അപരാജിതൻ -38 5250

അവൻ കണ്ണുകൾ ഇറുക്കിയടക്കാൻ ശ്രമിച്ചു.

പക്ഷെ സാധിക്കുന്നുണ്ടായിരുന്നില്ല.

ദേഹം പോലും നിശ്ചലമായി സ്തംഭമെന്ന പോൽ നിലകൊള്ളുന്നു.

ചുറ്റുമുള്ളവർ ജപിക്കുന്ന നമഃശിവായ മാത്രം കാതിൽ മുഴങ്ങുന്നു.

ആ പ്രകാശവലയം അവനു നേരെ അതിവേഗം ചുറ്റിതിരിഞ്ഞു അവന്റെ മുഖത്തിന് നേരെ തന്നെ വന്നു നിൽക്കുന്നു .

താനേ ചുറ്റുന്ന പ്രകാശ വലയത്തിലേക്ക് നോക്കുമ്പോൾ തല ചുറ്റുന്നു.

അവനെയാകെ ഭയപ്പെടുത്തികൊണ്ടിരുന്നു.

മനു  ഭയന്ന് വിറയ്ക്കുകയായിരുന്നു.

ആ പ്രകാശവലയം അവന്റെ മുഖത്തിൽ പതിച്ചു

തനിക്കു ചുറ്റുമുള്ള എല്ലാം കറങ്ങുന്ന പോലെയവന് തോന്നി.

ആ നിമിഷത്തിൽ

 

മെല്ലെ മെല്ലെ അവന്റെ ജീവിതത്തിൽ അവൻ അനുഭവിച്ചതും പിന്നീട് മറന്നു പോയതും അതിനു ശേഷം അനുപമയിലൂടെ അറിഞ്ഞതുമായ എല്ലാ സംഭവങ്ങളും അവന്റെ കണ്ണിനു മുന്നിൽ മിന്നിമറയുകയും അവന്റെ ബോധമണ്ഡലത്തിൽ അവയെല്ലാം പുനഃപ്രതിഷ്ടിക്കപ്പെടുകയും ചെയ്തു കൊണ്ടേയിരുന്നു.

 

കണ്ണിനു ചുറ്റും പാറിപറക്കുന്ന കൂവള പത്രങ്ങൾ , ബഹു വിധ മുഖങ്ങളോട് കൂടിയ രുദ്രാക്ഷങ്ങൾ , വെളുത്ത കാളകൾ, ഇരു മുഖങ്ങൾ ഉള്ള പരശു ,പ്രളയം അഗ്നി പാറി പറക്കുന്ന പരുന്തുകൾ

അവൻ കണ്ണുകൾ ഇറുക്കിയടച്ചു തുറന്നു

 

അപ്പോൾ കാണുന്നത് നദിയുടെ ആഴങ്ങളിൽ കിടക്കുന്ന മഹാരുദ്രന്റെ കൃഷ്ണശിലാ വിഗ്രഹം, നീലാദ്രി ക്ഷേത്രം പിന്നെ തെളിഞ്ഞത് തന്നെ സ്വപ്നത്തിൽ വന്നു നയിച്ച ചണ്ഡാളൻ ചുടലയുടെ ഉറക്കെയുള്ള അട്ടഹാസം കാതിൽ മുഴങ്ങി.

 

“ഉനക്ക് ഉയിർ പോക വേണ്ടിയ നേരമാകാത്

നാൻ സൊൽവത് ഉൺമൈ ,,,

ഇന്ത ചുടല പൊളി സൊല്ലമാട്ടോ

 

ചുടലയുടെ ഗാംഭീര്യമാർന്ന ശബ്ദം അവന്റെ കാതിൽ മുഴങ്ങി

വീണ്ടും പ്രകാശവലയം ചുരുളുകൾ ആയി ശക്തിയിൽ ചുറ്റിതിരിഞ്ഞു കൊണ്ടിരുന്നു.

അപ്പോൾ

 അനുപമ പറഞ്ഞറിഞ്ഞതിനു ശേഷമുള്ള സംഭവങ്ങളും എല്ലാം ഒന്നുപോലും വിടാതെ അവന്റെ ബോധത്തിൽ പ്രതിഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നു

ആരതി അവസാനിക്കുന്ന നേരമായി.

അതെ സമയം തന്നെ മനുവിന്റെ കണ്ണിന് മുന്നിലുണ്ടായിരുന്ന പ്രകാശം മെല്ലെ മെല്ലെ പിൻവാങ്ങി അത് തിരികെ ചിദംബര രഹസ്യത്തിലേക്ക് പ്രവേശിച്ചു മറഞ്ഞു.

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.