അപരാജിതൻ -38 5255

Views : 254218

“പപ്പാ ,,എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു”

“ഹമ് ,,എന്താ ?”

“എനിക്ക് ദണ്ഡുപാളയത്തൊന്നു പോകണമെന്നുണ്ട്  ”

അത് കേട്ടതോടെ ദേവദാസ് കോപത്തോടെ ചാടി എഴുന്നേറ്റു

“ആ നശിച്ച സ്ഥലത്തിന്റെ പേര് ഈ വീട്ടിൽ മിണ്ടിപ്പോകരുത് “

 

അവൻ അമ്പരപ്പോടെ പപ്പയെ നോക്കി

“പപ്പാ ,,അവിടെയെന്താ കുഴപ്പം?”

“നിനക്ക് കുഴപ്പമൊന്നും ഉണ്ടായിരിക്കില്ല , അവിടെ ജീവൻ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ  നീ കിടന്നത് നിനക്കോ൪മ്മയുണ്ടാകില്ല പക്ഷെ ഞങ്ങൾ നാലുപേർക്കും നല്ലപോലെയോർമ്മയുണ്ട് ”

അവനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു

മനു ആകെ ധർമ്മസങ്കടത്തിലായി

അവൻ വസുന്ധരയെ നോക്കി

“എന്നെ നീ നോക്കണ്ട മനു, ഇനി ഒരിടത്തും പോകണ്ട , ഞാനെന്തായാലൂം സമ്മതിക്കില്ല, എന്തൊക്കെയോ ഭാഗ്യം കൊണ്ട്  മാത്രമാണ് നിന്റെ പ്രാണൻ ഞങ്ങൾക്ക് കിട്ടിയത് ”

“മമ്മാ ,,,അത് …”അവൻ വാക്കുകൾ കിട്ടാതെ തപ്പി തടഞ്ഞു

“വേണ്ടാ മനുക്കുട്ടാ ,,,അമ്മമ്മയ്ക്കും പേടിയാ ,,മഹാദേവന്റെ അനുഗ്രഹം കൊണ്ട് നിന്നെ ഞങ്ങൾക്ക് തിരിച്ചു  കിട്ടിയതാ ,,,ഇനി പോണ്ടാ വാവേ ” അമ്മമ്മയും ആധിയോടെ പറഞ്ഞു

“അല്ല ,,’അമ്മ അവനെന്തിനാ പോകുന്നത് എന്ന് കൂടെ ചോദിക്ക് , ഏതോ ഒരുത്തൻ എന്തോ കഥ പറഞ്ഞു കൊടുക്കുന്നത് കേൾക്കാൻ വേണ്ടി, വല്ല കാര്യമുള്ള കാര്യവുമാണോ”

ദേവദാസ് കോപത്തോടെ മനുവിനെ നോക്കിപറഞ്ഞു

അവൻ മറുപടി പറയാനാകാതെ വിയർത്തു.

“‘അമ്മ പറ , എന്തേലും കാര്യമുണ്ടോ , ഇവനിവിടെ ഓഫീസിലെ കാര്യങ്ങൾ നോക്കിയിരുന്നാൽ പോരെ . അല്ല ,,മതി,,,എന്തായാലും നിശ്‌ചയവും വിവാഹവും ഒക്കെ വരുകയല്ലേ ,,ഇനി കൃത്യമായി ഓഫീസിൽ വന്നു ഓഫീസിലെ കാര്യങ്ങൾ നോക്കി മുന്നോട്ടു പോയാൽ , അല്ലാതെ ഒരിടത്തേക്കും പോകണ്ട ”

“പപ്പാ …അങ്ങനെ പറയല്ലേ ,,,അല്പം കൂടെ ”

“ഒരല്പവുമില്ല ,,,,നീയെന്റെ മകനാ, ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി ,ഇത് എന്റെ മാത്രം അഭിപ്രായമല്ല ,ഈ കുടുംബത്തിന്റെ അഭിപ്രായമാണ് , അത് പൊന്നുമോൻ അനുസരിച്ചാൽ മാത്രം മതി , ഇത്രകാലം കുറച്ചധികം സ്വാതന്ത്ര്യം തന്നു , കേട്ടല്ലോ ”

അവനു അവരെ ഒരുതരത്തിലും അവന്റെ ആവശ്യം ബോധ്യപെടുത്താൻ സാധിക്കാതെ അവൻ വിഷമത്തോടെ  പിന്തിരിഞ്ഞു നടന്നു.

“ഇനിയെന്ത് ചെയ്യും  എന്ന ചോദ്യം മനുവിന്റെ മനസ്സിനെ ഏറേയലട്ടികൊണ്ടേയിരുന്നു.

@@@@@@

Recent Stories

The Author

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️😕

  3. എല്ലാം ഇട്ടൊ🧐

  4. 😘❤❤❤super 🔥🔥🔥

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~💞അശ്വിൻ💞~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️🥰😘😘😘

  8. ഒററപ്പാലക്കാരൻ

    💞💞💞💞💞💞💞💞

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com