അപരാജിതൻ -38 5251

“അനു ,,ഇതിപ്പോ ജാതക പ്രകാരം നല്ല സമയമാണ് , കല്യാണം എന്തായാലും നടത്തണം ” ശോഭ ഒരല്പം അധികാരത്തോടെ തന്നെ പറഞ്ഞു.

മനു മീനാക്ഷിയുടെ മുഖത്തേക്ക് നോക്കി

അനുപമയ്‌ക്ക്  ഇപ്പോൾ കല്യാണം വേണ്ടെന്നു പറയുന്നു

ഇതിനിടയിൽ എങ്ങനെ മനുവിന് അനുപമയെ ഇഷ്ടമെന്ന് പറയും

അനുപമയെ  അവനു ഇഷ്ടമാണ് എന്നതല്ലാതെ അനുവിന് തിരിച്ചെങ്ങനെയാണെന്ന് അറിയുകയുമില്ല , ഈ ഒരവസ്ഥയിൽ ,അവർക്കുമാകെ കൺഫ്യുഷനായി .

 

“എനിക്ക് ഈ കല്യാണവും വേണ്ട ഓസ്‌ട്രേലിയയിലേക്കും പോണ്ടാ അങ്കിളേ ” അവൾ വീണ്ടും വിതുമ്പലോടെ പറഞ്ഞു

ദേവദാസ് എല്ലാരേയും ഒന്ന് നോക്കി

“ഈ കല്യാണത്തിന് എന്താ കുഴപ്പം , അനു നീ വെറുതെ വാശി പിടിക്കണ്ട ” ശോഭ കോപം കാണിച്ചു

“കൊച്ചിനോട് ദേഷ്യപ്പെടല്ലേ ശോഭേ , ഞങ്ങള് പറഞ്ഞു മനസ്സിലാക്കിക്കാം ” വസുന്ധര ശോഭയെ വിലക്കി.

“മോളെ അവർ നല്ല കുടുംബമല്ലേ ,,പയ്യനും മിടുക്കനാ”

“എനിക്കൊരു ഇഷ്ടമുണ്ടാന്റി ,,” വിതുമ്പി കൊണ്ട് അനുപമ പറഞ്ഞു

“അനു ,,,” കോപത്തോടെ ശോഭ വിളിച്ചു

“നിന്റെ ഇഷ്ടത്തിന് നിന്നെ എന്തായാലും വിടില്ല , സ്നേഹിച്ചു വിവാഹം ചെയ്തതിന് ഒരുപാട് അനുഭവിച്ചതാ , അതെന്തായാലും ഉണ്ടാകില്ല ”

മനു മീനാക്ഷിയെ ഒന്ന് കൂടെ നോക്കി

മീനാക്ഷി രക്ഷയില്ല എന്നർത്ഥത്തിൽ മുഖമാട്ടി കാണിച്ചു.

അനുപമയ്ക്ക് വേറെ ഒരു ഇഷ്ടമുണ്ട് എന്ന് മനുവിനും മനസ്സിലായി.

അനുപമ മുഖം താഴ്ത്തി കരഞ്ഞു കൊണ്ടിരുന്നു.

“മോളെ ,,കരയല്ലേ … ” വസുന്ധര അവളെ ആശ്വസിപ്പിച്ചു

ശോഭ ദേഷ്യത്തോടെ ഡൈനിങ് ടേബിളിലെ കസേരയിൽ ഇരുന്നു സങ്കടം പറഞ്ഞു

“ഈ കുടുംബം എങ്ങനെയാ കൊണ്ട് പോകണെന്നു എനിക്കും മാത്രമറിയാം , ഇതിപ്പോ മക്കളെ കൊണ്ടും മനസ്സമാധനമില്ലാതെയായല്ലോ,, ഞാൻ ജീവനോടെയിരിന്നിട്ട് നിന്റെ ഇഷ്ടം നടക്കില്ല,,നോക്കിക്കോ”

ഇനിയുള്ള ഇരിപ്പ് പന്തിയല്ലെന്ന് മനസ്സിലാക്കിയ മനു എഴുന്നേറ്റു , കൂടെ മീനാക്ഷിയും

“എനിക്ക് മനുവേട്ടനെ ഒത്തിരി ഇഷ്ടാ ,, എനിക്ക് മനുവേട്ടനെ മതി ”

അനുപമ ഉറക്കെ പറഞ്ഞു കൊണ്ട് ഷാളിൽ മുഖമർത്തി കരയാൻ തുടങ്ങി.

കേട്ടവർ ഞെട്ടി

മനു കണ്ണ് മിഴിച്ചു കൊണ്ട് മീനാക്ഷിയെ നോക്കി.

മീനാക്ഷി അനുപമയെ നോക്കി.

സകലരും മനുവിനെ നോക്കി.

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.