അപരാജിതൻ -38 5250

പിറ്റേന്ന്

പുലർച്ചെ എഴുന്നേറ്റു മനു കുളിച്ചു ശുദ്ധിയോടെ ക്ഷേത്രദർശനം നടത്തി

പത്തു മണിയോടെ ട്രെയിനിൽ സ്വസ്ഥാനത്തേക്ക് തിരിച്ചു.

രാത്രി എട്ടുമണിയോടെ അവൻ വീട്ടിലെത്തി.

ഓർമ്മകൾ തിരികെ കിട്ടിയ സന്തോഷം എല്ലാവരുമായി പങ്കു വച്ചു.

വീട്ടിലെത്തി അനുപമയെ ഫോണിൽ വിളിച്ചു

കുറച്ചധികം നേരം സംസാരിച്ചു.

യാത്രക്ഷീണം ഉള്ളത് കൊണ്ട് അനുപമയോട് അടുത്ത ദിവസം കഥ പറഞ്ഞു തരാം എന്ന് പറഞ്ഞു ഉറങ്ങാൻ കിടന്നു.

@@@@

 

പിറ്റേന്ന് ഞായറാഴ്ച,

മനു ഏറെ വൈകിയാണ് ഉണർന്നത്.

ഉണർന്ന പാടെ പ്രഭാതകൃത്യങ്ങൾ ചെയ്തു കുളിച്ചു മനു ഹാളിലേക്ക് ചെന്നു.

അന്നേരം മീനാക്ഷി സെറ്റിയിൽ ഇരുന്നു പഠിക്കുകയായിരുന്നു.

“മീനൂട്ടി ”

അവൾ മുഖമുയർത്തി.

“എന്തേട്ടാ”

“അല്ല ഇവിടെയുള്ളോരെയൊന്നും കാണുന്നില്ലല്ലോ ”

“ഏട്ടാ,,അവരൊക്കെ ശോഭാന്റിയുടെ വീട്ടിൽ പോയേക്കുവാ”

അവൻ ടേബിളിൽ ഇരുന്ന ജഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്ക് ചൂട് വെള്ളം പകർന്നു

“ഹമ് ,,,എന്താ അവിടെ ?”

“ഏട്ടനൊന്നും അറിഞ്ഞില്ലേ?”

“എന്താ ?” ആകാംക്ഷയോടെ മനു നോക്കി.

“ഇന്നേ അനുവേച്ചിയെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് , വിവാഹമാലോചിക്കാൻ ”

നടുക്കത്തോടെ മനു മീനാക്ഷിയെ നോക്കി

“എന്താ ,,എന്താ പറഞ്ഞേ ?”

“ഇന്ന് അനുവേച്ചിയുടെ കല്യാണം നിശ്‌ചയിക്കാൻ ആളുകൾ വരുന്നുണ്ട്,,ഏട്ടാ,,,അവിടെ ബന്ധുക്കളായി വേറെയാരുമില്ലല്ലോ , അതോണ്ട് പപ്പയും മമ്മയും അമ്മമ്മയും കൂടെ അവിടേക്ക്  പോയേക്കുവാ”

മനു എന്ത് ചെയ്യണമെന്നറിയാതെ നിന്നു കൈയിലിരുന്ന ഗ്ളാസ് വേഗം മേശപുറത്ത് വെച്ചു.

“ഞാൻ ,,,ഞാനറിഞ്ഞില്ല,,,,” അവൻ വിക്കി വിക്കി പറഞ്ഞു

“മറന്നു പോയതാകും പറയാൻ ,,,”

അവനൊരു തളർച്ചയോടെ സെറ്റിയിലിരുന്നു

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.