അപരാജിതൻ -38 5250

 

അന്ന് രാത്രി

മനു വീട്ടിലേക്ക് വിളിച്ചതിനു ശേഷം അനുപമയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു.

അവനവളോട് ബുദ്ധവിഹാരത്തിൽ പോയതും ബോധിസത്വദർശനം നടത്തിയതും അത് കഴിഞ്ഞു അരുവിയുടെ കരയിലെ കോവിലിൽ ദർശനം ചെയ്തതും വൃദ്ധയായ അമ്മൂമ്മയെ കണ്ടതും എല്ലാം അവളോട് പറഞ്ഞു.

“കണ്ടില്ലേ മനുവേട്ടാ മരിക്കാൻ പോകും മുൻപേ മനുവേട്ടൻ പുറമെ നിന്നും ബുദ്ധവിഹാരത്തെ കണ്ടിരുന്നു , അത് കഴിഞ്ഞു കഥയൊക്കെ അറിഞ്ഞതിനു ശേഷം ഇന്നാദ്യമായി അതിനകത്തേക്ക് പ്രവേശിച്ചപ്പോൾ കഥയിലെ മൂന്നു ബോധിസത്വരെയും കാണുകയും ചെയ്തിരിക്കുന്നു, അല്ല മനുവേട്ടാ കഥയിൽ ജപ്പാനിലെ യോറി ആത്മഹത്യവനത്തിൽ പോയപ്പോൾ അവിടെ ഗ്രന്ഥം സൂക്ഷിച്ചു വെച്ചിരുന്നത് അവലോകിതേശ്വരന്റെ ഇടിഞ്ഞു പൊളിഞ്ഞ മന്ദിരത്തിൽ അല്ലായിരുന്നോ ?”

“അതെ ,,, അവിടെ വിഗ്രഹമൊക്കെയുണ്ടായിരുന്നല്ലോ അനൂ ”

“അപ്പൊ മനുവേട്ടാ ഉറപ്പിച്ചോ,, അപ്പുവേട്ടന് ഉറപ്പായും എന്തേലും ബന്ധം കാണും , അല്ലെങ്കിൽ അപ്പുവേട്ടന്റെ പൂർവ്വപരമ്പരയ്ക്ക് , അങ്ങനെ എന്തെങ്കിലും രഹസ്യമാകണം ആ മരണപ്പെട്ട ബുദ്ധഭിക്ഷുക്കളിൽ നിന്നും നിഞ്ചകൾ മോഷ്ടിച്ച താന്ത്രികയന്ത്രമായ വജ്രകൾക്കും , അതും മൂന്നു വ്യത്യസ്ത ലോഹങ്ങളല്ലേ , ഒക്കെ കൂടെ ആലോചിക്കുമ്പോൾ തല പെരുക്കുകയാ, ഇതൊക്കെ എങ്ങനെ പരസ്പരം ബന്ധപ്പെട്ടു  പോകും , പാറുവേച്ചിക്ക് എതിരെ ചെയ്ത ആ പാഴ്സി അഹ്‌റിമാൻ ആഭിചാരം , അതേപോലെ പാറുവേച്ചിയെ കാത്തിരിക്കുന്ന ശവങ്ങളോട് ഒപ്പം കിടന്നുപാസന ചെയ്യുന്ന വികാടാംഗഭൈരവൻ അതുപോലെ  പാറുവേച്ചിയെ കൊണ്ട് വന്നു കർമ്മം നടത്തി ബലി കൊടുക്കാനാഗ്രഹിക്കുന്ന കാലകേയൻ , ഇതൊന്നും  പോരാഞ്ഞു മൃത്യുയോഗങ്ങൾ വേറെ, പക്ഷെ നാരായണൻ കാവലുണ്ട് ,,എന്നാലും അപ്പുവേട്ടൻ ഉള്ളതാ എനിക്കൊരു സമാധാനം”

മനു എല്ലാം മൂളിക്കേട്ടു

“മനുവേട്ടാ ,,,,”

“എന്തോ ,,,?”

“എന്നാലും എനിക്കൊരു സങ്കടമുണ്ട് ?”

“എന്താ സങ്കടം ?”

“അതോ ,,,അതിപ്പോ എങ്ങനെയാ പറയാ ,,?”

“ഓ ,,,ഇനി പറഞ്ഞാലെന്താ നമ്മള് എന്തായാലും കല്യാണം കഴിക്കാൻ പോകാല്ലേ ”

അവനൊരു ചിരിയോടെ പറഞ്ഞു

“അതിപ്പോ ,,,,ഞാൻ ,,,”

“പറയു ,,,പ്രിയതമേ ,,,”

“ശേ ,,പോ മനുവേട്ടാ ,,,എനിക്ക് നാണമാവാ ”

“ഓ ,,കഥ മൊത്തം പറഞ്ഞു തന്ന എനിക്കില്ലാത്ത നാണമോ ?”

“അതെ ,,,അപ്പുവേട്ടന്റെ ബ്രഹ്മചര്യമില്ലേ ,,”

“ഉവ്വ് ,,,,അഞ്ചുകൊല്ലത്തിനു മേലെയുള്ള കഠിനമായ യോഗാവസ്ഥ ”

“അതെ ,,,എന്നാലും അപ്പുവേട്ടന് അത് പോയിട്ടില്ലല്ലോ ,,”

“എന്ത് ,,,?”

“ശോ ,,,പോ മനുവേട്ടാ ,,,” അവൾ ലജ്‌ജാവിവശയായി

“ഓ ,,,അത് ,,,,ഉവ്വുവ്വ് മനസ്സിലായി ,,സെമനല്ലേ ”

“ശോ ,,ഈ മനുവേട്ടന് ഒരു നാണവുമില്ല ,,”

“പിന്നെ,,,എനിക്കില്ലാത്തതാണോ ,,നാണിക്കാൻ ..”

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.