അപരാജിതൻ -38 5250

“മനുവേട്ടാ ,,,എന്തായാലും ഇപ്പോ ഓർമ്മ വന്നില്ലേ ,,അതേപോലെ അവരെയും നമുക്ക് കണ്ടെത്താം മനുവേട്ടൻ  ആധിപിടിക്കല്ലേ ,,കൂടുതലൊന്നും ആലോചിക്കണ്ട ”

“അനു ,,”

“എന്തോ ?”

“ഒത്തിരി താങ്ക്സ് ,,, ”

“ശോ എന്നോട് താങ്ക്സ് പറയല്ലേ മനുവേട്ടാ ,,,”

“പറയാതെ പിന്നെ,,,ഒരു വഴിതെളിയാതെ ഞാൻ വിഷമിച്ച നേരം അനുവല്ലേ വിളിച്ചു ഞാൻ പോകേണ്ടയിടം പറഞ്ഞു തന്നത്”

“വേണ്ട മനുവേട്ടാ,,എന്നോട് താങ്ക്സ് പറയണത് കേൾക്കുമ്പോ എനിക്ക് വിഷമമാകും”

അതുകേട്ട് മനു ചിരിച്ചു.

“അനൂ,,എനിക്കിപ്പോഴും മനസ്സിൽ നിന്ന് പൂജയിൽ കണ്ട കാഴ്ചകളൊന്നും പോയിട്ടില്ല, ഇപ്പോഴും വിശ്വസിക്കാൻ പോലും പറ്റണില്ല ഒരു പ്രകാശ ചുരുൾ എന്റെ നേരെ വന്നതും അതിൽ കണ്ട കാര്യങ്ങളും”

“മനുവേട്ടാ ഇന്നലെ സ്വപ്നത്തിൽ  ഞാനൊരു ശക്തമായ പ്രകാശമാണ് കണ്ടത് , ഒപ്പം ഗൗരിശങ്കരരുദ്രാക്ഷവും പിന്നെ ചിദംബരം കോവിലും അത് തന്നെയല്ലേ മനസ് ആകാശമാകുന്നതും അല്ലെങ്കിൽ മനസ് ആകാശത്തോടു ചേർന്ന് നടനമാടുന്നതുമായയിടം, അതാ അപ്പൊ തന്നെ മനുവേട്ടനെ വിളിച്ചു പറഞ്ഞത്”

“എന്താ അനു,,ഇങ്ങനെയൊക്കെ നമുക്കൊക്കെ ഒരുപോലെ ഇങ്ങനെ അനുഭവങ്ങൾ”

“മനുവേട്ടാ,,മറ്റെന്തെങ്കിലും ആണെങ്കിൽ പറയായിരുന്നു,പക്ഷെ ഇതിപ്പോ ശിവശങ്കരനുമായി ബന്ധപ്പെട്ട കാര്യങ്ങൾ നമുക്ക് എല്ലാത്തിനും ഒരു കാരണം കണ്ടെത്തുക അസാധ്യമാണ്”

 

“ഉവ്വ് ,,ശരിയാ വൈരുധ്യങ്ങളുടെയും മായയുടെയും നിഗൂഢതകളുടെയും ഈശ്വരനല്ലേ,,അപ്പൊ അങ്ങനെ തന്നെയെ വരൂ ”

അൽപ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം

“അനു,,,”

“എന്തോ ?”

“എനിക്കിപ്പോ അവരെ കുറിച്ചു മാത്രമാണ് ചിന്ത, എനിക്ക് അപകടം വന്നത് അറിഞ്ഞു കാണണം , അവരുമാകെ വിഷമത്തിലായിക്കാണും, പക്ഷെ അവരെ ഒന്ന് കോൺടാക്ട് ചെയ്യാൻ ഒരു വഴിയുമില്ലല്ലോ”

“വിഷമിക്കണ്ട മനുവേട്ടാ,,ഉറപ്പായും ബാലുച്ചേട്ടൻ വിളിക്കും എനിക്ക് വിശ്വാസമുണ്ട്,,നമ്മുടെ കൂടെ മഹാദേവനില്ലേ,,മരണത്തിൽ നിന്നും മനുവേട്ടനെ ഉയിർപ്പിച്ചിപ്പോ ചിദംബരത്തു കൊണ്ട് നിർത്തിച്ചില്ലേ ആ സത്യത്തെ ബോധ്യപെട്ടാൽ മതി”

“ഹമ് ,,,അനു പറഞ്ഞാൽ പിന്നെ എനിക്കെന്താ വിഷമം,,എന്തായാലും നല്ലതിനായി കാത്തിരിക്കാം,,അപ്പോ അനു ,,, എനിക്ക് നല്ലപോലെ ക്ഷീണമുണ്ട് ,,എനിക്കൊന്നു സുഖമായി ഉറങ്ങണം , പിന്നെ രാവിലെ  ഒന്ന് കൂടെ തൊഴുതു നാളെ  തന്നെ തിരിക്കണം ,,

“ഹ്മ്മ് ,,,എന്നാ അങ്ങനെയാവട്ടെ മനുവേട്ടാ ,,,എനിക്കിപ്പോ സന്തോഷായി ഇനി ബാക്കിയുള്ള കഥ കൂടെ അറിയാമല്ലോ”

“ഉവ്വ് ,,ഇനിയങ്ങോട്ട് യുദ്ധമല്ലേ ,,യുദ്ധം,,,ഒക്കെ പറഞ്ഞു തരാം,,നാളെ വീട്ടിൽ എത്തിയിട്ട് ”

“മതി മനുവേട്ടാ ,,, എന്തായാലൂം ഞാൻ ആകാംഷയോടെ കാത്തിരിക്കും..ഗുഡ്നൈറ്റ് മനുവേട്ടാ ”

“ഗുഡ് നൈറ്റ് ,,,,”

ഇരുവരും സംഭാഷണം അവസാനിപ്പിച്ചു.

മനു പുറമെ നിന്ന് വന്ദിച്ചവിടെ നിന്നും ഹോട്ടലിലേക്ക് നടന്നു.

@@@@

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.