പോളാ എനിക്കെല്ലാം മനസിലായത് ,,”

ദേവദാസ് മനുവിനെ ഒന്നും ചോദിക്കാതെ അല്പം നേരം നോക്കി

അദ്ദേഹത്തിന്റെ കണ്ണുകൾ നനവാർന്നിരുന്നു.

“ഓർത്തിട്ടു വിറക്കുവാ ,,വല്ല നാട്ടിൽ നിന്നും നിന്റെ  കയ്യും കാലും പെറുക്കി കൂട്ടിയത് കാണേണ്ടി വരുമായിരുന്നല്ലോടാ,, പരീക്ഷ തോറ്റാൽ ചാകണം , പ്രേമം പൊളിഞ്ഞാൽ ചാകണം, ബൈക്ക് വാങ്ങികൊടുത്തില്ലെങ്കിൽ ചാകണം ,, ,,ചാകാൻ ഇതൊക്കെ ഓരോ കാരണങ്ങളാണല്ലോ ”

“ദാസേട്ടാ ,,ഇവിടെ എന്റെ മോനും മരിക്കാൻ നോക്കിയതെല്ലേ ” വിഷമത്തോടെ ശോഭ വിമലിനെ നോക്കി പറഞ്ഞു.

മനു വേഗം എഴുന്നേറ്റു

പേടിയോടെയാണെങ്കിലും ദേവദാസിന്റെ അരികിൽ വന്നിരുന്നു.

“പപ്പാ ,,,സോറി പപ്പാ ,,അന്നങ്ങനെ എനിക്കൊരു തെറ്റ് പറ്റിപ്പോയതാ ,, ഇനിയൊരിക്കലും അങ്ങനെയൊന്നും എന്റെ  മനസ്സിൽ പോലും വരില്ല,,എനിക്ക് നന്നായറിയാം നിങ്ങളുടെ സ്നേഹവും  പേടിയുമൊക്കെ ,, ” അവൻ  വിതുമ്പികൊണ്ടു ദേവദാസിന്റെ കൈയിൽ പിടിച്ചു മുഖത്തൊട് പിടിച്ചു കരഞ്ഞു.

അത് കണ്ടപ്പോൾ ദേവദാസിനും സങ്കടമായി

“ഹമ് ,,,കരയണ്ട ,,,,നടന്നത് നടന്നു,,, എന്തായാലും ഒരു കാര്യം ചെയ്യ്, ട്രെയിനിലോ ബസ്സിലോ പോയാൽ മതി, പക്ഷെ എനിക്ക് നിന്നെ ഒറ്റയ്ക്ക് വിടാൻ പേടിയാടാ ”

“പപ്പാ ,,,എന്റെ കൂടെ മഹാദേവന്റെ അനുഗ്രഹമില്ലേ ,, എന്നെ കാത്തോളും ,, ഞാൻ ശ്രദ്ധിച്ചു മാത്രേ പോകൂ , ഒരപകടത്തിലും ഞാൻ പെടില്ല,,”

“ഹ്മ്മ് ,,, മഹാദേവനുണ്ട് ,,ഇല്ലെങ്കിൽ നിന്നെ ജീവനോടെ ഞങ്ങൾക്ക് കിട്ടുമായിരുന്നോടാ ,,, ” ദേവദാസ് അവനെ നെഞ്ചോടു ചേർത്തു കൊണ്ട് ഒരുപുഞ്ചിരിയോടെ പറഞ്ഞു.

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.