അപരാജിതൻ -38 5251

ഞായറാഴ്ച അവർ കുടുംബമായി അനുപമയുടെ വീട്ടിലേക്ക് സന്ദർശനത്തിന് പോയിരുന്നു.

ഉച്ചക്ക് ഭക്ഷണമൊക്കെ കഴിഞ്ഞു സംസാരിച്ചിരുന്ന സമയത്ത് അനുപമ ദേവാസിനോട് ഒരു കാര്യം പറയാനുണ്ട് , കേൾക്കുമോ എന്ന് ആദരവോടെ തിരക്കി.

ചിരിച്ചു കൊണ്ട് ദേവദാസ് അവളോട് വിവരം തിരക്കി

അവൾ മനുവിനെ ഒന്ന് നോക്കി .

“മോളെ,,,ഇവൻ ഇടയ്ക്ക് പോയി നിന്നിരുന്ന സ്ഥലത്തു ഇവന് പോകാനുള്ള അനുവാദമാണ് ചോദിക്കുന്നതെങ്കിൽ , അത് പ്രതീക്ഷിക്കണ്ട” ദേവദാസ് ആദ്യമേ തന്നെ  പ്രതിഷേധനിലപാട് സ്വീകരിച്ചു.

“ഇതല്ലാതെ വേറെയെന്തും മോള് പറഞ്ഞോളൂ ”

“അങ്കിളേ, ഇത് തന്നെയായിരുന്നു ചോദിക്കാനുണ്ടായിരുന്നതും”

“ആഹാ ,,അപ്പൊ എന്റെ റെസ്പോൺസ് കിട്ടിയില്ലേ ”

“അങ്കിളേ,,ഈ മനുവേട്ടൻ ലൈഫിൽ കുറെയൊക്കെ ഉത്തരവാദിത്തം വന്നതും ഞങ്ങള് കൂട്ടായതുമൊക്കെ മനുവേട്ടൻ ആ നാട്ടിൽ പോയി ആരെന്നറിയാത്ത പാവം ഏട്ടന്റെയൊപ്പമിരുന്നു കഥ കേട്ടിട്ടാ ”

ദേവദാസ് വലിയ താല്പര്യം കാണിച്ചില്ല

അങ്കിളേ ,,അങ്കിളിനറിയോ , ഈ മനുവേട്ടൻ മരിയ്ക്കാൻ വേണ്ടിയാ  ആദ്യമായി ദണ്ഡുപാളയത്ത് പോയത് ”

മനു അത് കേട്ട് ഞെട്ടി അനുപമയെ നോക്കി

ദേവദാസും വസുന്ധരയും മറ്റുള്ളവരും നടുങ്ങിത്തരിച്ചു

അവർ മനുവിനെ നോക്കി

അവൻ അവരെ നോക്കുവാനോ മറുപടി പറയുവാനോ ആകാതെ മുഖം താഴ്ത്തിയിരുന്നു.

അവനാകെ വിയർക്കുകയായിരുന്നു

അനുപമ ഇങ്ങനെ ചെയ്യുമെന്ന്  സ്വപ്നത്തിൽ പോലും കരുതിയില്ല.

“മോളേ ,,എന്താ നീയീ പറയണേ ,,,മനു ,,,,എടാ ,,,” വിറച്ചു കൊണ്ട് ദേവദാസ് അവനെ വിളിച്ചു

“അങ്കിളേ ,,,ഞാൻ പറയാം ,,,എല്ലാം പറഞ്ഞു തരാം ,,,”

അനുപമ മനു മരിയ്ക്കാൻ പോയതും അതിനായി ബാലുവിന്റെ കാർ വിളിച്ചതും റെയിൽവേ സ്റ്റേഷനിൽ പോയതും  പിന്നീട് പാളത്തിൽ തലവെച്ചു കിടന്നതും ബാലു രക്ഷിച്ചതും ഒക്കെ പറഞ്ഞു കൊടുത്തു ഒപ്പം എന്ത് കാരണം  കൊണ്ടാണെന്നും ”

സകലരും ആകെ ഭയന്ന് പോയിരുന്നു. മനു ഇങ്ങനെയൊക്കെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും അവർ കരുതിയിരുന്നില്ല.

“അങ്കിളേ ,,അന്നാ ബാലുച്ചേട്ടൻ ഇല്ലായിരുന്നുവെങ്കിൽ എന്നേ മനുവേട്ടൻ ട്രെയിന് അടിയിൽപ്പെട്ടിരുന്നേനെ,

ഇന്ന് മനുവേട്ടൻ ജീവനോടെയിരിക്കുന്നത് ആ പാവം മനുഷ്യൻ കാരണമാ, ബാലുവേട്ടൻ ,,ഒട്ടും വയ്യാത്ത ആളാ , എന്തൊക്കെയോ അസുഖമൊക്കെയുണ്ട് ഏട്ടന്,,ഇപ്പോൾ ആണെങ്കിൽ ആ   ഏട്ടനെ കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ല , ഫോൺ പോലും എടുക്കുന്നില്ല , സ്വിച്ഡ് ഓഫായാണ് കേൾക്കുന്നത് വിളിക്കുമ്പോൾ, ഞങ്ങളുടെ ഭയം ആ ഏട്ടനെ കുറിച്ചാ, മരിച്ചോ ജീവിച്ചിരിക്കുന്നുണ്ടോ എന്നെങ്കിലും അറിയണ്ടേ അങ്കിളേ ”

ദേവദാസ് വ്യക്തമായ ഒരു തീരുമാനം എടുക്കാനാകാതെ അനുപമയെ നോക്കി

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.